For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാത്തൂൻ പോര് എടുക്കാത്ത അനിയത്തിക്കുട്ടി, എല്ലാം മനസ്സിലാക്കുന്നവൾ; ചേട്ടന്റെ ഭാര്യക്ക് ആശംസയുമായി അനുശ്രീ

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ നിന്നും അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അനുശ്രീ വളരെ പെട്ടെന്ന് തന്നെ സിനിമകളിൽ ശ്രദ്ധിക്ക​പ്പെട്ടു. സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ആണ് അനുശ്രീ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. സിനിമയിൽ നടി ചെയ്ത ഹ്യൂമർ ടച്ചുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  പിന്നീട് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അനുശ്രീക്ക് ലഭിച്ചു. ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ തുടങ്ങിയ സിനിമകളിലെ അനുശ്രീയുടെ പ്രകടനം പ്രേക്ഷക പ്രീതി നേടി. തുടക്ക കാലത്തെ കരിയർ ​ഗ്രാഫ് അനുശ്രീക്ക് പിന്നീട് നിലനിർത്താൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

  Also Read: 'നമ്മൾ അത് ശരിയല്ല ഇത് ശരിയല്ലെന്നൊക്കെ പറയുമ്പോൾ ആ വ്യക്തിക്ക് ഫീൽ ചെയ്യും'; അൽഫോൺസിനെ കുറിച്ച് ലിസ്റ്റിൻ!

  ഹ്യൂമർ അനായാസം ചെയ്യാൻ പറ്റുന്ന അനുശ്രീയെ വേണ്ട വിധം മലയാള സിനിമ ഉപയോ​ഗിക്കുന്നില്ലെന്നും സിനിമാ പ്രേമികൾ പറയുന്നു. ട്വൽത്ത് മാനാണ് അനുശ്രീയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മോഹൻലാൽ പ്രധാന വേഷം ചെയ്ത സിനിമയിൽ വൻ താര നിര അണി നിരന്നിരുന്നു. ഇതിന് ശേഷം വലിയ ഇടവേള ആണ് അനുശ്രീയുടെ കരിയറിൽ വന്നിരിക്കുന്നത്.

  വെറുതെ സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലെന്നും നല്ല സിനിമകളുടെ ഭാ​ഗമാവാനാണ് താൽപര്യമെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ചേട്ടന്റെ ഭാര്യ ആതിരയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് ആണിത്.

  'എൻ്റെ നാത്തൂന്...അനിയത്തി കുട്ടിക്ക്...എൻ്റെ അണ്ണൻ്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടൻ്റെ അമ്മക്ക്.. പിറന്നാൾ ആശംസകൾ....എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്...എല്ലാം മനസ്സിലാക്കുന്നതിന്.... നാത്തൂൻ പോര് എടുക്കാത്തതിന്'

  'ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം....ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന, എൻ്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ,' അനുശ്രീ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

  Also Read: 'മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത്'; നാദിർഷയുടെ കുറിപ്പ് ഇങ്ങനെ!

  അനുശ്രീയുടെ കരിയറിന് വലിയ പിന്തുണ ആണ് നടിയുടെ സഹോദരൻ നൽകുന്നത്. നടി ഇത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിനോട് നാട്ടുകാർക്കും വീട്ടുകാർക്കും എതിർപ്പ് ഉണ്ടായിരുന്നെന്നും എന്നാൽ ചേട്ടൻ തനിക്കൊപ്പം നിന്നെന്നും അനുശ്രീ പറഞ്ഞിരുന്നു.

  പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളുമായെത്തി. ചേട്ടന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.

  മുമ്പൊരിക്കൽ ചേട്ടനോടൊപ്പമുള്ള പോസ്റ്റിന് മോശം കമന്റ് വന്നപ്പോൾ അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് കടന്ന് വന്നപ്പോൾ നാട്ടിൽ‌ നിന്നും സുഹൃത്തുക്കളിൽ നിന്നുമുണ്ടായ മോശം പ്രതികരണത്തെക്കുറിച്ച് അനുശ്രീ സംസാരിച്ചിരുന്നു.

  അടുത്ത സുഹൃത്തുക്കൾ പോലും തന്നെ കണ്ടാൽ മുഖം തിരിച്ച് പോയി. പലരും പലതും പറഞ്ഞു. എന്നാൽ പിന്നീട് ഇവർ തനിക്ക് പിന്തുണ നൽകിയെന്നും അനുശ്രീ വ്യക്തമാക്കി. പക്ഷെ പിന്തുണ നൽകേണ്ട സമയത്തായിരുന്നു അത് വേണ്ടതെന്നും പിന്നെ അത് ലഭിച്ചിട്ട് കാര്യമില്ലെന്നും അനുശ്രീ ചൂണ്ടിക്കാട്ടി.

  Read more about: anusree
  English summary
  Anusree's Sweet Birthday Wish To Sister In Law; Actress Thanks Her For Being Kind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X