ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല, ഞാന്‍ ഒരാളെയേ തേച്ചിട്ടുള്ളു; വൈറലായി അനുശ്രീയുടെ മറുപടി

ഫീല്‍ ഗുഡ് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള ജിസ് ജോയ് ആദ്യമായി ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുശ്രീയും മിയയുമാണ് നായികമാരായി എത്തുന്നത്. കൂടാതെ ദിലീഷ് പോത്തന്‍ ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

ആസിഫ് അലിയുമായി നേരത്തെയും ജിസ് ജോസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. നേരത്തെ ചെയ്ത ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഇന്നലെ വരെ, മോഹന്‍ കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. തലവനിലും കേന്ദ്ര കഥാപാത്രത്തെ തന്നെയാണ് ആസിഫ് ചെയ്യുന്നത്.

anusree

സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും പങ്കെടുത്ത പ്രസ്മീറ്റില്‍ ചോദിച്ച ചോദ്യവും അതിന് അനുശ്രീ പറഞ്ഞ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സിനിമയിലും തേപ്പുകാരിയാണോ എന്നായിരുന്നു അനുശ്രീയോട് ചോദിച്ച ചോദ്യം. അതിന് അനുശ്രീ മറുപടി പറയുന്നത് താനാകെ ഒരാളെ മാത്രമേ തേച്ചിട്ടുള്ളു എന്നാണ്.

'മഹേഷിന്റെ പ്രതികാരത്തില്‍ മാത്രമേ ഞാന്‍ ആകെ തേച്ചിട്ടുള്ളു. ആ തേപ്പ് ഇത്രയും ഹിറ്റാവുമെന്ന് ഒരിക്കലും കരുതിയതല്ല. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമയില്‍ ഞാന്‍ അദ്ദേഹത്തെയല്ല, അദ്ദേഹം എന്നെയാണ് തേച്ചിട്ട് പോയത്. നീ അച്ഛന്റെ കൂടെ നില്‍ക്കണം എന്ന് എന്നോട് ഇങ്ങോട്ടാണ് പറഞ്ഞിട്ടുള്ളത്,' എന്നാണ് അനുശ്രീ പറയുന്നത്.

ഈ സമയം അപ്പോള്‍ പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിലോ എന്ന് ചോദിക്കുന്നുണ്ട് മിയ. ആ സിനിമയിലും ഒരുപാട് പേരെ പ്രണയിക്കുന്ന അവസാം എല്ലാവരെയും കള്ളം പറഞ്ഞ് ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്ന കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തെക്കുറിച്ചാണ് മിയ ചോദിച്ചത്. ഇത് കേട്ടതോടെ അനുശ്രീ, എന്നാല്‍ ശരിയാ ഞാന്‍ രണ്ട് സിനിമകളിലേ തേച്ചിട്ടുള്ളു, എന്ന് വീണ്ടും പറയുന്നുണ്ട്.

'ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു. മറ്റേത് ചാക്കോച്ചന്‍ ആണ് തേച്ചത്. ഈ സിനിമയിലേക്ക് ജിസ് ജോയ് വിളിച്ചപ്പോള്‍ താന്‍ ഒരിക്കലും തേപ്പ് പ്രതീക്ഷിച്ചിട്ടില്ല,' എന്നും അനുശ്രീ പറഞ്ഞു. ജിസ് ജോയ് സിനിമകള്‍ എല്ലാം ഫീല്‍ ഗുഡ് സിനിമകള്‍ അല്ലേ. അതുകൊണ്ട് തന്നെ അങ്ങനെ ഒരു കാര്യം താന്‍ ചിന്തിക്കണമായിരുന്നു.

എന്നാല്‍ സണ്‍ഡേ ഹോളിഡേയില്‍ ശ്രുതി രാമചന്ദ്രന്‍ ആസിഫ് അലിയെ തേക്കുന്നുണ്ട്. അത് താന്‍ പ്രതീക്ഷിക്കണമായിരുന്നു പക്ഷെ പ്രതീക്ഷിച്ചില്ലെന്നും അനുശ്രീ പറയുന്നു. ജിസ് ജോയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്നും അനുശ്രീ പറഞ്ഞു.

anusree

എന്തോ വലുത് തന്നെയാണ് പ്രതീക്ഷിച്ചത്. ജിസ് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നത് വലിയ ആഗ്രഹം ആയിരുന്നു. താന്‍ അത് പലപ്പോഴും ജിസ് ജോയിയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും അനുശ്രീ പ്രസ്മീറ്റില്‍ പറയുന്നു. തന്നെ എന്തുകൊണ്ടാണ് സിനിമയിലേക്ക് വിളിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ ഒരു ഫീല്‍ഗുഡ് സിനിമകളുടെ ആളായതുകൊണ്ടും ആവും അങ്ങനെ എന്നും അനുശ്രീ പറയുന്നുണ്ട്. പക്ഷെ എന്നെ വിളിച്ചത് ഇങ്ങനെ ഒരു സസ്‌പെന്‍സ് ത്രില്ലറിലേക്ക് ആയിരിക്കും എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും അനുശ്രീ പറഞ്ഞു.

More from Filmibeat

Read more about: jis joy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X