രുദ്രാക്ഷവും കുങ്കുമവുമായി ആത്മീയതയുടെ പാതയില്‍; വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോ

മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ നല്ല ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരില്‍ ഒരാളാണ്. അനുശ്രീ സിനിമാ നടി എന്നതിലുപരി, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്ന നടികൂടിയാണ്.

തന്റെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് അനുശ്രീ. തന്റെ ആരാധകരോടും തന്മയത്വത്തോടെ പെരുമാറുന്ന നടികൂടിയാണ് അനുശ്രീ. കരിയറില്‍ അനുശ്രീയ്ക്ക് ബ്രേക്ക് നല്‍കിയ സിനിമ മഹേഷിന്റെ പ്രതികാരമാണ്. ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, പ്രതി പൂവന്‍കോഴി, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

anusree

തലവനാണ് നടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്. തലവന്റെ സക്‌സസ് സെലബ്രേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നടി അനുശ്രീ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ സക്‌സസ് സെലബ്രേന്റെ ഭാഗമായി ദുബായിലേക്ക് പോകുന്ന അനുശ്രീ അടങ്ങുന്ന ടീമിന്റെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അനുശ്രീ പങ്കുവെച്ച മറ്റൊരു ഫോട്ടോയാണ്. കഴുത്തില്‍ രുദ്രാക്ഷവുമിട്ട് വളരെ ശാന്തമായ ഒരു സ്ഥലത്ത് നിന്ന് ധ്യനിക്കുന്നതിന് സമാനമായി അനുശ്രീ എടുത്തിരിക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷനായി ആത്മീയതയുടെ സമയം എന്നാണ് നല്‍കിയിരിക്കുന്നത്.

ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെക്കുക. നിങ്ങള്‍ എപ്പോഴും ഓക്കെയായിരിക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. ചിത്രങ്ങള്‍ വൈറലായത് പെട്ടെന്നാണ്. വളരെ സിംപിളായ ചിത്രത്തില്‍ നടി മേക്ക് അപ്പ് പോലും ഉപയോഗിച്ചിട്ടില്ല. ഫോട്ടോ ക്യാപ്ഷന് കീഴിലായി സെല്‍ഫ് ലവ്, ബി എലോണ്‍, യൂ ആന്‍ഡ് യൂ ഓണ്‍ലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിരവധി പേര്‍ പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

anusree

എപ്പോഴും എന്തെങ്കിലും പറഞ്ഞാല്‍ വൈറലാകുന്ന നടി കൂടിയാണ് അനുശ്രീ. താന്‍ പറയുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. അനുശ്രീയെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് നടന്‍ ഉണ്ണി മുകുന്ദന്റെ പേരിലാണ്. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം.

ഇവര്‍ ഒരുമിച്ച് ഒരു വേദിയില്‍ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദന്‍ വന്നതുമെല്ലാം ഇവര്‍ തമ്മില്‍ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി. എന്നാല്‍ തങ്ങള്‍ തമ്മില്‍ അത്തരത്തില്‍ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X