For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വയം മാറ്റണമെന്ന് ആഗ്രഹിക്കുന്നത് ഈ കാര്യം മാത്രമാണ്; ചേട്ടനും കസിന്‍സും വരെ പറയുന്നതിനെ കുറിച്ച് നടി അനുശ്രീ

  |

  കൊവിഡ് വന്നതോടെ സിനിമയില്‍ നിന്നും മാറി വീട്ടില്‍ തന്നെയാണ് നടി അനുശ്രീ. സഹോദരന്റെ കുഞ്ഞിനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. പലപ്പോഴും അനുശ്രീയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാവുന്നതും പതിവാണ്. ഇപ്പോഴിതാ താന്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവം എന്താണെന്നുള്ളത് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അനുശ്രീ പറയുകയാണ്.

  'സ്വയം മാറ്റണമെന്ന് കരുന്ന സ്വഭാവം ഉണ്ടോ എന്നായിരുന്നു അവതാരക അനുശ്രീയോട് ചോദിച്ചത്. 'ചിലപ്പോള്‍ ആളുകള്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ അവരുടെ ഇമോഷന്‍ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങളൊക്കെ നിയന്ത്രിച്ച് സംസാരിക്കേണ്ടതായി വരും. പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ദൈവമേ അന്ന് തന്നെ മര്യാദയ്ക്ക് പറഞ്ഞാല്‍ മതിയാര്‍ന്നു എന്ന് തോന്നും.

  anusree

  അന്നങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു പ്രശ്‌നം ഉണ്ടാവില്ലായിരുന്നു. ചില സമയങ്ങളില്‍ നമ്മള് ചില ആള്‍ക്കാരോട് പറയുന്ന കാര്യങ്ങള്‍ സത്യം സത്യമായി പറയണം. അതെന്റെ കൂട്ടുകാരുടെ അടുത്തും ആവാം. അവരെഎന്നോട് ഒരു അഭിപ്രായം ചോദിക്കുമ്പോള്‍ വിഷമം ആവണ്ടല്ലോ എന്ന് കരുതി പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ പ്രശ്‌നത്തിലേക്കോ അല്ലെങ്കില്‍ അവര്‍ക്ക് വിഷമിക്കേണ്ടതായിട്ടോ വരും. അങ്ങനെ വരുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്.

  anusree-

  ചില സമയത്ത് നമ്മള്‍ ഇമോഷണല്‍ സാധനങ്ങള്‍ കട്ട് ചെയ്യണം. അതിന് വില കൊടുക്കരുത്. നേരിട്ട് തന്നെ കാര്യം പറയണമെന്നൊക്കെ വിചാരിക്കാറുണ്ട്. പക്ഷേ എപ്പോഴും മനസ് കൊണ്ട് ഭയങ്കര അറ്റാച്ച്ഡ് ആയിട്ടുള്ളവരെ ഉപദേശിക്കാന്‍ പോയി പണി കിട്ടാറുണ്ട്. അതൊക്കെ എങ്ങനെ എങ്കിലും മാറ്റണമെന്ന് വിചാരിക്കാറുണ്ട്. പിന്നെ ഇടയ്ക്ക് പെട്ടെന്ന് ദേഷ്യപ്പെടും. നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടല്ലേ, യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യൂ എന്നൊക്കെ കസിന്‍സും എന്റെ ചേട്ടനുമൊക്കെ പറയാറുണ്ട്. ഒരു വര്‍ഷമായിട്ട് കൊറോണയുടെ ആഫറ്റര്‍ എഫക്ട് ആണെന്നൊക്കെ പറഞ്ഞ് ഞാനിങ്ങനെ പോവുകയാണ്.

  anusree

  കുറേ നാള്‍ നമ്മള്‍ വീട്ടിലിരുന്നു. ഞാന്‍ സിനിമയിലെത്തിയിട്ട് എട്ടോ ഒന്‍പതോ വര്‍ഷമായി. ഇത്രയും കാലത്തിനിടയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷം വെറുതേ ഇരിക്കുകയായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് മാസം വളരെ രസമായി പോയി. വീട്ടില്‍ കുറേ പൂച്ചെടികളൊക്കെ നട്ട് വളര്‍ത്തി, ക്ലീന്‍ ചെയ്തു, എല്ലാം കഴിഞ്ഞിട്ടും ദിവസങ്ങളിങ്ങനെ കിടക്കുമ്പോള്‍ സ്വഭാവികമായിട്ടും നമുക്ക് ദേഷ്യം വരും. അതിന്റെ ഒക്കെ ബുദ്ധിമുട്ട് ആണെന്ന് വിചാരിക്കുന്നു.

  ഇപ്പോള്‍ ഒന്ന് രണ്ട് മാസം കൊണ്ട് പിന്നെയും വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. ഞങ്ങളിപ്പോള്‍ കൊച്ചിയിലേക്ക് വന്നു. അവിടെ നോക്കുമ്പോള്‍ കൊറോണയൊക്കെ വന്ന് പോയോ എന്ന് സംശയം തോന്നും. ഇപ്പോള്‍ കൊറോണയുടെ ഒന്നും ബുദ്ധിമുട്ട് ഇല്ല. എല്ലാവരും മാസ്‌ക് ഒക്കെ വെച്ച് ശീലമായി. ഓരോന്നിനും ചേരുന്ന മാസ്‌ക് ഒക്കെ വെച്ച് നടക്കുന്നു. ഇനിയിപ്പോ ഇങ്ങനെ അങ്ങ് പോവുമെന്നും അനുശ്രീ പറയുന്നു.

  ജയഭാരതിയും സത്താറും വിവാഹമോചിതര്‍ ആയിരുന്നില്ല; പിണക്കം തുടങ്ങിയത് ചെറിയ ഈഗോ പ്രശ്‌നങ്ങളിലൂടെയായിരുന്നു

  ദുരനുഭവങ്ങളെക്കുറിച്ച് അനുശ്രീ | filmibeat Malayalam

  കൊച്ചിയില്‍ വന്നിട്ട് രണ്ട് ആഴ്ചയേ ആയിട്ടുള്ളു. ഇവിടെ ഒരു മീറ്റിങ്ങിനോ വര്‍ക്കിന്റെ കാര്യം ഉണ്ടെങ്കില്‍ മാത്രമേ വരാറുള്ളു. അല്ലാതെ വന്ന് നിന്നിട്ട് ചെലവ് കൂട്ടുക എന്നല്ലാതെ ഒരു കാര്യവുമില്ല. രണ്ട് ദിവസത്തെ പ്രോഗ്രാമിന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കസിന്‍ സഹോദരനൊപ്പം കൊച്ചിയില്‍ വന്നത്. ഇന്ന് തീര്‍ന്ന് കഴിഞ്ഞാല്‍ സ്വന്തം നാടായ കമുകിന്‍ചേരിയിലേക്ക് പോകും. അല്ലാതെ വെറുതേ എറണാകുളത്ത് പോയി നില്‍ക്കാമെന്ന ഒരു വിചാരമേ ഇല്ല. അങ്ങനെ വെറുതേ നില്‍ക്കാന്‍ അന്നും ഇന്നും എന്നും എന്റെ നാട് മാത്രമേ ഉള്ളു എന്നുമാണ് അനുശ്രീ വ്യക്തമാക്കുന്നത്.

  Read more about: anusree അനുശ്രീ
  English summary
  Anusree Opens Up About Some Of The Behaviours That She Want To Change
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X