പ്രഭാസും അനുഷ്‌കയും ജപ്പാനിലേക്ക്! ഷൂട്ടിങ്ങിനായല്ല പോവുന്നത്! പിന്നെയോ? ഒരു കാരണമുണ്ട്! കാണൂ!

ബാഹുബലിയിലൂടെയാണ് പ്രഭാസ് ലോകശ്രദ്ധ നേടിയത്. ആരാധകപിന്തുണയും സ്വീകാര്യതയിലും ഒന്നാം സ്ഥാനത്താണ് ഈ താരം. ബാഹുബലി സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് അനുഷ്്ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങിയത്. ആരാധികമാരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഇത്. പ്രഭാസിനെപ്പോലൊരു പങ്കാളിയെന്നായിരുന്നു പലരും പറഞ്ഞത്. അനുഷ്‌കയുമായി പ്രണയത്തിലല്ലെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയതോടെയാണ് ആരാധികമാര്‍ക്ക് ആശ്വാസമായത്.

നീണ്ട ഇടവേള അവസാനിപ്പിച്ച് പ്രഭാസും അനുഷ്‌കയും വീണ്ടും ഒരുമിച്ചെത്തുകയാണെന്നുള്ള സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. സഹോയിലെ നായികാവേഷം അനുഷ്‌കയ്ക്ക് നഷ്ടമായപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. അതിന് പിന്നാലെയായാണ് ഇരുവരും മറ്റൊരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കൊരട്ടാല ശിവ സംവിധാനം ചെയ്ത മിര്‍ച്ചിയുടെ ജപ്പാന്‍ റിലീസിന് വേണ്ടിയാണ് ഇരുവരും എത്തുന്നത്. വീണ്ടുമൊരു പ്രണയകഥയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് ഇരുവരും.

ജപ്പാനിലേക്ക് പോവുന്നു

ജപ്പാനിലേക്ക് പോവുന്നു

പ്രഭാസും ലേഡി സൂപ്പര്‍ സ്റ്റാറും ജപ്പാനിലേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മിര്‍ച്ചിയുടെ പ്രമോഷന് വേണ്ടിയാണ് ഇരുവരും പോവുന്നത്. മാര്‍ച്ച് 2നാണ് സിനിമയെത്തുന്നത്. അതിന് മുന്നോടിയായാണ് ഇരുവരും ജപ്പാനിലേക്ക് പോവുന്നത്. 2013 ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് ഇന്ത്യയില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൊരട്ടാല ശിവയുടെ ആദ്യ സിനിമയായിരുന്നു ഇത്. പ്രഭാസും അനുഷ്‌കയും ഒരുമിച്ച സിനിമകളില്‍ എക്കാലത്തെയും മികച്ചതെന്ന് വിലയിരുത്തിയ സിനിമ കൂടിയായിരുന്നു ഇത്.

പ്രഭാസിന്റെ സ്വീകാര്യത

പ്രഭാസിന്റെ സ്വീകാര്യത

ബാഹുബലിയിലൂടെ പ്രഭാസിന്റെ കരിയറും ജീവിതവും മാറി മറിഞ്ഞിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളേയും തകര്‍ത്താണ് ചിത്രം കുതിച്ചത്. ജപ്പാനിലെ സ്വീകാര്യത കണക്കിലെടുത്താണ് മിര്‍ച്ചിയും എത്തുന്നത്. അനുഷ്‌കയുടെയും പ്രഭാസിന്റേയും കെമിസ്ട്രിയെ ഇരുകൈയ്യും നീട്ടി ജപ്പാന്‍ സ്വീകരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. സഹോയുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രഭാസ്. അനുഷ്‌കയുടെ അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

പ്രണയത്തിലാണെന്ന പ്രചാരണം

പ്രണയത്തിലാണെന്ന പ്രചാരണം

ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷമാണ് പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രഭാസിനെയല്ല താന്‍ വിവാഹം കഴിക്കുന്നതെന്ന് വ്യക്തമാക്കി അനുഷ്‌ക രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് പ്രഭാസിനെ വിവാഹം കഴിക്കാത്തതെന്നതിനെക്കുറിച്ചുള്ള കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു.

വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രഭാസ് പറഞ്ഞത്

വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രഭാസ് പറഞ്ഞത്

ആദ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയില്‍ത്തന്നെ വിവാദങ്ങളുണ്ടാക്കരുതെന്ന് കരുതിയിരുന്നു. എന്നാല്‍ നായികയായെത്തിയ അനുഷ്‌കയുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പരക്കുകയായിരുന്
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങള്‍. 9 വര്‍ഷത്തിലേറെയായി തനിക്ക് അനുഷ്‌കയെ അറിയാം. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും പ്രഭാസ് വ്യക്തമാക്കിയിരുന്നു.

അനുഷ്കയുടെ മറുപടി

അനുഷ്കയുടെ മറുപടി

സൗഹൃദത്തിനും അപ്പുറത്തുള്ള ഒരു ബന്ധവും തങ്ങള്‍ തമ്മിലില്ലെന്നും അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലെത്തില്ലെന്നുമായിരുന്നു അനുഷ്ക ഷെട്ടി പറഞ്ഞത്. ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരെ ഇടക്കാലത്ത് പുറത്തുവന്നിരുന്നു. പൊതുചടങ്ങുകള്‍ക്കും മറ്റുമായി ഇരുവരും ഒരുമിച്ചെത്തുന്പോഴെല്ലാം പാപ്പരാസികള്‍ വെറുതെ വിടാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X