എല്ലാത്തിനും പിന്നിൽ അപർണ ബാലമുരളിയും സുഹൃത്തും, കണ്ണന്റെയും ചക്കിയുടെയും വിവാഹനിശ്ചയം മനോഹരമാക്കിയവർ ഇവർ!

ജയറാമിന്റെ മക്കളായ കാളി​ദാസും മാളവികയും പുതിയൊരു കുടുംബ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാളിദാസിന്റെ വിവാഹനിശ്ചയമായിരുന്നു ആദ്യം നടന്നത്. തരിണി കലിം​ഗരായരാണ് വധു. തമിഴ്‌നാട് നീലഗിരി സ്വദേശിയായ തരിണി 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. അറിയപ്പെടുന്ന മോഡൽ കൂടിയാണ് ഇരുപത്തിനാലുകാരിയായ തരിണി. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് മാളവികയുടെ വരന്‍. പാലക്കാട് സ്വദേശിയാണ് നവനീത്.

ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ എല്ലാവരേയും ആകർഷിച്ചത്. ചടങ്ങുകൾക്കായി ഒരുക്കിയ വിവാ​ഹ വേദിയും മറ്റുമായിരുന്നു. കാളിദാസിന്റേതിന് ഒരുക്കിയതിൽ നിന്നും വളരെ വ്യത്യസ്തമായാണ് കൂർ​ഗിൽ നടന്ന മാളവികയുടെ വിവാഹനിശ്ചയത്തിന്റെ വേദി അലങ്കരിച്ചിരുന്നത്.

Aparna Balamurali, Kalidas, jayaram

എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ഇവന്റ് പ്ലാനിങ് കമ്പനിയാണ് എല്ലാം ഒരുക്കിയതെന്ന് കാളിദാസും മാളവികയും സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ‌ അതിന്റെ സ്ഥാപകരിൽ ഒരാൾ ദേശീയ അവാർഡ് ജേതാവ് കൂടിയായ യുവനടി അപർണ ബാലമുരളിയാണെന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു. അപർണ തന്നെയാണ് താൻ പുതിയൊരു ബിസിനസ് ആരംഭിച്ച വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

അപർണയ്ക്കും ഇതും വശമുണ്ടോയെന്നുള്ള അത്ഭുതം നിറഞ്ഞ ചോദ്യമാണ് ആരാധകരെല്ലാം ഒന്നടങ്കം ചോദിച്ചത്. കാരണം അത്രത്തോളം മനോഹരമായാണ് കാളിദാസിനും മാളവികയ്ക്കും വേണ്ടി അവരുടെ സ്വപ്ന നിമിഷത്തിനുള്ള വേദി അപർണ ഒരുക്കിയത്. ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്.

വെറുതെ ഒരു ഇവന്റ് സംഘടിപ്പിക്കുക എന്നതിലുപരി ഞങ്ങളെ ഏൽപ്പിക്കുന്ന ഓരോ നിമിഷങ്ങൾക്കും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ലക്ഷ്യം വെക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളുടെ കാൻവാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേർക്കുക എന്നതാണ് നമ്മുടെ സന്തോഷം എന്നാണ് അപർണ കുറിച്ചത്. അപർണ ഒറ്റയ്ക്കല്ല പുതിയ സംരംഭം നടത്തുന്നത്.

സുഹൃത്ത് മഹേഷ് രാജനാണ് കമ്പനിയുടെ സഹസ്ഥാപകൻ. കാളിദാസിന്റെ വിവാഹനിശ്ചയത്തിന് ശേഷമുള്ള പാര്‍ട്ടിയും ഒരുക്കിയത് അപർണയും മഹേഷുമാണ്. മഹേഷ് ഒരു ഛായാ​ഗ്രഹ​കൻ കൂടിയാണ്. കാളിദാസുമായും മാളവികയുമായും അടുത്ത സൗഹൃദം അപർണയ്ക്കുണ്ട്.

Aparna Balamurali, Kalidas, jayaram

കാളിദാസിന്റെ വിവാഹ​നിശ്ചയത്തിന് ശേഷം നടന്ന പാര്‍ട്ടിക്കിടയിൽ സുശിന്‍ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ അപര്‍ണ പാട്ട് പാടുന്നതൊക്കെ നേരത്തെ വൈറലായിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയ വീഡിയോയിൽ അപർണയെ കണ്ടപ്പോൾ സുഹൃത്തുക്കളായതുകൊണ്ട് പങ്കെടുത്തതാകാം എന്നാണ് ആരാധകർ കരുതിയത്.

മിസ്റ്റർ ആന്റ് മിസിസ് റൗഡി എന്ന സിനിമയിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു.​ ഗായിക കൂടിയായ അപർണ ഒരു ആർകിടെക്ടുമാണ്. ധൂമം, പത്മിനി എന്നിവയാണ് അവസാനം പുറത്തിറങ്ങിയ അപർണ ബാലമുരളി സിനിമ. രണ്ടും തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. അതേസമയം കാളിദാസിന്റെ വിവാഹത്തിന് മുമ്പ് മാളവികയുടെ വിവാഹമാകും ആദ്യം നടക്കുക.

പാർവതി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ മക്കളുടെ എണ്ണം നാലായി എന്നാണ് കണ്ണന്റെയും ചക്കിയുടെയും വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ ജയറാം പറഞ്ഞത്. മാളവിക ചില പരസ്യങ്ങളിലും മ്യൂസിക്ക് വീഡിയോയിലും അഭിനയിച്ചിരുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് മാളവികയുടെ വരൻ നവനീത്.

മഞ്ഞയും ഓഫ് വൈറ്റും ചേര്‍ന്ന തീമിലുള്ള വസ്ത്രങ്ങളാണ് വിവാഹനിശ്ചയത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ ധരിച്ചത്. മഞ്ഞ നിറത്തിലുള്ള കുര്‍ത്തയായിരുന്നു കാളിദാസിന്റെ വേഷം. മഞ്ഞ സാരിയാണ് കാളിദാസിന്റെ ഭാവി വധു തരിണി തിരഞ്ഞെടുത്തത്. ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി സാരി പാര്‍വതിയെ കൂടുതല്‍ സുന്ദരിയാക്കി. ഓഫ് വൈറ്റ് നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് ജയറാം ധരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X