വട്ടാണല്ലേ എന്ന് എന്നോട് കുറെ പേര് ചോദിച്ചു, അതിന്റെ കാരണം വെളിപ്പെടുത്തി നടി അനുശ്രീ,വീഡിയോ വൈറല്‍
കേരളത്തിലടക്കം ടിക് ടോക് വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല സിനിമാ താരങ്ങള്‍ക്കിടയിലും ടിക് ടോക് തരംഗമാണ്. നടി അനുപമ പരമേശ്വരന്റെ ടിക് ടോക് വീഡിയോസ് സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ഇപ്പോഴിതാ നടി അനുശീ ആണ് രസകരമായ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരു നീല കുട പിടിച്ച് കൊച്ച് കുട്ടിയെ പോലെ ആടി പാടുന്ന അനുശ്രീയാണ് വീഡിയോയിലുള്ളത്.

പഴയ പോപ്പിക്കുടയുടെ പരസ്യത്തിലെ പാട്ടാണ് അനുശ്രീ വീണ്ടുമെത്തിയിരിക്കുന്നത്. മുടി പിന്നിലേക്ക് രണ്ട് ഭാഗത്തേക്കുമായി ഉയര്‍ത്തി കെട്ടി ഒരു കൊച്ചു കുട്ടിയെ അനുകരിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. 'വട്ടാണല്ലേ എന്ന് എന്നോട് കുറെ പേര് ചോദിച്ചു. അതെന്താ അങ്ങനെ? ഇതുകൊണ്ടൊക്കെ തന്നെയാ' എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ തരംഗമാവുകയാണ്.
വട്ടാണെങ്കിലും സംഗതി കൊള്ളാം.. ചെറുപ്പത്തിലെ മഴക്കാലവും, സ്‌കൂളില്‍ പോക്കുമൊക്കെ തലയിലൂടെ മിന്നായം പോലെ പോയി.. ഇപ്പൊ മരൃാദയ്ക്ക് മഴ പോലുമില്ലെന്നും തുടങ്ങി അനുശ്രീയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അമൃത പ്രകാശ് ആയിരുന്നു ഈ പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications