സഹോദരനോട് ബുള്ളറ്റ് ചോദിച്ച് അനുശ്രീ! അതീവ ഗ്ലാമറസായി നടിയുടെ ചിത്രം! കാണൂ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയുമായാണ് താരം ഇപ്പോള്‍ എത്തിയത്. സഹോദരനോട് ബുള്ളറ്റ് ചോദിച്ചുവെന്നും അപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ചുമാണ് താരം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.
അണ്ണാ ഒരു റൗണ്ട് താടേയ്, വേണ്ട, നീ അതുകൊണ്ട് കാശ്മീര്‍ വരെ പോയിട്ട് വരും അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഷെഡില്‍ വെച്ച് ഫോട്ടോ എടുത്താ മതിയെന്നായിരുന്നു അനൂപ് അണ്ണന്റെ മറുപടി, ഇതോടെ ഞാന്‍ പ്ലിംഗായെന്നും അനുശ്രീ കുറിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസായി ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂളിങ് ഗ്ലാസും വെച്ചുള്ള ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു അനുശ്രീ സിനിമയില്‍ തുടക്കം കുറിച്ചത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. കലാമണ്ഡലം രാജശ്രീയായുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിന് ശേഷമായി നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്.

പുലിമുരുകനിലേക്ക് ക്ഷണിച്ചുവെങ്കിലും ആ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് ഒപ്പത്തിലൂടെയായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അനുശ്രീക്ക് ലഭിച്ചത്.
ലോക് ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളുമായാണ് നേരത്തെ അനുശ്രീ എത്തിയത്. നാടന്‍ വേഷങ്ങളുമായി സജീവമായ അനുശ്രീയെ മോഡേണ്‍ ഡ്രസില്‍ കണ്ടപ്പോള്‍ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ഇതേക്കുറിച്ച് നിരവധി പേരായിരുന്നു കമന്റിട്ടത്.
വസ്ത്രം മഹാബോറാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂയെന്നായിരുന്നു താരം മറുപടി നല്‍കിയത്. ചേച്ചിയെ ഇങ്ങനെയുള്ള വസ്ത്രത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ടാണ് പറഞ്ഞത്. എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രം പറ്റില്ലല്ലോ, ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാണെന്നായിരുന്നു അനുശ്രീയുടെ മറുപടി. ഈ മറുപടിയും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications