»   » ബ്യൂട്ടി പാര്‍ലറില്‍ പോകാത്ത അനുഷ്‌ക!!! ദേവസേനയുടെ സൗന്ദര്യ രഹസ്യം, ഇതൊക്കെയാണ്...

ബ്യൂട്ടി പാര്‍ലറില്‍ പോകാത്ത അനുഷ്‌ക!!! ദേവസേനയുടെ സൗന്ദര്യ രഹസ്യം, ഇതൊക്കെയാണ്...

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്തിന്റെ സ്വീറ്റി ഷെട്ടിയായ അനുഷ്‌ക ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ്. ബാഹുബലി എന്ന് ഇതിഹാസ ചിത്രമാണ് അനുഷ്‌കയുടെ പ്രേക്ഷക പ്രീതി വര്‍ദ്ധിപ്പിച്ചത്. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ അനുഷ്‌ക അവിസ്മരണീയമാക്കി മാറ്റി.

സിനിമയില്‍ നിന്നും ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ച വ്യക്തി! ആരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം!!!

ബാഹുബലിയിലെ ഏറ്റവും ശ്രദ്ധേയമായത് പ്രഭാസ് അനുഷ്‌ക ജോഡികളായിരുന്നു. ഇവരുടേയും സ്‌ക്രീനിലെ കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തു. അനുഷ്‌കയേക്കുറിച്ച് അറിയാന്‍ ആരാധകര്‍ ഏപ്പോഴും ഉത്സുകരായിരുന്നു. താരത്തിന്റെ സൗന്ദര്യ രഹസ്യം തന്നെയായിരുന്നു അതില്‍ പ്രധാനം. തന്റെ ആരാധകര്‍ക്കായി ഇപ്പോഴാ രഹസ്യം താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അനുഷ്‌ക ഷെട്ടി തന്റെ സൗന്ദര്യ രഹസ്യം ആരാധകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

വെള്ളം തന്നെ പ്രധാനം

തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം വെള്ളം കുടിക്കുന്നതാണെന്നാണ് അനുഷ്‌ക പറയുന്നത്. ഒരു ദിവസം ആറ് ലിറ്റര്‍ വെള്ളം വരെ താരം കുടിക്കും. ശരീര സൗന്ദര്യത്തില്‍ വെള്ളത്തിനുള്ള പങ്ക് ഗവേഷകരും അടിവരയിടുന്നുണ്ട്.

ഭക്ഷണ ക്രമം

വെള്ളം കഴിഞ്ഞാല്‍ മറ്റൊരു പ്രധാന ഘടകം ഭക്ഷണ ക്രമമാണ്. കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്നുന്ന ശീലം അനുഷ്‌കയ്ക്കില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണം. പച്ചക്കറികളും പഴങ്ങളും മാത്രമാണ് താരത്തിന്റെ ഭക്ഷണം.

ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല

ബ്യൂട്ടി പാര്‍ലറില്‍ പോകാത്ത താരമോ, അതിശയം തോന്നിയേക്കാം. അനുഷ്‌ക ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല. പോകറില്ലെന്ന് മാത്രമല്ല കൃത്രിമമായ കോസ്മറ്റിക്‌സ് ക്രീമുകളും ഉപയോഗിക്കാറില്ല. പാലക്കാട് നിന്നും വീട്ടില്‍ ഉണ്ടാക്കുന്ന ആയുര്‍വേദ ക്രീമുകള്‍ ഉണ്ണി മുകുന്ദന്റെ സുഹൃത്തില്‍ നിന്നും അനുഷ്‌ക വാങ്ങിയത് വാര്‍ത്തയായിരുന്നു.

ബ്യൂട്ടി ടിപ്പ്‌സ്

മുഖത്ത് പുരട്ടാന്‍ തേനാണ് ഉപയോഗിക്കുന്നത്. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാട് കളയും. മുടിയും കൃത്രിമമായതൊന്നും ഉപയോഗിക്കാറില്ല. നന്നായി എണ്ണ തേച്ച് കുളിക്കും. വെളിച്ചെണ്ണയും ഒലിവ് ഓയിലുമാണ് ഉപയോഗിക്കുന്നത്.

യോഗയും ഉറക്കവും

സ്ഥിരമായി യോഗ ചെയ്താണ് ശരീരം ഫിറ്റായി സൂക്ഷിക്കുന്നത്. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. രാത്രി എട്ട് മണിയാകുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പങ്കുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്.

പ്രഭാസും അനുഷ്‌കയും

മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. പക്ഷെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമായി. ഇവരുടെ പ്രണയ വാര്‍ത്തകള്‍ കൊണ്ട് ഗോസിപ്പ് കോളങ്ങളും നിറഞ്ഞു. ഇരുവരും വിവാഹിതരാകുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
One thing that Anushka Shetty follows religiously is to drink enough water throughout the day. The actress drinks 6 liters of water every day to keep herself hydrated.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam