മോഹൻലാലിന്റെ പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും, കാരണം വെളിപ്പെടുത്തി അനുശ്രീ
സിനിമാ പരമ്പര്യമില്ലാതെ സ്വന്തം കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് അനുശ്രി. തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തിരയിൽ എത്തിയ അനുശ്രീ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഡയമണ്ട് നെക്ലേസിന് പിന്നാലെ മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു നടിയെ തേടിയെത്തിയത്. ഇതെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിത കരിയറിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ആ മോഹൻലാൽ ചിത്രം കാണുമ്പോൾ ഇന്നും വിഷമം തോന്നുമെന്നാണ് അനുശ്രീ പറയുന്നത്.

പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ തനിയ്ക്കാണ് ആദ്യം കിട്ടിയതെന്നും എന്നാല്‍ ചിത്രത്തിൽ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ.പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നും. തനിക്കായിരുന്നു ആദ്യം ലാലേട്ടന്റെ ഭാര്യ റോൾ ചെയ്യാനുള്ള ഓഫർ കിട്ടിയത്. എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു.

സർജറിക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാൻ കഴിയുമോ എന്നോർത്ത് വിഷമിച്ചിരുന്നതായും അനുശ്രീ പറയുന്നു. സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോഴാണ് കൈയ്ക്ക് സര്‍ജറി വേണ്ടി വന്നത്. കൈയുടെ ചലനശേഷി പഴയതുപോലെ ആവില്ലേ എന്ന് പേടിച്ചിരുന്നു. സർജറിക്ക് ശേഷം വിശ്രമ വേണ്ടി വന്നിരുന്നു. ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. മാനസികമായി സമ്മര്‍ദ്ദം അനുഭവിച്ചതായും നടി പറയുന്നു.

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാന്‍ തീരുമാനിച്ചയാളായിരുന്നു താനും. സിനിമയിൽ എത്തിയതിന് ശേഷമാണ് ജീവിതം എന്താണെന്ന് ശരിക്ക് മനസ്സിലായത്.നമ്മുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. കൂടാതെ പ്രണയത്തെക്കുറിച്ചും അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു. പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നുമാണ് അനുശ്രീ പറയുന്നത്.
Recommended Video

പ്രണയ തകർച്ചയെ കുറിച്ചും അനുശ്രീ പറഞ്ഞിരുന്നു. ബ്രേക്കപ്പിന്റെ വേദന നന്നായി അറിഞ്ഞ ആളാണ് താൻ.അതില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമെടുത്തു. അന്നനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ചമ്മല്‍ തോന്നുന്നുവെന്നും താരം പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. അതേസമയം സുഹൃത്തുക്കളിൽ നിന്നൊരാളാവും തന്റെ ജീവിത പങ്കാളിയെന്നു അനുശ്രീ പറയുന്നുണ്ട്. എന്നാൽ അതാരാണെന്നൊന്നും പറയാറായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു


Click it and Unblock the Notifications