മദ്യപിച്ചിരിക്കുന്ന ഷക്കീലയെ വിളിച്ചാൽ...; അനുരാധ പറയുന്നു; ഒരു ബിയറിൽ തുടങ്ങിയ ശീലമെന്ന് നടി

തമിഴ് ഓൺലൈൻ മീഡിയകളിൽ സജീവ സാന്നിധ്യമാണ് നടി ഷക്കീലയിന്ന്. സിനിമകളിൽ ഷക്കീലയെ കണ്ടിട്ട് നാളേറെയായി. ഒരു കാലത്ത് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ച ഷക്കീല പിന്നീട് സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്. സഹോദരങ്ങളുമായി അകൽച്ചയിലാണ് ഷക്കീല. ജീവിതത്തിൽ പലപ്പോഴും ഷക്കീലയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളാണ്. ഷക്കീലയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി അനുരാധ.

ഷക്കീലയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അനുരാധ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്തെങ്കിലും വിഷമമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഞാൻ ഷക്കീലയെ വിളിക്കും. അവളെനിക്ക് പരിഹാരം പറഞ്ഞ് തരും. തുടക്ക കാലം മുതൽ ഷക്കീലയെ കാണുന്നതാണ്. അവളുടെ സ്ട്ര​ഗിൾസ് എനിക്കറിയാം. അത് കൊണ്ട് ഷക്കീല തനിക്ക് പ്രിയപ്പെട്ടയാളാണെന്നും അനുരാധ പറഞ്ഞു. റെഡ്നൂൽ എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. ഷക്കീലയും അനുരാധയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

Anuradha  Shakeela

തന്റെ മദ്യപാനത്തെക്കുറിച്ച് ഷക്കീല സൂചിപ്പിച്ചപ്പോൾ അനുരാധ ഇതേക്കുറിച്ച് വിശദീകരിച്ചു. ഏഴ് മണിക്ക് ശേഷം കോൾ ചെയ്താൽ ഇം​ഗ്ലീഷിലാണ് ഷക്കീല സംസാരിക്കുക. മദ്യപിച്ചിട്ടുണ്ടെന്ന് അപ്പോൾ എനിക്ക് മനസിലാകും. രാവിലെ തൊട്ട് മദ്യപിക്കുന്ന ആളല്ല ഷക്കീല. വെെകുന്നേരം ഇങ്ങനെയാെരു ശീലമുണ്ട്. അവളെ ഉപദേശിക്കേണ്ടതില്ല. അവൾക്ക് അവളെ ശ്രദ്ധിക്കാനറിയാമെന്നും അനുരാധ വ്യക്തമാക്കി.

മദ്യപാനം തനിക്ക് നിർത്താനായിട്ടില്ല. മദ്യം നമ്മളെ കുടിക്കുന്നത് വരെയും കുടിക്കാമെന്ന് കരുതുന്നു. താൻ മനസിലെ വിഷമം കൊണ്ടല്ല മദ്യപാനം തുടങ്ങിയതെന്ന് ഷക്കീല പറയുന്നുണ്ട്. വെറുതെ ഒരു സ്റ്റെെലിന് ഫ്രണ്ട്സിനൊപ്പം പോയി ഒരു ബിയർ കഴിച്ചു. അങ്ങനെ തുടങ്ങിയതാണ്. അതാണ് സത്യം. സ്ട്രസ് കൊണ്ടല്ല. അങ്ങനെയാണെങ്കിൽ അനുരാധയ്ക്കൊന്നും സ്ട്രസ് ഇല്ലേയെന്നും ഷക്കീല ചോദിക്കുന്നു.

Shakeela

അനുരാധയുമായുള്ള സൗ​ഹൃദത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്ക് ഒരിക്കൽ അസുഖം വന്നു. അക്ക മൂന്ന് നാല് ദിവസം തുടർച്ചയായി രാത്രി 12 മണിക്കും ഒരു മണിക്കുമെല്ലാം എന്റെയടുത്ത് വന്നു. അക്ക തന്നെ ഇഞ്ചക്ഷൻ ചെയ്യും. എന്നോട് രക്തം ടെസ്റ്റ് ചെയ്ത് നോക്കാൻ അക്കയാണ് പറഞ്ഞത്. ഹീമോ​ഗ്ലോബിൻ കുറവായിരുന്നെന്നും ഷക്കീല ഓർത്തു. ഞാൻ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയത്ത് അക്ക വലിയ താരമാണ്. ഒരിക്കൽ സെറ്റിൽ മേക്കപ്പിടാനറിയാതെ നിന്നപ്പോൾ അക്ക അവരുടെ വിലകൂടിയ മേക്കപ്പ് ഉപയോ​ഗിച്ച് എനിക്ക് മേക്കപ്പ് ചെയ്തു. ഇങ്ങനെയും സിനിമയിൽ സംഭവിക്കുമല്ലോ എന്ന് തോന്നിയെന്നും ഷക്കീല ഓർത്തു.

ഡാൻസ് നമ്പറുകളിലൂടെ ജനപ്രീതി നേടിയ പഴയകാല നടിയാണ് അനുരാധ. അന്തരിച്ച നടി സിൽക്ക് സ്മിതയും അനുരാധയുടെ സു​ഹൃത്തായിരുന്നു. സിൽക് സ്മിതയുടെ മരണവുമായി ബന്ധപ്പെട്ട് അനുരാധ മുമ്പൊരിക്കൽ നടത്തിയ തുറന്ന് പറച്ചിൽ ചർച്ചയായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം സിൽക് സ്മിത തന്നെ വിളിച്ചിരുന്നു. വീട്ടിലേക്ക് വരാമോ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നാൽ തനിക്ക് പോകാനായില്ല. രാത്രിയായതിനാൽ രാവിലെ വന്നാൽ മതിയോ എന്ന് ചോദിച്ചു. മതിയെന്ന് സിൽക് സ്മിത പറഞ്ഞു. എന്നാൽ പിറ്റേ ദിവസം താൻ കേൾക്കുന്നത് സിൽക് സ്മിതയുടെ മരണ വാർത്തയാണ്. എന്താണ് സിൽക് സ്മിതയ്ക്ക് തന്നോട് പറയാനുണ്ടായിരുന്നതെന്ന് അറിയാത്തതിൽ ഇന്നും വിഷമമുണ്ടെന്നും അനുരാധ അന്ന് തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: anuradha shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X