ചുവപ്പ് കുപ്പായവും വെള്ള കസവ് പാവാടയും; അനുശ്രീയാണോ, അദിതിയാണോ സുന്ദരി?
കൊറോണ വൈറസിനെ തുടര്‍ന്നുള്ള അടച്ചു പൂട്ടലും പ്രതിരോധ പ്രവര്‍ത്തനങ്ങളും കാരണം ഇത്തവണത്തെ ഓണം നമുക്കെല്ലാം വീടുകളില്‍ തന്നെയായിരുന്നു. പഴയ ഓണം ഓര്‍മകള്‍ പങ്കുവച്ചും മറ്റും പലരും സോഷ്യല്‍ മീഡിയയില്‍ ഓണം ആഘോഷിച്ചു. ചില സെലിബ്രിറ്റി നടികള്‍ മാത്രം ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഓണം ആശംസകള്‍ നേര്‍ന്നു. പലരും മനോഹരമായ കസവ് സാരിയുടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.
അതില്‍ അനുശ്രീയും അദിതി രവിയും മാത്രം വ്യത്യസ്തരായ. പട്ടു പാവാടയും കുപ്പായവും ഇട്ടുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് ഇരുവരും ഓണം ആശംസിച്ചത്. യാദൃശ്ചികം എന്ന് പറയട്ടെ, രണ്ട് പേരുടെയും പട്ട് പാവാടയും കുപ്പായവും ഒരേ കളറിലും ഏകദേശം ഓരേ രീതിയില്‍ തയ്ച്ചതും ആയിരുന്നു. മുല്ലപ്പൂവും മുന്നിലേക്ക് എടുത്തിട്ട മുടിയും എല്ലാം ഏറെ കുറേ ഒരേ പോലെ തന്നെയുണ്ട്.

മാരോണ്‍ കളര്‍ ടോപ്പും ഓഫ് വൈറ്റ് നിറത്തിലുള്ള പാവാടയുമാണ് അദിതിയുടെ വേഷം. ചുവന്ന വട്ട പൊട്ടും സിംപിള്‍ മേക്കപ്പും. ഇന്‍ഡൗര്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളാണ് അദിതി രവി പങ്കുവച്ചിരിയ്ക്കുന്നത്. അനുശ്രീ പങ്കുവച്ച ചിത്രങ്ങള്‍ ഔട്ട്‌ഡോര്‍ ആണ്. അദിതിയുടെ അതേ പട്ട് പാവാടയും കുപ്പായവും ആണെങ്കിലും, അനുശ്രീ ധരിച്ചിരിയ്ക്കുന്ന പാവാടയില്‍ ബുദ്ധന്റെ പ്രിന്റിങ് വരുന്നുണ്ട് എന്ന വ്യത്യാസം മാത്രം. കൈ നിറയെ ചുവന്ന കുപ്പി വളകളാണ് അനുശ്രീയുടെ ലുക്കിലെ മറ്റൊരു ആകര്‍ഷണം.
Recommended Video

തീര്‍ത്തും യാദൃശ്ചികമായി സംഭവിച്ച പൊരുത്തമാണിത്. എന്നിരുന്നാലും ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അദിതി ആദ്യമായി അഭിനയിച്ച ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അനുശ്രീയും ചെറിയ റോള്‍ ചെയ്തിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റൊരു സിനിമ.

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ അദിതി ശ്രദ്ധിക്കപ്പെട്ടത് അലമാര എന്ന ചിത്രത്തിലൂടെയാണ്. കുട്ടനാടന്‍ മാര്‍പാപ്പയാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രം. അനുശ്രീയാവട്ടെ മലയാളത്തിലെ പുതിയ നായിക സങ്കല്‍പ്പമായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. നായിക തന്നെയായി അഭിനയിക്കണം എന്ന ഒരു നിര്‍ബന്ധമില്ലാത്ത അനുശ്രീ സഹ നായിക വേഷത്തിലും കൈയ്യടി നേടുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലെ അഭിനയവും നടിയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു.


Click it and Unblock the Notifications











