ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ടെന്ന് ഒരുമിച്ചുള്ള വീഡിയോയ്ക്ക് കമന്റ്; മറുപടിയുമായി അനുശ്രീ
ഇടയ്ക്കിടക്ക് വിവാദങ്ങളില്‍പ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിന്റെ പ്രമോഷന്‍ പരിപാടികളില്‍ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനാല്‍ തന്നെ പലപ്പോഴായി ഗോസിപ്പുകളും നടന്റെ പേരില്‍ വരാറുണ്ട്. ഇടക്കാലത്ത് ഉണ്ണിമുകുന്ദനും നടി സ്വാസികയും വിവാഹിതരാകാന്‍ പോവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ സ്വാസികയുടെ വിവാഹത്തോടെയാണ് ഈ വാര്‍ത്തകള്‍ അടങ്ങിയത്. എന്നാല്‍ പിന്നാലെ ഉയര്‍ന്നു കേട്ട വാര്‍ത്തകള്‍ അനുശ്രീയുടേതായിരുന്നു. അനുശ്രീയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഉണ്ണിമുകുന്ദന്‍. ഇരുവരും അടുത്ത് തന്നെ വിവാഹിതരാകുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജയ് ഗണേഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍സ് മേക്കേഴ്‌സിന് ഉണ്ണി മുകുന്ദന്‍ അഭിമുഖം നല്‍കിയിരുന്നു.

ഈ വീഡിയോയില്‍ സര്‍പ്രൈസ് ആയി നടി അനുശ്രീയെ സംഘാടകര്‍ കൊണ്ടു വരികയും ചെയ്തിരുന്നു. അനുശ്രീയുടെ പുതിയ വീടിന്റെ പാലുകാച്ചലിനാണ് അവസാനമായി നടിയെ കണ്ടതെന്ന് പരിപാടിയില്‍ സംസാരിക്കവെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. അന്ന് ഇരുവരും തമ്മിലുള്ള ഗോസിപ്പുകളെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു. താന്‍ സിംഗിള്‍ ആണെന്നും എന്തിനാണ് തന്റെ പേരില്‍ ഇങ്ങനെ തുടര്‍ച്ചയായി ഗോസിപ്പുകള്‍ വരുന്നതെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞിരുന്നു.
എന്തായാലും അന്ന് ഉണ്ണിയും അനുശ്രീയും തമ്മിലുള്ള സംസാരത്തിനിടെ പകര്‍ത്തിയ വിഷ്വലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. സനേഷ് എടുത്ത വിഷ്വലുകള്‍ അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് നിലവിലുള്ള ഗോസിപ്പ് ചര്‍ച്ചകള്‍ ആക്കം കൂട്ടുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്.
ഉണ്ണി മുകുന്ദനും അനുശ്രീയും മനോഹരമായി സംസാരിക്കുന്ന വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ വീഡിയ്ക്ക താഴെ ഉണ്ണിമുകുന്ദന് അനുശ്രീ വേണ്ട എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. നയന എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്.
ഇതിന് അനുശ്രീ കമന്റ് ചെയ്തിരിക്കുന്നത്, ' ഇയാള്‍ പറഞ്ഞതുകൊണ്ട് ഓക്കെ' എന്നാണ്. നയനയുടെ കമന്റിന് താഴെ അനുശ്രീക്ക് പുറമെ വീഡിയോ എടുത്ത സനേഷും കമന്റ് ചെയ്തിട്ടുണ്ട്. അനുശ്രീ വേണ്ട എന്ന കമന്റിന് വേണമല്ലോ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചില കമന്റുകള്‍ക്കും അനുശ്രീ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം അനുശ്രീയെയും ഉണ്ണി മുകുന്ദനെയും ഇഷ്ടമാണ്. ഇവര്‍ക്ക് കല്യാണം കഴിച്ചൂടെ എന്നാണ് ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നത്.

അനുശ്രീക്ക് എന്താ കുഴപ്പം എന്നും, ഗംഭീര വീഡിയോ ആണെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഏപ്രില്‍ 11 നാണ് ജയ് ഗണേഷ് തിയേറ്ററുകളില്‍ എത്തുന്നത്. മാളികപ്പുറത്തിന് ശേഷം ജയ് ഗണേഷ് എന്ന പേരിലുള്ള സിനിമ പുറത്തുവിട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ ഒരു പ്രൊപഗാണ്ട നടനാണെന്നും ജയ് ഗണേഷ് പ്രൊപഗാണ്ട സിനിമയാണെന്നും പ്രചരണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വന്നതിന് പിന്നാലെ ഈ വിമര്‍ശനങ്ങള്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും വിടാതെ പിന്തുടരുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലാപടുകളുടെ പേരിലും അദ്ദേഹം വിമര്‍ശിക്കപ്പെടാറുണ്ട്.


Click it and Unblock the Notifications