For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെ ആയിരിക്കണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ

  |

  ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിലൂടെയാണ് നടി അനുശ്രീ ജനശ്രദ്ധ നേടി എടുക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. സിനിമയ്ക്കപ്പറും കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ് നടി ശ്രദ്ധിക്കപ്പെടാറുള്ളത്. വെള്ളച്ചാട്ടത്തിന് നടുവിലും മറ്റുമായി അനുശ്രീ പകര്‍ത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ തന്നെ കുറിച്ച് അറിയാൻ ആരാധകർ കാത്തിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  അനുശ്രീയുടെ സഹോദരന്റെ വിവാഹവും കുഞ്ഞ് ജനിച്ചതുമെല്ലാം വലിയ ആഘോഷമാക്കിയെങ്കിലും നടി തന്റെ വിവാഹത്തെ കുറിച്ച് കാര്യമായി പ്രതികരിച്ചിരുന്നില്ല. അതെന്താണ് അനുശ്രീ വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് മറുപടി പറയുകയാണ് നടിയിപ്പോള്‍. നാന മാഗസീന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളടക്കം വെളിപ്പെടുത്തത്.

  ''വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. കുറച്ച് നാള്‍ കൂടി എനിക്ക് ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹം. വിവാഹം ഒരു റെസ്‌പോണ്‍സിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്റുണ്ട്, അങ്ങനെ ഒപു ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല ഞാന്‍. കല്യാണം കഴിച്ചാല്‍ ഒരു പ്രണയവിവാഹമായിരിക്കുമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ താല്‍പര്യമില്ലെന്നാണ് നടി പറയുന്നത്. ഒപ്പം പ്രതിശ്രുത വരന് വേണ്ട ക്വാളിറ്റി എന്തായിരിക്കണമെന്ന് കൂടി അനുശ്രീ സൂചിപ്പിച്ചിരുന്നു.

  വേദികയുടെ കോമാളിത്തരത്തിന് നിന്ന് തരില്ല; സുമിത്രയുടെ വീട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങി സിദ്ധുവും വേദികയും

  നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്‌പെക്ട് ചെയ്യുന്ന ഒരാളായിരിക്കണം. ഒരിക്കലും ഞാന്‍ ഭര്‍ത്താവ് നീ ഭാര്യ എന്നുള്ള രീതിയില്‍ കാണാതെ രണ്ട് സുഹൃത്തുക്കളായിട്ട് എന്തും പറയാന്‍ പറ്റുന്ന, അടിച്ച് പൊളിച്ച് നടക്കാന്‍ പറ്റുന്ന കൂട്ടുകാര്‍ ആയിരിക്കണം ഹസ്ബന്റും വൈഫും. വിവാഹം കഴിഞ്ഞതിന് ശേഷം ഒരിക്കലും പ്രൊഫഷന്‍ നിര്‍ത്താന്‍ എനിക്ക് താല്‍പര്യമില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നു.

  'മദ്യത്തിന് അടിമയായിരുന്നു രൺവീർ', മുൻ കാമുകനെ കുറിച്ച് പൂജ, അച്ഛനും മകൾക്കുമെതിരെ നടന്റെ പ്രതികരണം

  ദുരനുഭവങ്ങളെക്കുറിച്ച് അനുശ്രീ | filmibeat Malayalam

  ജീവിതത്തില്‍ അനുശ്രീ ബോള്‍ഡ് ആണോ അതോ അഭിനയിച്ച് തുടങ്ങിയതോടെ അങ്ങനെ ആയി പോയതാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. 'സിനിമയില്‍ അഭിനയിച്ച് ബോള്‍ഡായി പോയോ എന്നെനിക്ക് അറിയില്ല. പക്ഷേ ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് കൊണ്ടും ഓരോരുത്തരും നമ്മളെ എങ്ങനെ കാണുന്നു, നമ്മളോട് എങ്ങനെ സഹകരിക്കുന്നു എന്നതില്‍ നിന്ന് ഞാന്‍ കുറച്ച് കൂടി ബോള്‍ഡ് ആയിട്ടുണ്ടാവാം. നമ്മള്‍ ഒരു പ്രൊഫഷന്‍ സ്വീകരിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടതും പെരുമാറേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത് ഞാനെന്ന ഒരു വ്യക്തി തനിയെ ചെയ്യുമ്പോള്‍ ഞാന്‍ നോക്കേണ്ട കാര്യങ്ങള്‍ ഞാന്‍ നോക്കണം. അതിന് ഞാന്‍ ബോള്‍ഡായേ പറ്റൂള്ളു. അങ്ങനെ എനിക്കാവശ്യമുള്ള സമയത്ത് ബോള്‍ഡാവുക തന്നെ ചെയ്യുമെന്നാണ്'' അനുശ്രീ വ്യക്തമാക്കുന്നത്.


  ''റോഡ് നിറച്ചും ബസ്സ് ആണല്ലോ'', രസകരമായ ആ യാത്ര പങ്കുവെച്ച് സൂരജ്, ഇതിലും നല്ലൊരു കഥ സ്വപ്നങ്ങളിൽ മാത്രം

  Read more about: anusree അനുശ്രീ
  English summary
  Anusree Opens Up About Her Marriage And Want These Qualities In Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X