ആങ്ങളക്ക് പണി കൊടുത്ത് അനുശ്രീ! ഇതൊക്കെ ഒരു രസമല്ലേന്ന് നടി! ഇതാണ് ശരിക്കും പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ആഘോഷങ്ങള്‍ വമ്പന്‍ ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്. താരങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ നടി അനുശ്രീയാണ് ഒരു പിറന്നാള്‍ ആഘോഷവുമായി എത്തിയിരിക്കുന്നത്. അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ പിറന്നാളായിരുന്നു. സഹോദരന്‍ ഒരിക്കലും മറക്കാത്ത തരത്തിലുള്ള ആഘോഷ പരിപാടിയായിരുന്നു അനുശ്രീ ഒരുക്കിയിരുന്നത്.

anusree

അര്‍ദ്ധ രാത്രി പന്ത്രണ്ട് മണിയ്ക്ക് ഉറങ്ങി കിടന്ന ചേട്ടനെയും ചേട്ടത്തിയെയും വിളിച്ചെഴുന്നേല്‍പ്പിച്ച് സദ്യ കൊടുത്തിരിക്കുകയാണ് അനുശ്രീ. അനൂപിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം രാത്രിയിലിലുള്ള സദ്യ കഴിക്കാന്‍ എത്തിയിരുന്നു. ഏട്ടനൊപ്പം ചെറുപ്പത്തിലുള്ള ഫോട്ടോ അടക്കം പങ്കുവെച്ച് കൊണ്ട് സോഷ്യല്‍ മീഡിയ വഴി ജന്മദിനാശംസകളും അനുശ്രീ അറിയിച്ചിരുന്നു. ഇതിനൊപ്പം സദ്യ വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

'എന്റെ അണ്ണന്... ഒരായിരം പിറന്നാള്‍ ആശംസകള്‍.. എന്നും സന്തോഷമായി ജീവിക്കാന്‍ എന്റെ അണ്ണന് കഴിയട്ടെ... അണ്ണന്റെ സ്‌നേഹത്തില്‍ കുഞ്ഞനിയത്തിയായി ജീവിക്കാന്‍ എനിക്കും കഴിയട്ടെ'. 'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും. ആങ്ങളക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം'. എന്നും പറഞ്ഞാണ് അനുശ്രീ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X