For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടന്റെ ഭാര്യയായി വരുന്നയാളെക്കുറിച്ച് എനിക്കുണ്ടായിരുന്നത് ഒറ്റ നിബന്ധന; അങ്ങനെ ഒരാളെ പറ്റില്ല; അനുശ്രീ

  |

  മലയാള സിനിമയിൽ ശ്രദ്ധേയയായ നായിക നടി ആണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അനുശ്രീ സ്വാഭാവിക അഭിനയം കൊണ്ടാണ് ശ്രദ്ധ നേടിയത്. കോമഡി അനായാസം ചെയ്യാൻ പറ്റുന്ന ചുരുക്കം നടിമാരിൽ ഒരാളുമാണ് അനുശ്രീ.

  ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിൽ അനുശ്രീ ചെയ്ത് കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനുശ്രീ. ഇന്ത്യാ ​ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: 'അമ്മയ്‌ക്ക് വയ്യാതെ ആയപ്പോൾ വിളിച്ചത് ജയസൂര്യ മാത്രം'; ബിഗ് ബോസിലെ ചിലരെ പിന്നെ കണ്ടിട്ടില്ലെന്ന് ധന്യ!

  അനുശ്രീയുടെ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തി ആണ് നടിയുടെ ചേട്ടൻ അനൂപ്. അനുശ്രീ തന്നെ പല അഭിമുഖങ്ങളിലും ഇതേപറ്റി സംസാരിച്ചിട്ടുണ്ട്. ചേട്ടനും ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോകളും അനുശ്രീ പങ്കുവെക്കാറുണ്ട്.

  ചേട്ടന്റെ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും അനുശ്രീ സംസാരിച്ചു. 'അവന്റെയടുത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വന്നിട്ടില്ല. കൂടിപ്പോയാൽ രണ്ടോ മൂന്നോ ആഴ്ച മാത്രമാണ്. ദിവസവും വീഡിയോ കോൾ ചെയ്യും. എന്റെ സൗണ്ട് എവിടെ കേട്ടാലും അപ്പാ എന്ന് പറഞ്ഞ് ഓടി വരും'

  Also Read: സിനിമയല്ല, മുടി നീട്ടിവളർത്തിയതിന് കാരണം മറ്റൊന്ന്; പഴയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബാബു ആന്റണി

  'ചേട്ടന്റെ ഭാര്യ രുക്കു ഭയങ്കര പാവം കുട്ടി ആയിരുന്നു. അനൂപണ്ണന്റെ നിശ്ചയത്തിനോ കല്യാണത്തിനോ അവൾ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. സാരി എടുക്കുമ്പോൾ ചോദിക്കുമല്ലോ എന്താ വേണ്ടതെന്ന്. അപ്പോൾ വളരെ മൈൽഡ് ആയി ചേച്ചി എന്തായാലും കുഴപ്പമില്ല എന്ന് പറയുന്ന കുട്ടി ആയിരുന്നു. ഭയങ്കര പാവം ആണല്ലോ എന്ന് ഞാൻ പറയുമായിരുന്നു'

  'ഞാനാകെ ആവശ്യപ്പെട്ടിട്ടുള്ളത് ഒരു കാര്യമാണ്. പട്ടിക്കുട്ടികളെ പേടിയുള്ള ആളാവരുത്. എനിക്ക് ജൂലി ഉണ്ട്. അതിന് അയ്യോ പറയുന്ന ആളാവരുത്. ഇത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. രുക്കുവിന്റെ അടുത്ത് ഇവർ പറഞ്ഞിട്ടുണ്ട്. അവളെ നോക്കുകയേ ചെയ്യരുത് ഞാൻ വേറെ ഏരിയ ആണ്, അവൾ അവളുടെ തോന്നിയ വഴിക്ക് പോവും എന്ന്'

  'ഇത്രയും മാത്രമേ കല്യാണത്തിന് മുമ്പ് പറഞ്ഞിട്ടുള്ളൂ. രുക്കുവിനെ ഒപ്പം പഠിച്ചവർ ഇപ്പോൾ കാണുമ്പോൾ ഒരുപക്ഷെ ഭയങ്കര ചേഞ്ച് ആയിരിക്കും'

  'എന്റെ ഫാമിലിയിൽ ഭാ​ഗ്യമായി വന്ന് കയറിയ ആളാണ് അവൾ. പല ഫാമിലിയിലും കാണുന്നത് വെച്ച് നോക്കുമ്പോൾ എന്തായാലും ദൈവ ഭാ​ഗ്യം ഉണ്ട്. ഒരു പ്രശ്നമോ കാര്യമോ ഇല്ല. അടിച്ചുപൊളി എങ്കിൽ അടിച്ച് പൊളി. മൂകത എങ്കിൽ മൂകത. ഏത് ഏരിയയിൽ അവളെ കൊണ്ടിട്ടാലും അവൾ ഓക്കെ ആണ്,' അനുശ്രീ പറഞ്ഞു.

  സോഷ്യൽ മീഡിയിൽ തനിക്ക് നേരം വരുന്ന മോശം കമന്റുകൾ അ​വഗണിക്കാറുണ്ടെന്നും എന്നാൽ കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കില്ലെന്നും അനുശ്രീ വ്യക്തമാക്കി.

  മോശം കമന്റുകൾ ഇടുന്നവർക്ക് പ്രൊഫെെലിൽ കയറി നല്ല മറുപടി കൊടുക്കാറുണ്ട്. കുടുംബത്തെ പറയാൻ ഒരു അവകാശവും ഇല്ലെന്നും അനുശ്രീ വ്യക്തമാക്കി. ട്വൽത്ത് മാൻ ആണ് അനുശ്രീയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് ശേഷം വലിയ ഇടവേള ആണ് അനുശ്രീയുടെ കരിയറിൽ വന്നിരിക്കുന്നത്. നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്നാണ് അനുശ്രീ നേരത്തെ വ്യക്തമാക്കിയത്.

  Read more about: anusree
  English summary
  Anusree About Her Demand Before Brother's Marriage; Actress Get Candid About Her Sister In Law
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X