അനുശ്രീ സാരിയില്‍ നിന്ന് പുറത്തിറങ്ങുന്നു, പുതിയ ലുക്ക് അടിപൊളിയാണെന്ന് നടി തന്നെ പറയുന്നു
അനുശ്രീ മലയാളത്തനിമയുള്ള നാടന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. ചില സിനിമകളിലെങ്കിലും മോഡേണും ആക്ഷനുമൊക്കെ പയറ്റിയെങ്കിലും അനുശ്രീ എന്ന നടിയെ ഓര്‍ക്കുമ്പോള്‍ ശാലീനതയാണ് പ്രേക്ഷകരുടെ മനസ്സിലെത്തുന്നത്. അതിന് കാരണം അനുശ്രീയുടെ വേഷവിധാനം തന്നെയാണ്.
സാരിയോ ചുരിദാറോ ആണ് അനുശ്രീ അധികവും ധരിക്കുന്ന വേഷം. ഒരു പുരസ്‌കാര വേദിയില്‍ മറ്റെല്ലാവരും വെസ്റ്റേണ്‍ വേഷം ധരിച്ച് വന്നപ്പോള്‍ അനുശ്രീ മാത്രം സാരിയിലെത്തി ആകര്‍ഷണം പിടിച്ചുപറ്റുകയും അതിന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍ പ്രശംസിച്ചതും മുന്‍പ് വാര്‍ത്തയായിരുന്നു.

സിനിമയിലെ മാറ്റത്തിനൊപ്പം സാരിയില്‍ തന്നെ ഫാഷന്‍ പരീക്ഷിക്കുകയല്ലാതെ മറ്റൊരു വേഷവിധാനത്തില്‍ അനുശ്രീയെ അധികം കാണാറില്ല. എന്നാല്‍ അതില്‍ നിന്നൊരു മാറ്റം അനുശ്രീയും ആഗ്രഹിച്ചിരുന്നു എന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയിലൂടെ വ്യക്തം.
അല്പം സ്റ്റൈലിഷായ വേഷവിധാനത്തിലാണ് അനുശ്രീയെ പുതിയ ഫോട്ടോയില്‍ കാണുന്നത്. ലാബലം ഡിസൈന്‍സ് ഒരുക്കിയ വേഷത്തില്‍ താന്‍ അടിപൊളിയണെന്ന് നടി തന്നെ പറയുന്നു. ഇത് തന്റെ സ്ഥിരം വേഷത്തില്‍ നിന്ന് നല്ലൊരു മാറ്റമാണെന്നാണ് നടി ഇന്‍സ്റ്റഗ്രാമിലെഴുതിയത്.


Click it and Unblock the Notifications