സ്വന്തം അമ്മയെ 58-ാമത്തെ വയസില്‍ കെട്ടിച്ചു! നല്ലൊരു പാര്‍ട്‌നര്‍ വേണമെന്ന് അമ്മ ആഗ്രഹിച്ചിട്ടുണ്ട്- നടി തുഷാര
അനുരാഗ ഗാനം പോലെ എന്ന സീരിയലിലെ സ്‌നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് തുഷാര നമ്പ്യാര്‍. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി സിനിമയിലും സജീവ സാന്നിധ്യമാണ്. അതേ സമയം വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുന്ന തുഷാരയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍.
ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ വന്ന് പോയതില്‍ നിന്നും താന്‍ പഠിച്ച പാഠത്തെ കുറിച്ചാണ് നടി പറഞ്ഞത്. മാത്രമല്ല സ്വന്തം അമ്മയെ അമ്പത്തിയെട്ടാമത്തെ വയസില്‍ രണ്ടാമതും വിവാഹം കഴിപ്പിച്ചതിനെ കുറിച്ചും സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തുന്നു.

വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും നമ്മുടെ കുട്ടികള്‍ വളരുന്നത് വരെ പിരിയില്ലെന്ന് ഉറച്ച തീരുമാനിച്ചിട്ട് വേണമെന്നാണ് തുഷാര പറയുന്നത്. ഇക്കാര്യം ഞാനെന്റെ സുഹൃത്തുക്കളോട് വരെ പറയും. കാരണം മാതാപിതാക്കള്‍ രണ്ട് പേരുമില്ലാതെ വളരുന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കഷ്ടപ്പാടുകളൊക്കെ എനിക്ക് ശക്തിയാണ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.
അമ്മയെ സേഫ് ആക്കുന്നതില്‍ ഞാനും അനിയനും ഒത്തിരി കഷ്ടപ്പെട്ടു. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ നാട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. മാട്രിമോണിയയില്‍ പരസ്യം കൊടുത്ത് അമ്പത്തിയെട്ടാമത്തെ വയസില്‍ അമ്മയെ ഞങ്ങള്‍ കല്യാണം കഴിപ്പിച്ച് വിട്ടു. അമ്മ അതിന് എതിരായിരുന്നു. പക്ഷേ ഞാനും അനിയനും കൂടി പറഞ്ഞ് മനസിലാക്കിയപ്പോള്‍ സമ്മതിച്ചു. നല്ലൊരു പാര്‍ട്‌നര്‍ വേണമെന്ന് അമ്മ എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് മുന്‍പ് തോന്നിയിട്ടുണ്ട്.
അമ്മയുടെ ജീവിതം മുഴുവന്‍ ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടിയായിരുന്നു. നമ്മള്‍ എത്ര പൈസ ഉണ്ടാക്കി കൊടുത്താലും മറ്റൊരാളില്‍ നിന്നും കിട്ടുന്ന സ്‌നേഹം വേറെയാണ്. നമുക്ക് കൊടുക്കാന്‍ പറ്റാത്ത പലതും മറ്റൊരാള്‍ക്ക് സാധിക്കുമെന്ന് ആലോചിച്ചിട്ടാണ് മാട്രിമോണിയയില്‍ തപ്പി നല്ലൊരു അങ്കിളിനെ അമ്മയ്ക്ക് കല്യാണം കഴിപ്പിച്ച് കൊടുത്തു. അവരുടെ ലൈഫ് ഇപ്പോള്‍ സെറ്റാണ്. മാത്രമല്ല എന്റെ അനിയനും കല്യാണം കഴിച്ചു. ഇനി ഞാന്‍ മാത്രമേ സിംഗിളായിട്ടുള്ളുവെന്ന് തുഷാര തമാശരൂപേണ പറയുന്നു.

ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുന്ന കാര്യത്തില്‍ കുറവില്ല. ഞാന്‍ സെറ്റിലായെന്ന് എനിക്ക് തന്നെ തോന്നുന്നില്ല. ഇതിനിടയില്‍ നല്ലൊരാളെ കിട്ടുകയാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കെട്ടിയേക്കും. കെട്ടില്ലെന്ന തീരുമാനം ഒന്നും എടുത്തിട്ടില്ല.
കുറേ പ്രണയങ്ങളില്‍ നിന്നും ഞാന്‍ ചിലത് പഠിച്ചിട്ടുണ്ട്. പ്രണയിക്കുന്ന സമയത്ത് അവര്‍ നമ്മുക്ക് ഭയങ്കര കെയറിങ്ങൊക്കെ തരും. പക്ഷേ പിന്നീട് അവരുടെ കൂടെ യാത്ര ചെയ്യുമ്പോഴോ സമയം ചെലവഴിക്കുമ്പോഴോ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് കൂടി നോക്കണം. നമ്മളോട് പെരുമാറുന്നത് പോലെയായിരിക്കില്ല, പ്രശ്‌നമുണ്ടാവുമ്പോള്‍. കല്യാണമെന്ന് പറയുമ്പോള്‍ എല്ലാ രീതിയിലും നമുക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കണം. കുറയൊക്കെ അഡ്ജസ്റ്റ് ചെയ്യണം.
എന്റെ പ്രണയം പൊട്ടാനുള്ള കാരണം മറ്റുള്ളവരെ കുറിച്ച് അവന്‍ എന്നോട് വന്ന് പറഞ്ഞതൊക്കെയാണ്. എന്റെ കൂട്ടുകാരെ കുറിച്ചോ, എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടിയെ പറ്റി അഭിപ്രായം എന്നോട് തന്നെ വന്ന് പറഞ്ഞു. അവരെ ഉപയോഗിക്കുന്ന വാക്കുകളും വേറെ സ്ത്രീകളെ കുറിച്ച് പറഞ്ഞതുമൊക്കെ വളരെ മോശമായിട്ടാണ്. അതൊക്കെ എനിക്ക് വലിയ വേദന നല്‍കിയ കാര്യമാണ്. ആ സമയത്തേ തന്റെ ഉള്ളിലെ പ്രണയമൊക്കെ പോയിരുന്നു എന്നാണ് തുഷാര പറയുന്നത്.


Click it and Unblock the Notifications