For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അക്കാര്യത്തിൽ പേടിക്കേണ്ടത് മഞ്ജു ചേച്ചിയാണ്, എന്നെ പറ്റി ഫഹദിനോട് നസ്രിയ പറഞ്ഞത്'; അനുശ്രീ

  |

  മലയാള സിനിമയിൽ ശ്രദ്ധേയയായ നായിക നടി ആണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അനുശ്രീ ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കോമഡി അനായാസം ചെയ്യാൻ പറ്റുന്ന ചുരുക്കം നടിമാരിൽ ഒരാളുമാണ് അനുശ്രീ.

  ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. ഇന്ത്യാ ​ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയവരെക്കുറിച്ച് അനുശ്രീ സംസാരിച്ചു.

  Also Read: ഇനിയും ഇതൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ? വല്ലോ സിനിമയും നോക്കിയാല്‍ പോരെ, ചോദ്യങ്ങളോട് നടി മരിയ പ്രിന്‍സ്

  'ഡയമണ്ട് നെക്ലേസ് ആണ് ഫ​ഹദിക്കയ്ക്ക് കുറച്ച് കൂടി ഒരു മൈലേജ് കൊടുത്തതെന്ന് തോന്നുന്നു. ആദ്യത്തെ സിനിമ ആയതിനാൽ അഭിന‌യിക്കുമ്പോൾ എനിക്ക് ഒന്നും അറിയില്ല. ജൂനിയർ ആർട്ടിസ്റ്റിനോട് നമ്മൾ അങ്ങോട്ട് പറയും ഞാൻ പുതിയതാണ്, ടേക്ക് ഒത്തിരി പോവുമായിരിക്കും. കൺസിഡർ ചെയ്യണേ എന്ന്. ഒരു ഐഡിയയും ഇല്ല. എനിക്ക് തോന്നുന്നു ഫഹദിക്ക കുറേ സഹിച്ചിട്ടുണ്ടാവണം'

  Anusree

  'കാരണം പുതിയ ആൾ വരുമ്പോൾ എന്തായാലും കുറേ ടേക്ക് പോവും. പിന്നെ അദ്ദേഹം ഓരോന്ന് പറഞ്ഞ് തരും. മഹേഷിന്റെ പ്രതികാരത്തിൽ ആയപ്പോഴേക്കും കുറച്ച് ഞാൻ പഠിച്ച് തുടങ്ങി. അന്ന് എന്റെ ഇതിഹാസ എന്ന സിനിമ നസ്രിയക്ക് ഇഷ്ടമാണെന്ന് കമന്റൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. നമ്മൾ ആദ്യമായി ഒപ്പം അഭിനയിച്ച ആൾ നമ്മളെ പറ്റി നല്ലത് പറയുന്നത് സന്തോഷമുള്ള കാര്യമാണ്'

  'റിയാലിറ്റി ഷോ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് ഡയമണ്ട് നെക്ലേസിൽ അഭിനയിക്കുന്നത്. അതിനിടെ മറ്റ് ഓഫറുകൾ വന്നിരുന്നു. എന്നാൽ ലാൽ ജോസിന്റെ സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് എന്റെ തീരുമാനം ആയിരുന്നു. സാറിനത് ടെൻഷൻ ആയിരുന്നു. സാർ കൊടുത്ത വാക്കല്ലേ. പക്ഷെ എന്റെ ആ​ഗ്രഹം നടന്നു. ലാൽ ജോസ് സാർ കൊണ്ടു വന്ന നായിക ആയി ഇപ്പോഴും തുടരുന്നു'

  സിനിമ പരാജയപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യുന്നെന്നും അനുശ്രീ വ്യക്തമാക്കി. 'ഒരു പടം പരാജയപ്പെട്ടാലും അതിനെ പറ്റി ഓവർ തിങ്ക് ചെയ്ത് ഇരിക്കാറില്ല, സിനിമ ചെയ്ത്, ഡബ് ചെയ്ത്, പേയ്മെന്റ് വാങ്ങി നമ്മൾ പോരും. അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും പണം മുടക്കിയവർക്കും ആയിരിക്കും നമ്മളേക്കാൾ ബുദ്ധിമുട്ട് ഉണ്ടാവുക'

  'നടൻമാർക്കാർക്കായിരിക്കും ബിസിനസ് വൈസ് നോക്കുമ്പോൾ അടുത്ത സിനിമയെ ബാധിക്കുക. എന്റെയൊന്നും പൊസിഷനിൽ നിൽക്കുന്നവർക്ക് അങ്ങനെ ഇല്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കിൽ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് വരുന്ന ആളുകളുണ്ട്'

  Also Read: സിനിമയല്ല, മുടി നീട്ടിവളർത്തിയതിന് കാരണം മറ്റൊന്ന്; പഴയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബാബു ആന്റണി

  'ഒരിക്കലും ഞാൻ അത്തരത്തിൽ ഉള്ള ആളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിൽ എന്നെ ബാധിക്കില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും'

  Anusree About Manju And Fahad

  'നടൻമാരുടെ പകുതി പ്രതിഫലം പോലും നടൻമാർക്ക് കിട്ടുന്നില്ലെന്നത് വാസ്തവം തന്നെയാണ്. നടിയേക്കാൾ ഇരട്ടി ആൾക്കാർ നോക്കുന്നത് നടൻമാരെ ആണെന്നും അവരുടെ പേരിലാണ് ബിസിനസ് നടക്കുന്നതെന്നും മറ്റൊരു സത്യമാണ്. ഓരോരുത്തർക്കും ഓരോ ന്യായങ്ങൾ ഉണ്ടാവും'

  'എന്നെ സംബന്ധിച്ച് സിനിമ പാഷനാണ്. എന്റെ ജോലി ആണ്. അതിന് കാശ് കിട്ടിയാലേ ജീവിക്കാൻ പറ്റുള്ളൂ. സിനിമ അല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ എനിക്ക് അറിയില്ല,' അനുശ്രീ പറഞ്ഞു.

  Read more about: anusree
  English summary
  Anusree About Manju Warrier And Fahad Faasil; Actress Shares Nazriya's Comment About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X