പ്രായം കൂടുന്തോറും പക്വത കൂടും, നമ്മൾ എന്താ ഇങ്ങനെ... സഹോദരന് പിറന്നാൾ ആശംസയുമായി അനുശ്രീ
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് അനുശ്രീ. വീട്ടിലെ കുട്ടി എന്ന ഇമേജാണ് താരത്തിനുള്ളത്. അനുശ്രീയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ സഹോദരൻ അനൂപും ചർച്ച വിഷയമാകാറുണ്ട്. ഇന്ന് അനുശ്രീയുടെ സഹോദരൻ അനൂപിന്റെ പിറന്നാളാണ്. അനൂപിന് പിറന്നാൾ ആശംസയുമായി നടി രംഗത്തെത്തിയിട്ടുണ്ട്. ചേട്ടനൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അനുശ്രീ ആശംസ നേർന്നിരിക്കുന്നത്.

പ്രായം കൂടുന്തോറും പക്വത കൂടും എന്നാണല്ലോ പ്രമാണം. എന്നിട്ടും നമുക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്? ആ ഇനിയും അപ്പോ അങ്ങനെ തന്നെ പോട്ടേ... ഇങ്ങനെയൊരു സഹോദരനെ കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു. മനോഹരമായ ഒരു പിറന്നാൾ ആശംസിക്കുന്നു... അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അനൂപിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
കഴിഞ്ഞ വർഷം സഹോദരന് നൽകിയ പിറന്നാൾ സർപ്രൈസ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. എല്ലാവരും കേക്ക് മുറിക്കുന്നതിന് പകരം രാത്രി 12 മണിക്ക് വിളിച്ച് ഉണർത്തി സദ്യ നൽകുകയായിരുന്നു. ഈ ചിത്രം താരം അന്ന് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിറന്നാൾ ആണെന്ന് കരുതി 12 മണിക്ക് ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും? ആങ്ങളക്ക് ഇങ്ങനെയൊരു പണി കൊടുക്കുന്നതല്ലേ ഒരു രസം.. എന്ന് കുറിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ നേർന്നത്. ഇരുവരും തമ്മിലുളള സ്നേഹ ബന്ധം പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ച വിഷയമാകാറുണ്ട്.
ദിവസങ്ങൾക്ക് മുൻപ് അനുശ്രീയുടേയും അനൂപിന്റേയും ഒരു ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. ആറ്റിൽ നിന്നുള്ള ഫേട്ടോ ഷൂട്ടായിരുന്നു ഇത്. ചിത്രം ഗംഭീരമായിരുന്നെങ്കിലും ചിത്രീകരണം അത് അത്ര എളുപ്പമായിരുന്നില്ല. അടിയൊഴുക്കുളള ആറ്റിലായിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട് . പെങ്ങളുടെ സുരക്ഷയെ കരുതി അനൂപും അനുശ്രീക്കൊപ്പം ആറ്റിൽ ഇറങ്ങിയിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് വെളളത്തിൽ അനൂപ് താഴ്ന്ന് കിടന്നിരുന്നു. ഫോട്ടോ ഷൂട്ടിന് ശേഷം ഇരവരും ഒന്നിച്ച് പോസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നത്തേയും പോലെ, അനൂപ് അണ്ണനാണ് എന്റെ ശക്തികേന്ദ്രമെന്നും അനുശ്രീ പറഞ്ഞിരുന്നു. എല്ലാവരിലും അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള സഹോദര ബന്ധമാണ് ഇവരുടേത്.


Click it and Unblock the Notifications