ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിലൊരു സത്യമുണ്ട്, ദിലീപേട്ടൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു: അനുശ്രീ

നെക്സ്റ്റ് ഡോർ ഇമേജിൽ ജനപ്രീതി നേടിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ തുടങ്ങിയവയാണ് അനുശ്രിയുടെ ശ്രദ്ധേയ സിനിമകൾ. 2015 ൽ പുറത്തിറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. 2015 മുതൽ ഇതുവരെയും അനുശ്രീയുടെ അടുത്ത സുഹൃത്താണ് ദിലീപ്. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അനുശ്രീ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ച് പരാമർശിച്ചത്. ‌

ദിലീപേട്ടൻ ഫാമിലിയാണ്. എന്തുണ്ടെങ്കിലും എന്ത് വിഷമവു പറയാൻ സ്പേസ് തന്നിരിക്കുന്ന ആളാണ്. ചന്ദ്രേട്ടൻ ആണ് ഞങ്ങൾ ചെയ്ത സിനിമ. അന്നെനിക്ക് കുറച്ച് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സ്നേഹം കൊണ്ടാണ് അദ്ദേഹത്തോട് കൂട്ടുകൂടിയത്. ഇത്ര വർഷങ്ങളായിട്ടും അതങ്ങനെ തന്നെ പോകുന്നു. ദിലീപേട്ടന്റെ മാനേജരും ഡ്രെെവറുമായ അപ്പുണ്ണി ചേട്ടനും ഞങ്ങളുടെ ബാച്ചാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്.

Anusree

എനിക്ക് യാത്രയ്ക്ക് ഒപ്പം പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പേസ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പേസിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്.

അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പേസിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നു എന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം. അത് പുള്ളി ചെയ്ത നല്ല കാര്യങ്ങൾ കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നെന്നും അനുശ്രീ വ്യക്തമാക്കി.

Anusree

നടൻ ഉണ്ണി മുകുന്ദനെക്കുറിച്ചും അനുശ്രീ സംസാരിച്ചു. ഞങ്ങളെക്കുറിച്ചുള്ള ​ഗോസിപ്പ് കേട്ട് ഞങ്ങൾക്ക് മടുത്തു. ഇനി ആരെയും വെച്ച് എന്നെക്കുറിച്ച് ഒന്നും പറയരുതെന്ന് ഉണ്ണി ചേട്ടൻ പറഞ്ഞെന്ന് തോന്നുന്നു. അത് മറ്റൊന്നും കൊണ്ടല്ല. സിനിമയിൽ കല്യാണം കഴിക്കാത്ത രണ്ട് പേരെ കല്യാണം കഴിപ്പിക്കുക എന്നത് ആൾക്കാരുടെ ആചാരമാണെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു. ഒരുപാട് ആളുകളുടെ ക്രഷ് ആണ് ഉണ്ണി മുകുന്ദനെന്നും അനുശ്രീ പറഞ്ഞു.

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് അനുശ്രീക്ക് ലഭിച്ചത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ റോളുകൾ ചെയ്തു. കരിയറിൽ വിജയപരാജയങ്ങൾ ഒരുപോലെ അനുശ്രീക്ക് ഉണ്ടായിട്ടുണ്ട്. അടുത്ത് കാലത്തൊന്നും എടുത്ത് പറയാൻ ഒരു ഹിറ്റ് സിനിമ അനുശ്രീക്ക് ഇല്ല. അതേസമയം 2012 മുതൽ 2025 വരെ കരിയറിൽ നായിക നടിയായി സാന്നിധ്യമറിയിക്കാൻ അനുശ്രീക്ക് കഴിയുന്നു. . 34 കാരിയായ അനുശ്രീ വിവാഹം ചെയ്തിട്ടില്ല. ഇതേക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഈ പ്രായത്തിൽ ഭർത്താവിന്റെ വീ‌ട്ടിൽ പോയി താമസിക്കാൻ തനിക്ക് മടിയുണ്ടെന്ന് അനുശ്രീ പറയുന്നു. 34 വയസായി. 34 വയസ് വരെ എന്റെ വീട്ടിൽ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാൻ വയ്യ. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

More from Filmibeat

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X