'രഹസ്യം അമ്മയോട് പറഞ്ഞു, മരണത്തിന് കാരണം അറിയാം; സ്വന്തം മകളിലൂടെ പോലും ആരും അറിയരുതെന്നാണ് അമ്മയ്ക്ക്'

സിനിമാ ലോകത്തിനും ആരാധകർക്കും മറക്കാൻ പറ്റാത്ത നടിയാണ് സിൽക് സ്മിത. സിൽക് സ്മിതയെക്കുറിച്ച് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും ബാക്കിയാണ്. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. 35ാം വയസിലായിരുന്നു അന്ത്യം. ആത്മഹത്യക്ക് കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന് വാദങ്ങൾ വന്നു. അതേസമയം വിശ്വസിച്ചവർ ചതിച്ചതാണ് സിൽക് സ്മിതയെ ബാധിച്ചതെന്നും സംസാരമുണ്ടായി.

ഇപ്പോഴിതാ സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് നടി അനുരാധയും മകൾ അഭിനയശ്രീയും. സിൽക് സ്മിതയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അമ്മയ്ക്ക് അറിയാമെന്ന് അനുരാധ പറയുന്നു. ​സുഹൃത്തെന്നാൽ അമ്മയെ പോലെ ആയിരിക്കണം. അവർ മരിച്ചതിന് കാരണമെന്തെന്നും മറ്റ് ചില കാര്യങ്ങളും അമ്മയ്ക്ക് അറിയാം. പക്ഷെ ഒരു അഭിമുഖത്തിലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. എന്നോട് പോലും പറഞ്ഞിട്ടില്ല.

Silk Smitha  Anuradha

ചോദിച്ചാൽ പറയുക എന്റെ സുഹൃത്ത് എന്നെ വിശ്വസിച്ച് കുറേ പേഴ്സണൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അത് ഞാൻ പരസ്യമാക്കില്ല എന്നാണ്. സിൽക് സ്മിത ജീവനോടെ ഇല്ലാത്തപ്പോൾ അവരെക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണ്. സ്വന്തം മകളിലൂടെ പോലും ആരും ഈ വിവരങ്ങൾ അറിയരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടെന്ന് അഭിനയശ്രീ പറയുന്നു.

ഇത്ര പേർ നിങ്ങളോട് ചോദിക്കുന്നു, എന്താണ് കാര്യം എന്നോട് പറയൂ എന്ന് ഞാൻ പറഞ്ഞാലും നോ ചാൻസ് എന്നാണ് അമ്മ മറുപടി നൽകുകയെന്നും അഭിനയശ്രീ വ്യക്തമാക്കി. എല്ലാം തന്നോട് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ സിൽക് സ്മിത തന്നോട് പങ്കുവെച്ചിരുന്നെന്ന് അനുരാധയും അഭിമുഖത്തിൽ പറഞ്ഞു.

Silk Smitha  Anuradha

സിൽക് മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നു. വീട്ടിലേക്ക് വരുമോ എന്ന് ചോദിച്ചു. അന്ന് പോയിരുന്നെങ്കിൽ സിൽക് സ്മിത ജീവനോടെയുണ്ടാകുമായിരുന്നു എന്ന് ഇപ്പോഴും തോന്നാറുണ്ട്. രാവിലെ വരാമെന്ന് പറഞ്ഞതാണ്. എന്നാൽ പിറ്റേന്ന് അറിഞ്ഞത് സിൽക് സ്മിത ആത്മഹത്യ ചെയ്തെന്ന് അറിഞ്ഞത്.

ഒരുപാട് തുറന്ന് സംസാരിക്കുന്ന ആളല്ല സിൽക് സ്മിത. അപൂർവമായി വളരെ രഹസ്യമായി ചില കാര്യങ്ങൾ പറയുമായിരുന്നെന്നും അനുരാധ പറഞ്ഞു. സിൽക് സ്മിത മരിച്ച് രണ്ട് മൂന്ന് മാസത്തിന് ശേഷം എന്റെ ഭർത്താവിന് ആക്സിഡന്റായി. അത് കഴിഞ്ഞ് അമ്മ വീണു. തുടരെ പ്രശ്നങ്ങൾ താൻ അഭിമുഖീകരിച്ചെന്നും അനുരാധ പറഞ്ഞു.

എല്ലാവരും കരുതിയത് സിൽക് സ്മിതയ്ക്ക് വലിയ അഹങ്കാരമാണെന്നാണ്. പക്ഷെ അവൾ കുട്ടിയെ പോലെയാണ്. അടുത്തിടപഴകുന്നത് വരെയും പേടി തോന്നും. എല്ലാവരും അവളെ ഭയക്കണമെന്നായിരുന്നു. പക്ഷെ അടുത്ത് ഇടപഴകുമ്പോൾ കുട്ടിയാണല്ലോ എന്ന് തോന്നുമെന്നും അനുരാധ വ്യക്തമാക്കി. സിൽക് സ്മിത താരമായി തിളങ്ങി നിൽക്കവെയാണ് ഡാൻസ് നമ്പറുകളിലൂടെ അനുരാധ ശ്രദ്ധിക്കപ്പെടുന്നത്. അനുരാധ, സിൽക് സ്മിത, ഡിസ്കോ ശാന്തി തുടങ്ങിയവർ അക്കാലത്ത് ഡാൻസ് നമ്പറുകളിലൂടെ തരം​ഗം സൃഷ്ടിച്ചു. ഇന്ന് ടെലിവിഷൻ സീരിയലുകളിൽ അനുരാധ അഭിനയിക്കുന്നുണ്ട്. സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ അനുരാധ അഭിമുഖങ്ങളിൽ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X