ഒന്നിലും തലയിടില്ല, സംസാരത്തിൽ മിതത്വം, സം​ഗീതയ്ക്ക് സുഹൃത്തുക്കൾ പോലും പരിമിതം, ആർക്കും ആരാധന തോന്നും!

ഇരുപത്തിയേഴ് വർഷത്തോളം നീണ്ട വിജയ്-സം​ഗീത ദാമ്പത്യ അവസാനിക്കാൻ പോവുകയാണ്. മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധം സൂക്ഷിക്കുന്ന ഭർത്താവിനൊപ്പം ജീവിതം തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്ത വന്നതിനാലാണ് വിവാഹമോചനത്തിന് സം​ഗീത തന്നെ മുതിർന്നത്. അ‍ഞ്ച് വർഷം മുമ്പാണ് വിജയിയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച് തുടങ്ങിയത്. അതും അവിവാഹിതയായ ഒരു നടിയുടെ പേരിനൊപ്പം പേര് ചേർക്കപ്പെട്ട്.

അവർക്കും ആ​ഗ്രഹം കാണും; അശ്വിനും കുടുംബത്തിനും വേണ്ടി വാദിച്ച് കമന്റ് ബോക്സ്; മാറിയിരുന്ന് കരയൂവെന്ന് ദിയ!
അവർക്കും ആ​ഗ്രഹം കാണും; അശ്വിനും കുടുംബത്തിനും വേണ്ടി വാദിച്ച് കമന്റ് ബോക്സ്; മാറിയിരുന്ന് കരയൂവെന്ന് ദിയ!

രണ്ട് ഓമനയായ മക്കളും സ്നേഹസമ്പന്നയായ ഭാര്യയുമുള്ള വിജയ് ഒരിക്കലും നടിയുമായി സൗഹൃദത്തിൽ കവിഞ്ഞൊരു ബന്ധം സൂക്ഷിക്കില്ലെന്ന് സിനിമാ പ്രേമികളും ആരാധകരും പോലും ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷെ ആരാധകർക്ക് അറിയാത്തൊരു മുഖം വിജയിക്കുണ്ടെന്ന് ലോകത്തോട് ഇപ്പോൾ വിളിച്ച് പറഞ്ഞിരിക്കുന്നത് നടന്റെ ഭാര്യ തന്നെയാണ്.

Sangeetha vijay

തമിഴ് സെലിബ്രിറ്റികളുടെ താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സം​ഗീത സ്വർണ്ണലിം​ഗത്തിനാണ്. ശാന്ത സ്വഭാവക്കാരിയായ സം​ഗീത എന്നും വിജയ് ആരാധകർക്ക് കൗതുകമാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടാലും വേദിയിൽ കയറി സംസാരിക്കാനൊന്നും സം​ഗീത താൽപര്യം കാണിക്കാറില്ല. ഇപ്പോഴിതാ വിജയിയുടെ കുടുംബ സുഹൃത്ത് ജയന്തി കണ്ണപ്പൻ സം​ഗീതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സം​ഗീതയോട് അടുത്ത് ഇടപഴകിയാൽ ആർക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് അവരുടേതെന്ന് ജയന്തി പറയുന്നു. സം​ഗീതയ്ക്ക് വിജയ് രാഷ്ട്രീയം തെരഞ്ഞെടുത്തതിനോട് എതിർപ്പുള്ളതായി തോന്നിയിട്ടില്ല. ശാന്ത സ്വഭാവമുള്ള കുടുംബിനിയാണ് അവർ. മറ്റാരുടെ കാര്യത്തിലും തലയിടാതെ മക്കളുടേയും കുടുംബത്തിന്റേയും കാര്യങ്ങൾ എല്ലാം നോക്കി ജീവിക്കുന്ന രീതിയാണ് സം​ഗീതയ്ക്ക്.

മക്കളെയെങ്കിലും ഓര്‍ക്കണമായിരുന്നു വിജയ്! സംഗീതയുടെ നെഞ്ച് പൊട്ടുന്ന കാഴ്ച! തൃഷ കാത്തിരുന്ന ആ നിമിഷം ഇതോ!
മക്കളെയെങ്കിലും ഓര്‍ക്കണമായിരുന്നു വിജയ്! സംഗീതയുടെ നെഞ്ച് പൊട്ടുന്ന കാഴ്ച! തൃഷ കാത്തിരുന്ന ആ നിമിഷം ഇതോ!

അവൾ കാരണം ആ കുടുംബത്തിലുള്ളവർക്കോ വിജയിയുടെ മാതാപിതാക്കൾക്കോ മറ്റ് ബന്ധുക്കൾക്കോ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. വിജയ് ചന്ദ്രശേഖറിനും ശോഭയ്ക്കുമുള്ള ഏക മകനാണ്. വിജയ് തെരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിലോ അല്ലെങ്കിൽ‌ നായികമാരെ സജസ്റ്റ് ചെയ്യാനോ സംവിധായകരുടെ കാര്യത്തിൽ അഭിപ്രായം പറയാനോ ഒന്നും സം​ഗീത പോവാറില്ല. വിജയിയയുടെ സിനിമകളുടെ കഥപോലും സം​ഗീത കേൾക്കാറില്ല.

വിജയിയുടെ അമ്മ ശോഭ എന്റെ നല്ല സുഹൃത്താണ്. ശോഭ എല്ലാ നവരാത്രിക്കും എന്റെ വീട്ടിൽ വരികയും പാട്ടുകൾ പാടുകയും എല്ലാം ചെയ്യാറുണ്ട്. വളരെ വർഷങ്ങളായി ഞങ്ങൾ പരിചയക്കാരും സുഹൃത്തുക്കളുമാണ്. വളരെ ശാന്ത സ്വഭാവമാണ് സം​ഗീതയ്ക്ക്. സംസാരിക്കുന്നതിൽ പോലും മിതത്വമുണ്ട്. ആലോചിച്ച് മാത്രമെ സംസാരിക്കൂ.

Sangeetha vijay

അത്രത്തോളം അടുപ്പമുള്ളവരോട് മാത്രമെ ഫ്രണ്ട്ലിയായി സംസാരിക്കൂ. സം​ഗീതയ്ക്ക് സുഹൃത്തുക്കൾ പോലും ലിമിറ്റഡാണ്. ഞാൻ ആരാധിക്കുന്ന വ്യക്തിത്വമാണ് സം​ഗീതയുടേത്. സൂപ്പർസ്റ്റാറായ ഒരു നടന്റെ പത്നി എങ്ങനെയായിരിക്കണമോ അങ്ങനെയാണ് സം​ഗീത. മജസ്റ്റിക്കായ പെരുമാറ്റമാണ്. സംസാരവും വസ്ത്രധാരണവും എല്ലാം അത്രത്തോളം മഹ​ത്തരമാണ്.

മകൻ എന്ത് ആ​ഗ്രഹിക്കുന്നുവോ അത് ചെയ്ത് കൊടുക്കുന്ന അമ്മയാണ് ശോഭ. എന്ത് പഠിക്കണം, ആരെ വിവാഹം ചെയ്യണം എന്നതിലൊന്നും ശോഭ വിജയിയെ നിർബന്ധിക്കുകയോ തന്റെ താൽപര്യങ്ങൾ അടിച്ചേൽ‌പ്പിക്കുകയോ ചെയ്തിട്ടില്ല. മക്കൾ വിദേശത്ത് പഠിക്കുന്നതുകൊണ്ടാണ് സം​ഗീത വി​​ദേശത്ത് താമസിക്കുന്നത്. വിജയിയെ വളരെ ചിട്ടയോടെയാണ് മാതാപിതാക്കൾ വളർത്തിയത്. ശോഭയ്ക്കും ചന്ദ്രശേഖറിനും കലാവാസനയുണ്ട്.

ആദ്യം കണ്ടത് കാന്റീനില്‍! ഇഷ്ടം പറഞ്ഞപ്പോള്‍ മതം മാറ്റില്ലെന്ന് ഉറപ്പ് തന്നു! സഞ്ജുവിനെക്കുറിച്ച് ചാരു
ആദ്യം കണ്ടത് കാന്റീനില്‍! ഇഷ്ടം പറഞ്ഞപ്പോള്‍ മതം മാറ്റില്ലെന്ന് ഉറപ്പ് തന്നു! സഞ്ജുവിനെക്കുറിച്ച് ചാരു

അതിനാലാണ് വിജയിയേയും കലയിലേക്ക് അയച്ചത്. മക്കളേയും ഭാര്യയും അകറ്റി നിർത്തുന്ന പ്രകൃതക്കാരനല്ല വിജയ്. എന്റെ മകന്റെ വിവാഹത്തിന് സം​ഗീതയും വിജയിയും വന്നിരുന്നു എന്നും ജയന്തി പറയുന്നു. മക്കൾ രണ്ടുപേരും അഞ്ച് വർഷമായി സം​ഗീതയ്ക്കൊപ്പമാണ്. നടിയുമായി വിജയിക്കുള്ള ബന്ധത്തിന് മക്കളും എതിരാണ്.

നടി സോഷ്യൽമീ‍ഡിയയിൽ വിജയെ കുറിച്ച് ഇടുന്ന പോസ്റ്റുകൾ തന്നെയും മക്കളേയും ഒരുപാട് വേദനിപ്പിക്കുകയും സമൂഹത്തിൽ അപമാനിതരാക്കുകയും ചെയ്തിരുന്നതായി ഡിവോഴ്സ് പെറ്റീഷനിൽ സം​ഗീത വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചനശേഷം തൃഷയെ താരം വിവാ​ഹം ചെയ്യുമോയെന്ന് അറിയാനാണ് സിനിമാലോകം കാത്തിരിക്കുന്നത്.

More from Filmibeat

Read more about: sangeetha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X