India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  29ാം വയസ്സിൽ കോലിയെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി അനുഷ്ക ശർമ

  |

  തെന്നിന്ത്യയിലും ബേളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം, 2017 നവംബറിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇറ്റലിയിൽ വെച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങളിൽ പങ്കെടുത്തത്. ഇതിന് ശേഷ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇന്നും കോലി- അനുഷ്ക വിവാഹവും ഇവരുടെ പ്രണയവുമൊക്കെ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്.

  ''കൂടുതൽ ഷൈന്‍ ചെയ്യണ്ട'',സ്റ്റേജ് ഷോയ്ക്കിടെ ശോഭന തന്നോട് ചൂടായി, ദേഷ്യപ്പെട്ട സംഭവം പറഞ്ഞ് മുകേഷ്

  സാധാരണ കണ്ടുവന്ന സെലിബ്രിറ്റി പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അനുഷ്ക ശർമയുടേയും വിരാട് കോലിയുടേയും ലവ് സ്റ്റോറി. ഒരു ബോളിവുഡ് പ്രണയകഥയ്ക്ക് സമാനമായിരുന്നു ഇത്. അനുഷ്ക സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു പ്രണയത്തിലാവുന്നത്. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയും ചെയ്തു. താരങ്ങളുടെ ബ്രേക്കപ്പ് സിനിമ കോളങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. അന്ന് അനുഷ്കയ്ക്ക് എതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നിരുന്നു. എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് ഇരുവരും ഒന്നാവുകയായിരുന്നു. ഇപ്പോൾ മകൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് അനുഷ്ക.

  അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു, അർജുനെ കുറിച്ച് ഹരിശ്രീ അശോകൻ

  സിനിമയിൽ സജീവമായിരുന്ന സമയത്താണ് അനുഷ്ക വിവാഹിതയാവുന്നത് കല്യാണത്തിന് ശേഷം അഭിനയത്തിന് ഇടവേള കൊടുക്കുകയായിരുന്നു. 2008ൽ ആയിരുന്നു അനുഷ്ക ശർമ സിനിമയിൽ എത്തിയത്. സീറോയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന അനുഷ്കയുടെ ചിത്രം. വിവാഹശേഷം അഭിനയത്തിന് ഇടവേള‌ കൊടുത്തുവെങ്കിലും സിനിമയിൽ നടി സജീവമായിരുന്നു. ബോളിവുഡിലെ പ്രായം കുറഞ്ഞ നിർമ്മാതാവാണ്. സീരീസുകളും നടി നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിത സിനിമയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് അനുഷ്ക. മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതം പറയുന്ന ചിത്രമായ ഛക്ദ എക്സപ്രസ് എന്ന ചിത്രത്തിലൂടെയാണ് മടങ്ങി എത്തുന്നത്. ജുലൻ ഗോസ്വാമിയായിട്ടാണ് നടി എത്തുന്നത്. താരം തന്നെയാണ് ഇക്കാര്യം തന്‌റെ ആരാധകരോട് വെളിപ്പെടുത്തിയത്.

  സിനിമയുടെ ടീസർ പങ്കുവെച്ച് കൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്."ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്, കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ്...മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചക്ദ എക്‌സ്‌പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്. ഒരു ക്രിക്കറ്റ് താരമാകാനും ആഗോള വേദിയിൽ തന്റെ രാജ്യത്തിന് അഭിമാനം നൽകാനും ജുലൻ തീരുമാനിച്ച സമയം കായികരംഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും സ്ത്രീകൾക്ക് സാധിക്കാതിരുന്ന സമയമായിരുന്നു. ഈ സിനിമ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയമായ പുനരാഖ്യാനമാണ്..." അനുഷ്ക വീഡിയോയ്ക്കൊപ്പം കുറിച്ചു.

  മടങ്ങി വരവിന് കളമൊരുങ്ങുമ്പോൾ അനുഷ്കയുടെ ഒരു പഴയ അഭിമുഖം സിനിമ കോളങ്ങളിൽ ഇടം പിടിക്കുകയാണ്. മുപ്പത് വയസ്സിന് മുൻപ് വിവാഹം കഴിക്കാനുള്ള കാരണമാണ് നടി വെളിപ്പെടുത്തത്. കരിയറിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയത്തായിരുന്നു നടി വിവാഹിതയാവുന്നതും അഭിനയത്തിന് ഇടവേള എടുക്കുന്നതും. അതുനുള്ള കാരണം വെളിപ്പെടുത്തുകയാണ് അനുഷ്ക. പ്രണയത്തിലായിരുന്നത് കൊണ്ടാണ് താൻ ആ സമയടത്ത് വിവാഹം കഴിച്ചതെന്നാണ് താരം ദേശീയ മാധ്യമത്തിിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിമാരുടെ വിവാഹവും അവരുടെ സിനിമ കരിയറും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പറഞ്ഞു വയ്ക്കുന്നുണ്ട്. 29ാം വയസ്സിലായിരുന്നു അനുഷ്കയുടേയും കോലിയുടേയും വിവാഹം.

  '' സിനിമയും പ്രേക്ഷകരും മാറിയിട്ടുണ്ട്. താരങ്ങളെ സ്ക്രീനിൽ കാണാനാണ് പ്രേക്ഷകർക്ക് താൽപ്പര്യം. അല്ലാതെ അവർ വിവാഹിതയാവുന്നതും അമ്മയാവുന്നതുമൊന്നും പ്രേക്ഷകർ ശ്രദ്ധിക്കുന്നില്ല. 29ാം വയസ്സിലാണ് ഞാൻ വിവാഹിതയാവുന്നത്. അത് ഒരു നടിയുടെ ചെറുപ്പ സമയമാണെന്നാണ് ഞാൻ കരുതുന്നത്. അന്ന് ഞാൻ പ്രണയത്തിലായത് കൊണ്ടാണ് ഞാനത് ചെയ്തത്. ഞാൻ പ്രണയത്തിലാണെന്നും'' അനുഷ്ക പറയുന്നു.

  ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

  സ്ത്രീകളെ തുല്യമായി പരിഗണിക്കപ്പെടുന്നതിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. അതിനാൽ തന്നെ തന്റെ ജീവ‌ിതത്തിലെ നല്ല നിമിഷം താൻ ഭയത്തോടെ അനുഭവിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു പുരുഷൻ രണ്ട് തവണ ആലോചിക്കാതെയാണ് വിവാഹത്തിന് ശേഷം ജോലിയിൽ തുടരുന്നത്. അങ്ങനെയാണെങ്കിൽ ഒരു സ്ത്രീ അതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യം എന്താണ്. കൂടുതൽ നടിമാർ വിവാഹിതരായതിൽ സന്തോഷമുണ്ട്. സന്തോഷകരമായ ദമ്പതികൾ ഒരുമിച്ച് കാണുന്നത് വളരെ മനോഹരമാണെന്നും അനുഷ്ക പറയുന്നു.

  Read more about: anushka sharma virat kohli
  English summary
  Anushka Sharma opens Up why she Married Virat Kohli At Very Young Age, Throwback interview Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X