ഇത് പോരെന്ന് അമ്മ, ഞാൻ ഞെട്ടി; ബില്ലയിലെ ബിക്കിനി സീനുകൾ കണ്ടപ്പോഴുള്ള പ്രതികരണം; അനുഷ്ക ഷെട്ടിയുടെ വാക്കുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി അനുഷ്ക ഷെട്ടി. പുതിയ ചിത്രം ​ഗാഡി റിലീസിനൊരുങ്ങുന്നു. ആദ്യമായി അഭിനയിച്ച മലയാള ചിത്രം കത്തനാറും വെെകാതെ പ്രേക്ഷകരിലേക്ക് എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം സിനിമകളുടെ എണ്ണം അനുഷ്ക കുറയ്ക്കുകയാണുണ്ടായത്. സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു അനുഷ്ക ഷെട്ടിയുടെ തീരുമാനം. ഒരു കാലത്ത് തെലുങ്കിലും തമിഴിലും തുടരെ ​ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന നടിയാണ് അനുഷ്ക ഷെട്ടി.

അരുന്ധതി എന്ന സിനിമയാണ് ​ഗ്ലാമറസ് നായികയെന്ന ഇമേജ് മാറ്റാൻ അനുഷ്കയെ സഹായിച്ചത്. പിന്നീടിങ്ങോട്ട് നായികാ പ്രാധാന്യമുള്ള റോളുകൾ അനുഷ്ക ചെയ്തു. ​ഗ്ലാമർ നായികയായിരുന്ന കാലത്ത് അനുഷ്ക ചെയ്ത തെലുങ്ക് ചിത്രമാണ് ബില്ല. പ്രഭാസ് നായകനായ ചിത്രത്തിൽ നടിയുടെ ബിക്കിനി സീൻ വലിയ ചർച്ചയായി. ബില്ല കണ്ടപ്പോൾ തന്റെ അമ്മ പ്രതികരിച്ചതെങ്ങനെയെന്ന് അനുഷ്ക ഷെട്ടി ഒരിക്കൽ പങ്കുവെച്ചിരുന്നു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Anushka Shetty

അമ്മയ്ക്ക് ഞാൻ പ്രൊഫഷനിലും അല്ലാതെയും സ്റ്റെെലിഷ് ആകണമെന്നായിരുന്നു. ബില്ല കണ്ട ശേഷം അമ്മ എന്നോട് പറഞ്ഞത് കൂടുതൽ സ്റ്റെെലിഷ് ആകാനാണ്. എന്തുകൊണ്ടാണ് നീ പകുതി സ്റ്റെെലിഷും പകുതി മോഡേണുമായിരിക്കുന്നതെന്ന് ചോദിച്ചു. ഇത് കേട്ട് ഞാൻ ഞെട്ടി. കാരണം അങ്ങനെയാെരു പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അനുഷ്ക ഷെട്ടി പറഞ്ഞു. ഏറെക്കാലമായി ​ഗ്ലാമറസ് റോളുകൾ അനുഷ്ക ഷെട്ടി ചെയ്യാറില്ല. ഇന്ന് നായികാ പ്രാധാന്യമുള്ള സിനിമകളാണ് അനുഷ്ക ചെയ്യാറ്.

​ഗ്ലാമറസ് വേഷങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല അനുഷ്ക ഷെട്ടി. കരിയറിൽ തുടക്ക കാലത്ത് പിടിച്ച് നിൽക്കാൻ ഇത്തരം വേഷങ്ങൾ ചെയ്തെങ്കിലും ഒരു സ്ഥാനത്തേക്ക് എത്തിയ ശേഷം ഇത്തരം റോളുകൾ വേണ്ടെന്ന് വെക്കാൻ അനുഷ്ക ഷെട്ടി തീരുമാനിച്ചു. തെലുങ്ക് സിനിമാ ലോകത്ത് വലിയ സ്ഥാനം അനുഷ്കയ്ക്ക് ഇന്നുമുണ്ട്. അനുഷ്ക ഇടവേളയെടുത്ത ഘട്ടത്തിലാണ് സായ് പല്ലവിയുൾപ്പെടെയുള്ള ന‌ടിമാർ തെലുങ്ക് സിനിമാ ലോകത്ത് താരമായി വളരുന്നത്. തമിഴിലേക്കാളും തെലുങ്കിലാണ് അനുഷ്ക ഷെട്ടി കൂടുതൽ സിനിമകൾ ചെയ്തത്.

ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ഇട‌വേള എടുത്തതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. വണ്ണം കൂടിയത് കൊണ്ടാണ് അനുഷ്ക മാറി നിൽക്കുന്നതെന്ന സംസാരം വന്നു. സെെസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്ക ഷെട്ടി വണ്ണം കൂട്ടിയിരുന്നു. പിന്നീട് ഇത് കുറയ്ക്കാൻ പറ്റിയില്ലെന്ന് ​ഗോസിപ്പുകൾ വന്നു.

ബില്ലയിലെ അനുഷ്കയുടെ ​ഗ്ലാമർ റോളിനെക്കുറിച്ച് ഒരിക്കൽ പ്രഭാസും സംസാരിച്ചിരുന്നു. ബാഹുബലിയുടെ പ്രൊമോഷന്റെ ഭാ​ഗമായി അനുഷ്കയ്ക്കൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പരാമർശം. 50 വയസിൽ ചെയ്യാൻ പറ്റാത്ത കാര്യം എന്തെന്ന് അനുഷ്കയോട് ആങ്കർ ചോദിച്ചു. ബില്ല എന്ന് പ്രഭാസ് മറുപടി നൽ‌കി. ഇത് കേട്ട് അനുഷ്കയും ആങ്കറും ചിരിച്ചു. അടുത്ത സുഹൃത്തുക്കളായിരുന്നു പ്രഭാസും അനുഷ്ക ഷെട്ടിയും. ഇന്ന് ഇരുവരെയും ഒരുമിച്ച് ആരാധകർ കാണാറേയില്ല.

ബാഹുബലിക്ക് ശേഷം നിരവധി ​ഗോസിപ്പുകൾ ഇവരെക്കുറിച്ച് വന്നിരുന്നു. പക്ഷെ പ്രഭാസും അനുഷ്കയും ഇത് നിഷേധിക്കുകയാണുണ്ടായത്. ​ഗോസിപ്പുകൾ ഒരുമിച്ച് അഭിനയിച്ചത് കൊണ്ട് വന്നതായിരിക്കാമെന്ന് താരങ്ങൾ പറഞ്ഞു. ബാഹുബലിക്ക് ശേഷം പ്രഭാസ് പാൻ ഇന്ത്യൻ താരമായി മാറി. തുടരെ സിനിമകൾ നടൻ ചെയ്തു. കൽക്കി 2998 എഡിയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രാജ സാബ് ആണ് അടുത്ത ചിത്രം.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X