മധുരരാജയില്‍ മമ്മൂട്ടിയെ വിറപ്പിച്ച വസന്തിയുടെ തല മസാജ് ചെയ്യുന്ന സൈക്കോ സൈമണ്‍
സൈക്കോ സൈമണിനെയും വസന്തിയെയും അറിയില്ലേ.. അഞ്ചാം പാതിര എന്ന ചിത്രത്തില്‍ ഫിഡ്ജന്റ് സ്പിന്നറായ സൈക്കോ സൈമണിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. സുധീര്‍ എന്ന നടനാണ് സൈമണിനെ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. മധുര രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ വിറപ്പിച്ച അഭിനയമായിരുന്നു വസന്തിയായി എത്തി അനുശ്രീയുടേയും.
ഈ രണ്ട് വില്ലന്മാരും ഒന്നിക്കുകയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍. തന്റെ തല മസാജ് ചെയ്യുന്ന സുധീറിന്റെ ഫോട്ടോയ്ക്ക് അനുശ്രീ തന്നെയാണ് ഇങ്ങനെ ഒരു അടിക്കുറിപ്പ് എഴുതിയത്. 'വസന്തിയുടെ തല മസാജ് ചെയ്യാന്‍ ഒരു സൈക്കോ സൈമണെങ്കിലും വേണ്ടേ. എന്നാലേ ഗുണം ചെയ്യൂ' എന്നായിരുന്നു അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഫോട്ടോയും രസകരമായ കമന്റും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ നിന്ന് വിദഗ്ദ പരിശീലനം നേടിയെടുത്ത അയുര്‍വേദിക് തെറാപിസ്റ്റാണ് സുധീര്‍. 'കോട്ടയ്ക്കല്‍ ആയുര്‍വേദ തെറാപിസ്റ്റ് എന്ന പഴയ ഓര്‍മയിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് സുധീര്‍ അനുശ്രീയുടെ തല മസാജ് ചെയ്യുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Recommended Video
ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് അനുശ്രീ. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജില്‍ നിന്ന് മാറി, അല്പം മോഡേണായിട്ടുള്ള ചിത്രങ്ങളുമായാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ എത്താറുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ചയില്‍ പോലും അനുശ്രീയെ കാണാന്‍ കഴിയുന്ന സന്തോഷം ആരാധകരും പങ്കുവയ്ക്കാറുണ്ട്. ഈ ലോക്ക് ഡൗണ്‍ കഴിയുമ്പോഴേക്കും അനുശ്രീയെ പുതിയ ലുക്കില്‍ സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡയമണ്ട് നക്ലൈസ് എന്ന സിനിമയില്‍ അഭിനയം തുടങ്ങിയ അനുശ്രീ ഏറ്റവുമൊടുവില്‍ മമ്മൂട്ടിയുടെ മധുരരാജവരെ വന്നു നില്‍ക്കുന്നു. അതിനിടയില്‍ റെഡ് വൈന്‍, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, വെടിപഴിവാട്, മൈ ലൈഫ് പാര്‍ട്ണര്‍, ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, പഞ്ചവര്‍ണ്ണതത്ത തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.



Click it and Unblock the Notifications











