വെള്ളത്തിലിറങ്ങി അനുശ്രീയുടെ ഫോട്ടോഷൂട്ട്! മുങ്ങി കിടന്ന് അണ്ണന്‍ തന്നെ സംരംക്ഷിച്ചതിനെ കുറിച്ച് നടി

ഡയമണ്ട് നെക്ലേസിലെ രാജശ്രീ ആയി വെള്ളിത്തിരയിലേക്ക് എത്തിയ അനുശ്രീ വളരെ കുറഞ്ഞ കാലം കൊണ്ടാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. സിനിമാ ചിത്രീകരണം കാരണം തിരക്കിലായിരുന്ന നടി ലോക്ഡൗണ്‍ ആയതോടെ കുടുംബത്തോടൊപ്പമായിരുന്നു. രസകരമായ കാര്യം ഈ ലോക്ഡൗണില്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ് അനു വാര്‍ത്തകളില്‍ നിറഞ്ഞത്.

സഹോദരനെയും കൂട്ടുകാരെയും ചേര്‍ത്ത് ഓരോ ദിവസം വെറൈറ്റി ചിത്രങ്ങളായിരുന്നു അനുശ്രീ പങ്കുവെച്ചിരുന്നത്. അതില്‍ ഏറ്റവും സാഹസം നിറഞ്ഞ ഫോട്ടോസ് ഇന്നലെയാണ് പുറത്ത് വന്നത്. നടി വെള്ളത്തില്‍ ഇറങ്ങി നിന്നിട്ടുള്ള ഫോട്ടോഷൂട്ടായിരുന്നിത്. സുരക്ഷയെ കരുതി വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് പിന്നിലെ കാഴ്ചയെ കുറിച്ചാണ് നടിയിപ്പോള്‍ പറയുന്നത്.

 അനുശ്രീയുടെ ഫോട്ടോഷൂട്ട്

പതിവ് പോലെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയ അനുശ്രീയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കത്തില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെക്കുന്നതിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്നെ മോശമാക്കി ചിത്രീകരിച്ച് കമന്റിടുന്നവര്‍ക്ക് തക്ക മറുപടി നടി കൊടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയിരിക്കവേയാണ് വെള്ളത്തില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളുമായി നടി എത്തിയത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും മനോഹരമെന്ന് പറഞ്ഞ് ഇത് വൈറലാവുകയും ചെയ്തു.

അനുശ്രീയുടെ ഫോട്ടോഷൂട്ട്

'പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ പൊന്‍ വെയില്‍ നീരാടും നേരം പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം' എന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ക്യാപ്ഷനായി കൊടുത്താണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏതോ പുഴയില്‍ നിന്നും മേല്‍മുണ്ട് ധരിച്ച് അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നിത്. നീന്തല്‍ അറിഞ്ഞിട്ടാണോ വെള്ളിത്തിലിറങ്ങി സാഹസം കാണിക്കുന്നതെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുമ്പോള്‍ നടിയെ അനുകൂലിച്ചും ചിലര്‍ വന്നിരുന്നു.

അനുശ്രീയുടെ ഫോട്ടോഷൂട്ട്

എന്നാല്‍ എല്ലാ സുരക്ഷയ്ക്കും മുന്നില്‍ തന്റെ സഹോദരന്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് നടി. ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരനാണ് ആദ്യം വെള്ളിത്തിലിറങ്ങിയത്. അടിയൊഴുക്ക് ഉള്ള സ്ഥലത്ത് സഹോദരി വീണ് പോകാതെ ഇരിക്കാനായി അണ്ണന്‍ ഉണ്ടായിരുന്നെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ അനുശ്രീ പറയുന്നു. താന്‍ ഷൂട്ടിന് വേണ്ടി നില്‍ക്കുന്ന സമയത്ത് അണ്ണന്‍ വെള്ളിത്തില്‍ മുങ്ങി കിടക്കുകയായിരുന്നു എന്നും നടി പറയുന്നു.

അനുശ്രീയുടെ ഫോട്ടോഷൂട്ട്

എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തിയുടെ നെടുംതൂണുകള്‍. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റില്‍ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാന്‍ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന്‍ ഇറങ്ങിയിരുന്നു. ഏട്ടനാണ് എന്റെ ശക്തി. വെള്ളത്തിനടിയിലെ എന്റെ സംരക്ഷണ ഭിത്തി അദ്ദേഹമായിരുന്നു. എന്നും അനുശ്രീ കുറിച്ചു.

 അനുശ്രീയുടെ ഫോട്ടോഷൂട്ട്

കഴിഞ്ഞ ദിവസം ബോള്‍ഡ് ലുക്കിലും ലേശം ഗ്ലാമറസായി വന്നതുമടക്കം സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ വിമര്‍ശനവുമായി വന്നു. മുട്ടിന്് മുകളില്‍ കാണുന്നവിധം വസ്ത്രം ധരിച്ചത്തിയ അനുശ്രീയോട് ഇത് ചേരില്ലെന്നാണ് കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. എന്നാല്‍ വസ്ത്രം ഏത് ധരിക്കണമെന്ന തന്റെ സ്വാതന്ത്ര്യ ചോദ്യം ചെയ്യുന്നവരോട് തക്ക മറുപടി നടി തന്നെ കൊടുക്കുകയും ചെയ്യും.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X