മുട്ടിന് മുകളിലുള്ള വസ്ത്രത്തില്‍ ഗ്ലാമറസായി അനുശ്രീ! ലോക് ഡൗണില്‍ ഇങ്ങനെ സംഭവിക്കുമോന്ന് ആരാധകരും

നാട്ടിന്‍ പുറത്ത് നിന്നും വെള്ളിത്തിരയിലേക്ക് എത്തി അവിടെ നല്ലൊരു നടിയായി മാറിയിരിക്കുകയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോ യിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് നായികയാക്കുന്നത്. ആദ്യ സിനിമയിലെ ഒറ്റ ഡയലോഗ് ഹിറ്റായതോടെയാണ് നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ഇപ്പോള്‍ നല്ല നല്ല അവസരങ്ങള്‍ അനുശ്രീയ്ക്ക് ലഭിക്കാറുമുണ്ട്.

തന്റെ കുടുംബത്തിലും ചുറ്റുപാടുമുണ്ടാകുന്ന രസകരമായ പല കാര്യങ്ങളും അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലോക് ഡൗണ്‍ സമയത്ത് കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി തരംഗമുണ്ടാക്കിയിരിക്കുകയാണ് അനുശ്രീ. ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം കൊടുത്ത ക്യാപ്ഷനാണ് ഹൈലൈറ്റ്.

anusree

ലോക് ഡൗണ്‍ പിരീഡില് വീട്ടു വളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്നായിരുന്നു ക്യാപ്ഷന്‍. മഹേഷ് ഭായ് ആണ് ഫോട്ടോ എടുത്തത്. മാര്‍ക്ക് ഇട്ടത് സിദ്ധാര്‍ഥ്. ലോക്കെഷന്‍ അനുശ്രീ നിവാസാണ്. ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മയ്ക്കാണ്. അച്ഛനാണ് മേല്‍നോട്ടം. പുറകിലുള്ള വാഹനം ഒരുക്കിയത് സഹോദരന്‍ അനൂപ്. അസിസ്റ്റന്റ് ചേട്ടത്തിയമ്മ. പിന്നണിയിലെ ചീത്തവിളികള്‍ അമ്മൂമ്മ. സുരക്ഷ മേല്‍നോട്ടം ജൂലി കുട്ടി എന്നുമായിരുന്നു അനുശ്രീ ക്യാപ്ഷനിട്ടത്.

മുട്ടിന് മുകളില്‍ വരെയുള്ള കറുത്ത നിറമുള്ള ടോപ്പ് ആയിരുന്നു അനുശ്രീ ഫോട്ടോഷൂട്ടില്‍ ധരിച്ചിരുന്നത്. ഗ്ലാമര്‍ വേഷങ്ങളോട് താന്‍ ഒരിക്കലും നോ പറയില്ലെന്നും സിനിമയ്ക്ക് ആവശ്യമായ ഗ്ലാമര്‍ സീനുകളിലോ അടുത്തിടപഴകുന്ന രംഗങ്ങളോ വന്നാല്‍ മടി കൂടാതെ അഭിനയിക്കാന്‍ തയ്യാറാണെന്നും അനുശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്.

അത്തരം വേഷങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണോ എന്നാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ഇതൊന്നും അനുവിന് ചേരില്ല. മലയാളികളുടെ മനസ്സില്‍ അനുശ്രീ എന്ന് കേള്‍ക്കുമ്പോള്‍ ഒരു നാട്ടിന്‍ പുറത്ത്കാരി പെണ്‍കുട്ടിയുടെ ചിത്രം ഉണ്ട്. അതാകും എന്നും നല്ലത്. ബാക്ക്ഗ്രൗണ്ടില്‍ ചീത്ത വിളിക്കുന്ന അമ്മുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്, എന്ന് മറ്റൊരു ആരാധകന്‍ പറയുന്നു.

വസ്ത്രം ഏത് ധരിക്കണമെന്നത് എല്ലാവരുടെയും ഇഷ്ടമാണ്. എല്ലാ തരം വസ്ത്രം ചേരുകയും ചെയ്യും. എന്നാലും ഇത്തരം വേഷങ്ങള്‍ വേണ്ട. അനുവിന് നാട്ടിന്‍പുറത്തേ ശാലീന ലുക്കാണ് നല്ലതെന്നാണ് ഏറ്റവുമധികം ആളുകളുടെയും കമന്റ്. ഒരു ലോക് ഡൗണ്‍ വന്നപ്പോഴെക്കും കമുകുംചേരി പട്ടായ ആയോ എന്ന് മറ്റ് ചിലര്‍ ചോദിക്കുന്നു.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X