ഇക്കാര്യത്തോട് നോ പറയാത്ത ആളായിരിക്കണം! ഭാവിവരനെക്കുറിച്ച് അനുശ്രീയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നായികയാണ് അനുശ്രീ. അരുണേട്ടാ എന്ന വിളിയിലൂടെ പ്രേക്ഷക ഹൃദയത്തിലും ചേക്കേറുകയായിരുന്നു ഈ നായിക. നായികയായി മാത്രമേ അഭിനയിക്കൂയെന്ന തരത്തിലുള്ള നിബന്ധനകളൊന്നും തനിക്കില്ലെന്നും എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും താരം പറയുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അമ്മയായും ചേച്ചിയായും അമ്മൂമ്മയായുമൊക്കെ അഭിനയിക്കാനുള്ള പ്ലാന്‍ തനിക്കുണ്ടെന്നും താരം പറയുന്നു. ജെബി ജംഗ്ക്ഷനിലെത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആദ്യത്തെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. മധുരരാജയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ പേടിയായിരുന്നു, പെട്ടെന്ന് ദേഷ്യം വരും മമ്മൂക്കയ്ക്ക് എന്നൊക്കെ കേട്ടിരുന്നു. എന്നാല്‍ അത് പോലെയൊന്നുമായിരുന്നില്ല സംഭവിച്ചത്, തെറ്റിദ്ധാരണകള്‍ എല്ലാം മാറിയെന്നും അനുശ്രീ പറയുന്നു. ദിലീപും ചാക്കോച്ചനുമായി പ്രത്യേക അടുപ്പമുണ്ട്. ദിലീപിനൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടാണെന്നും നമ്മള്‍ ടെന്‍ഷനിലാണെങ്കില്‍ അദ്ദേഹം നമ്മളെ കൂളാക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു. അതിനിടയിലായിരുന്നു ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പത്തെക്കുറിച്ചും ചോദിച്ചത്.

ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പം

വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അനുശ്രീ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. രാത്രി പുറത്ത് പോവരുത് എന്നൊന്നും പറയാന്‍ പാടില്ലെന്നും താന്‍ പുറത്ത് പോവുന്നുവെന്ന് പറയുമ്പോഴും വരുന്നുവെന്ന് പറയുമ്പോഴുമൊക്കെ ഓക്കെ പറയുന്ന ആളായിരിക്കണം എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്. ഇങ്ങനെയൊരാളെ കിട്ടാന്‍ വളരെ വിഷമമാണെന്ന് തനിക്കറിയാം. പുകവലിയോട് തീരെ താല്‍പര്യമില്ല. മദ്യപാനം കുറച്ചാവാം വലിയ കുഴപ്പമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

സിനിമയില്ലെങ്കിലും ജീവിക്കും

സിനിമയില്ലെങ്കിലും താന്‍ ജീവിക്കുമെന്നും ഓട്ടോ ഓടിക്കാനുള്ള കോണ്‍ഫിഡന്‍സുണ്ടെന്നും അനുശ്രീ പറഞ്ഞിരുന്നു. സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷയ്ക്ക് വേണ്ടിയായിരുന്നു താരം ഓട്ടോ ഓടിക്കാനായി പഠിച്ചത്. സെലിബ്രിറ്റി ഇമേജില്ലെങ്കിലും ജീവിച്ച് പോവും. മതിലില്‍ ഇടിച്ചായിരുന്നു തുടക്കം കുറിച്ചത്. അവസാനത്തെ ദിവസവും മതിലില്‍ ഇടിച്ചാണ് നിര്‍ത്തിയത്. ആ സമയത്ത് രാവിലെ മുതല്‍ രാത്രി വരെ ഓട്ടോയിലായിരുന്നു കഴിഞ്ഞത്. ലൊക്കേഷനിലേക്കുള്ള യാത്രയിലെല്ലാം താന്‍ ഓട്ടോ ഓടിച്ചിരുന്നുവെന്നും താരം പറയുന്നു.

പോസ്റ്റര്‍ സ്വന്തമായി ഒട്ടിച്ചു

സിനിമാക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നവരാണ് സജിത്തും സുജിത്തും. എല്ലാ ഉടായിപ്പിനും അനു കൂടെ നില്‍ക്കുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. പാതിരാത്രിയില്‍ പോസ്റ്ററൊട്ടിക്കാനായി പോയപ്പോള്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. രമ്യ നമ്പീശനും താനും ചേര്‍ന്നായിരുന്നു അവരുടെ ഷോപ്പ് ഉദ്ഘാടനം ചെയ്തത്. രാത്രി 12 മണിക്ക് പോസ്റ്ററൊട്ടിക്കാന്‍ പോയപ്പോഴായിരുന്നു പോലീസിനെ കണ്ടത്. ഉദ്ഘാടനം ചെയ്യുന്ന ആള്‍ തന്നൊണോ പോസ്റ്ററൊട്ടിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.

സഹോദരന് നല്‍കിയ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തില്‍ സഹോദരന് സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരുന്നു അനുശ്രീ. അര്‍ധരാത്രി വിളിച്ചെഴുന്നേല്‍പ്പിച്ച് സദ്യയും സമ്മാനവും നല്‍കിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവസാനനിമിഷമായിരുന്നു സദ്യയ്ക്ക് ഓര്‍ഡര്‍ ചെയ്തത്. കസിന്‍സെല്ലാം കട്ടയ്ക്ക് കൂടെ നിന്നിരുന്നു. ആദ്യം ഒരു സുഹൃത്ത് വിളിച്ച് കേക്കുമായി തങ്ങള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അണ്ണന്‍ പുറത്തേക്ക് ഇറങ്ങിയിരുന്നു. അത് പറ്റിപ്പായിരുന്നുവെന്ന് വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് വേറൊരു സുഹൃത്ത് പറഞ്ഞപ്പോഴും തുറക്കില്ലെന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് താന്‍ വിളിച്ചപ്പോഴായിരുന്നു തുറന്നത്.

ചേച്ചി ഫീലാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുശ്രീ. പ്രണയസന്ദേശവും അഭ്യര്‍ത്ഥനയുമൊന്നും തനിക്ക് അധികം വരുന്നില്ലെന്ന് താരം പറയുന്നു. മോഡേണ്‍ ഡ്രസില്‍ കണ്ടാല്‍ ഇത് വേണ്ടെന്നും സാരി മതിയെന്നുമാണ് അവര്‍ പറയാറുള്ളത്. എല്ലാവരും തന്നെ ചേച്ചിയായാണ് കാണുന്നത്. സ്വന്തം കല്യാണം സിംപിളായി നടത്താനാണ് ആഗ്രഹമെന്നും താരം പറയുന്നു. തന്‍രെ ഗ്യാങ്ങിലുള്ളവരുടെ പിറന്നാളാണെങ്കില്‍ ഒരു മാസം മുന്‍പ് പ്ലാനിഗ് തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X