അനുഷ്‌ക മുതല്‍ നിത്യാ മേനോന്‍ വരെ,ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ച തെന്നിന്ത്യന്‍ നായികമാര്‍

By Prashant V R

സിനിമാ മേഖലയില്‍ ബോഡി ഷെയിമിങ്ങിന് ഇരകളായിട്ടുളള നായികമാര്‍ ഏറെയാണ്. വണ്ണം കൂടിയതിന്റെയൊക്കെ പേരിലാണ് മിക്ക നടിമാരും കളിയാക്കപ്പെടാറുളളത്. മുന്‍പ് തെന്നിന്ത്യയിലെ നായികമാരും നിരവധി തവണ ബോഡി ഷെയിമിങ്ങ് നേരിട്ടിരുന്നു. ശരീര സൗന്ദര്യത്തെ കളിയാക്കികൊണ്ടുളള ഇത്തരം കമന്റുകള്‍ പല നായികമാരെയും വേദനിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് മിക്കവരും നല്‍കാറുളളത്.

ബോഡി ഷെയിമിങ്ങ് കമന്റുകള്‍ക്ക് പുറമെ ഇത്തരത്തിലുളള നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വരാറുണ്ട്. തെന്നിന്ത്യന്‍ നായികമാരായ അനുഷ്‌ക ഷെട്ടി,നിത്യാ മേനോന്‍ ഉള്‍പ്പെടയുളള നായികമാരെല്ലാം മുന്‍പ് ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ചിരുന്നു. ശരീര വണ്ണത്തിന്റെ പേരില്‍ മുന്‍പ് നിരവധി തവണ കളിയാക്കപ്പെട്ട നായികമാരാണ് ഇവര്‍. തെന്നിന്ത്യന്‍ സിനിമയില്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച ചില നായികമാരെ കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

രകുല്‍ പ്രീത് സിംഗ്

തെന്നിന്ത്യയ്‌ക്കൊപ്പം ബോളിവുഡിലും തിളങ്ങിയ നായികമാരില്‍ ഒരാളാണ് രകുല്‍ പ്രീത് സിംഗ്. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി സിനിമയില്‍ തിളങ്ങിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടിക്ക് കരിയറിന്റെ തുടക്കത്തില്‍ ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നിരുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രകുല്‍ പ്രീത് ഇതേ കുറിച്ച് പറഞ്ഞത്. മുന്‍പ് ആരോ ഒരാള്‍ തന്നോട് പറഞ്ഞു 'നിങ്ങള്‍ വളരെ നല്ലവളാണ്, നിങ്ങള്‍ ശരിക്കും നല്ലൊരു ആളാണ്. എന്നാല്‍ നിങ്ങള്‍ക്കുളള പ്രശ്‌നം നിങ്ങള്‍ക്ക് ഒരു പൊതു മുഖം ഉണ്ട് എന്നതാണ്. രകുല്‍ പ്രീത് പറഞ്ഞു.

നിത്യാ മേനോന്‍

തനിക്കെതിരെയുളള ബോഡി ഷെയിമിങ്ങിന് അധികം ശ്രദ്ധ കൊടുക്കാറില്ല എന്നാണ് നിത്യാ മേനോന്‍ മുന്‍പ് പറഞ്ഞത്. ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ഓര്‍ത്ത് ബഹളം വെച്ചിട്ടില്ലെന്നും ഇത്തരം വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലും പ്രതിഷേധിക്കുന്നതിലും താന്‍ വിശ്വസിക്കുന്നില്ലെന്നും നിത്യ പറഞ്ഞിരുന്നു. താനൊരിക്കലും മറ്റുളളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നിന്നിട്ടില്ലെന്നും നിത്യാ മേനോന്‍ മുന്‍പ് പറഞ്ഞിരുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
ഇക്കാര്യങ്ങളെക്കുറിച്ച് ഒരിക്കലും

ഇക്കാര്യങ്ങളെക്കുറിച്ച് ഒരിക്കലും സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഇന്‍ഡസ്ട്രിയിലുളള ആളുകള്‍ തന്നെ നോക്കുന്ന രീതി എങ്ങനെയോ ആവട്ടെ അതിനെ കുറിച്ച് ചിന്തിക്കുന്നേ ഇല്ലെന്ന അഭിപ്രായവും നിത്യാ മേനോന്‍ പങ്കുവെച്ചിരുന്നു. മുന്‍പ് ഒരഭിമുഖത്തില്‍ അനുഷ്‌ക ഷെട്ടിയും താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചും എങ്ങനെയാണ് ഇത്തരം ഇന്റര്‍നെറ്റ് ട്രോളുകളെ നേരിട്ടത് എന്നതിനെ കുറിച്ചും തുറന്നുപറഞ്ഞിരുന്നു.

ശരീര ഭാരം കൂടിയതിന്റെ

ശരീര ഭാരം കൂടിയതിന്റെ പേരില്‍ ഒരുപാട് വേഷങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ കാര്യമായി ബാധിക്കാറില്ലെന്നും ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവാറാണ് പതിവെന്നും അനുഷ്‌ക പറഞ്ഞിരുന്നു. അനുഷ്‌ക ഷെട്ടിക്ക് പുറമെ നടി ഖുശ്ബു ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

അനുഷ്‌ക ഷെട്ടിക്ക്

അനുഷ്‌ക ഷെട്ടിക്ക് പുറമെ നടി ഖുശ്ബു ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മകള്‍ ആനന്ദിത സുന്ദറിനെതിരെ മോശം കമന്റിട്ട ആള്‍ക്കായിരുന്നു ഖുശ്ബു വായടിപ്പിക്കുന്ന മറുപടി വല്‍കിയത്. മുന്‍പ് ആനന്ദിത തടിച്ച ശരീര പ്രകൃതിയുളള ആളായിരുന്നു. തുടര്‍ന്ന് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കപ്പെട്ടിരുന്നു. പിന്നീട് തടി കുറച്ച് ഖുശ്ബുവിന്റെ മകള്‍ രംഗത്തെത്തിയിരുന്നു.

ബോഡി ഷെയ്മിങ്ങിനെതിരെ

ബോഡി ഷെയ്മിങ്ങിനെതിരെ അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടി സമീറ റെഡ്ഡി പ്രതികരിച്ചത്. നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖവും കാണിച്ചുകൊണ്ടാണ് അന്ന് നടി എത്തിയത്. സമൂഹം കല്‍പ്പിക്കുന്ന അഴകിന്റെ അളവുകോലുകള്‍ക്ക് പിന്നാലെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്നും സമീറ റെഡ്ഡി പറഞ്ഞിരുന്നു.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X