»   » ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരം തന്നെയാണ് അനുഷ്‌ക ഷെട്ടി. ബില്ല, മിര്‍ച്ചി, ബാഹുബലി എന്നീ ചിത്രങ്ങളില്‍ അനുഷ്‌കയുടെ നായകനായി എത്തിയ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള വിവാഹത്തേക്കുറിച്ചാണ് ഇപ്പോള്‍ സിനിമാ ലോകം സംസാരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്നും പ്രഭാസ് തനിക്ക് വന്ന 6000ത്തോളം വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

അത് എന്ത് തന്നെയായാലും പ്രഭാസിനെന്നല്ല ആര്‍ക്കും അനുഷകയോട് പ്രണയം തോന്നിപ്പോകും എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമകള്‍ക്ക് വേണ്ടിയല്ലാതെ അല്പ വസ്ത്രം ധരിക്കാത്ത അനുഷ്‌കയ്ക്ക് ഏത് വസ്ത്രവും യോജിക്കും. പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത് അനുഷ്‌കയുടെ ചിത്രങ്ങളിലൂടെ.

അനുഷ്‌കയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത് അവരുടെ മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരിയാണ്.

പ്രണയം തുളുമ്പി നില്‍ക്കുന്നവയാണ്അനുഷ്‌കയുടെ കണ്ണുകള്‍. ആ കണ്ണുകള്‍ തന്നെയാണ് അനുഷ്‌കയുടെ പ്രധാന ആകര്‍ഷണവും.

സദസില്‍ തനിക്ക് ഒപ്പമുള്ളവരില്‍ ആരോ തിരയുകയാണ് ആ കണ്ണുകള്‍. അത് പ്രഭാസിനെയാകാം. കാരണം ആ കണ്ണുകളിലെ അതേ തിളക്കം പ്രഭാസിന്റെ സാന്നിദ്ധ്യത്തിലും കാണാറുണ്ട്.

ഉള്ളുതുറന്ന് ചിരിക്കുന്ന അനുഷ്‌കയെ കാണാന്‍ ഏറെ സുന്ദരിയാണ്. ക്യാമറയക്ക് മുന്നിലല്ലാതെ അനുഷ്‌കയുടെ അഭിനയം കാണാറില്ല.

അനുഷ്‌കയുടെ ചിരി അവര്‍ക്ക് മാത്രമല്ല അവരെ കാണുന്നവര്‍ക്കും സന്തോഷം നല്‍കുന്നതാണ്.

പൊതുവേദികളില്‍ അധികം സാരിയുടുത്ത് എത്തുന്ന അപൂര്‍വം നായികമാരില്‍ ഒരാളാണ് അനുഷ്‌ക. സാരി അല്ലെങ്കില്‍ സല്‍വാറായിരിക്കും അനുഷ്‌ക തിരഞ്ഞെടുക്കുക.

അനുഷ്‌കയും മുഖത്ത് എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിക്കൊപ്പം ഒരു കൗതുകവും മറഞ്ഞിരിക്കുന്നുണ്ടാകും. പ്രിയപ്പെട്ടവര്‍ മുന്നിലെത്തുമ്പോള്‍ അത് തെളിയും.

രാജകുമാരിയുടെ ഭാവങ്ങളും വേഷവിധാനങ്ങളും അനുഷ്‌കയ്ക്ക് നന്നായി ഇണങ്ങും.

രുദ്രമ്മാ ദേവി എന്ന ചിത്രത്തില്‍ രാജകുമാരിയുടെ വേഷത്തില്‍ അനുഷ്‌ക എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

അനുഷ്‌ക ഒന്ന് ചിരിച്ചാല്‍ മതി ആരും വീണു പോകും അത്രമേല്‍ നിഷ്‌കളങ്കവും ഹൃദ്യവുമാണ് ആ ചിരി.

പ്രഭാസിന് അനുഷ്‌കയോട് പ്രണയം തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല. തികച്ചും സ്വാഭാവികം മാത്രമാണ്.

പ്രണയം നിറയുന്ന ചിരിയും നിഷ്‌കളങ്കമായ മുഖവുമുള്ള അനുഷ്‌കയ്ക്ക് ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഇണങ്ങും.

അനുഷ്‌കയുടെ കണ്ണികള്‍ക്ക് കാമുകിയുടെ ഭാവം മാത്രമല്ല, യോദ്ധാവിന്റെ തീക്ഷണതയും ഉണ്ട്.

പ്രണയം വിട്ട് വേദിയില്‍ നടക്കുന്ന പരിപാടിയെ ഗൗരവത്തോടെ വീക്ഷിക്കുകയാണ് അനുഷ്‌ക.

മറ്റ് നടിമാര്‍ സെക്‌സിയായി ശരീര ഭാഗങ്ങള്‍ കാണിച്ച് പൊതുവേദികളില്‍ എത്തുമ്പോള്‍ ഭംഗിയായി വസ്ത്രം ധരിച്ചാണ് അനുഷ്‌ക എത്താറുള്ളത്.

സിനിമയില്‍ കഥാപത്രങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും പൊതു വേദികളില്‍ അയലത്തെ പെണ്‍കുട്ടി ഇമേജാണ് അനുഷ്‌കയ്ക്ക് പ്രിയം.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവേ പകര്‍ത്തിയ ചിത്രമാണ്, അഭിനയമില്ല.

രുദ്രമ്മാ ദേവി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ പകര്‍ത്തിയ ചിത്രമാണിത്.

ഓഡിയോ ലോഞ്ച് ഫക്ഷനിടെ എന്തോ തമാശ കണ്ട് പൊട്ടിച്ചിരിക്കുകയാണ് അനുഷ്‌ക.

സൈസ് സീറോ നായിക മാര്‍ക്കിടിയില്‍ മാംസളമായ ശരീരം വെച്ച് പ്രതിഭകൊണ്ട് പിടിച്ചു നില്‍ക്കുന്ന നടിയാണ് അനുഷ്‌ക.

ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഓഡിയോ പ്രകാശത്തിന് എത്തിയ അനുഷ്‌ക.

അനുഷ്‌ക ഇത്രയ്ക്ക് ക്യൂട്ടാണോ എന്ന് തോന്നിപ്പോകും ഈ ചിത്രം കണ്ടാല്‍. കണ്ണുകളില്‍ ഒരു പ്രണയം കാണാം.

രുദ്രമ്മാ ദേവി പ്രസ് മീറ്റിനിടെ പകര്‍ത്തിയ ചിത്രം. അനുഷ്‌കയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രുദ്രമ്മാ ദേവി.

രുദ്രമ്മ ദേവി എന്ന ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആ കഥാപാത്രം അനുഷ്‌കയ്ക്ക് ഗുണകരമായി. ദേവസേനയിലേക്കുള്ള വാതില്‍ തുറന്നതും രുദ്രമ്മാ ദേവി തന്നെ.

തെലുങ്ക് സിനിമാ ലോകത്തെ സ്വീറ്റി ഷെട്ടി എന്നാണ് അനുഷ്‌ക അറിയപ്പെടുന്നത്. പ്രേക്ഷകര്‍ അനുഷ്‌കയ്ക്ക് നല്‍കിയ ഈ പേര് തന്നെ അനുഷ്‌കയുടെ സ്വീകാര്യതയ്ക്കുള്ള തെളിവാണ്.

യോഗ അധ്യാപികയായിട്ടായിരുന്നു അനുഷ്‌ക തന്റെ കരിയര്‍ ആരംഭിച്ചത്. ആ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക സിനിമാ ലോകത്തേക്ക് എത്തുന്നത്. നാഗാര്‍ജുനയായിരുന്നു ചിത്രത്തിലെ നായകന്‍.

അനുഷ്‌ക ആദ്യമായല്ല രാജമൗലി ചിത്രത്തില്‍ നായികയാകുന്നത്. അനുഷ്‌കയുടെ മൂന്നാമത്തെ ചിത്രം രാജമൗലി സംവിധാനം ചെയ്ത രവി തേജ ചിത്രം വിക്രമര്‍കുദു ആയിരുന്നു.

ഹര്‍ഷവര്‍ദ്ധന്‍ റാണെ നായകനായ പ്രേമ ഇഷ്‌ക് കാതല്‍ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഓഡിയോ ഫക്ഷനിടെ പകര്‍ത്തിയ ചിത്രം. പരിപാടിക്കിടെ അനുഷ്‌കയുടെ കുസൃതി. പരിപാടിയില്‍ അതിഥിയായിരുന്നു അനുഷ്‌ക.

പ്രഭാസിനൊപ്പം ബാഹുബലി ചിത്രങ്ങള്‍ കൂടാതെ രണ്ട് ചിത്രത്തിലാണ് അനുഷ്‌ക നായികയായി എത്തിയത്. 2009ല്‍ ബില്ലയായിരുന്നു ആദ്യ ചിത്രം. പിന്നെ 2013ല്‍ മിര്‍ച്ചിയും.

അനുഷ്‌ക അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ വസ്ത്ര ധാരണത്തിന്‍ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ബില്ലയിലേത്. ബിക്കിനി വേഷത്തില്‍ അനുഷ്‌ക ചിത്രത്തിലെത്തി.

തന്റെ കരിയറില്‍ ഇതുവരെ അനുഷ്‌ക വിവാദങ്ങള്‍ക്ക് ഇട നല്‍കിയിട്ടില്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും. പൊതു വേദികളിലും അവര്‍ മാന്യത കാത്തു സൂക്ഷിച്ചു.

മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് പോലെ അനുഷ്‌ക പ്രഭാസ് പ്രണയം സഫലമായാല്‍ അത് പ്രഭാസിന്റെ ഭാഗ്യമായാണ് പ്രേക്ഷകര്‍ കാണുക. കാരണം അനുഷ്‌ക തന്നെ.

English summary
Prabhas' sweet heart Anushka's cute romatic pics make everyone romantic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam