കൂടെ നില്‍ക്കുമെന്ന് കരുതിയ ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്‌

By Desk

സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവാണ് താരം പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്.

പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Aparna Das

''സര്‍ ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള്‍ ഇരിക്കുന്ന സ്‌പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള്‍ കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ എന്ന്. ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്നൊക്കെ. എന്നെ സംബന്ധിച്ച് വലിയൊരു അവസരം നഷ്ടപ്പെടാന്‍ പോവുകയാണ്, ഒപ്പം ആ സ്‌പേസില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളുമാണ്.'' അപര്‍ണ പറയുന്നു.

''ഒരു സഹായം പ്രതീക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും ഞാന്‍ പറയില്ല എന്നായിരുന്നു. നിങ്ങള്‍ക്ക് അത് പറയാനാകില്ല. ഞാന്‍ ഇത് ധരിക്കുന്നില്ലെന്ന് കരുതി ഞാനൊരു നല്ല നടിയല്ലെന്ന് പറയാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പുരുഷന്മാരേയാണ് എപ്പോഴും കുറ്റം പറയുന്നത്.പക്ഷെ സ്ത്രീകള്‍ക്ക് സ്ത്രീകളും ശത്രുക്കളായുണ്ട്'' എന്നും അപര്‍ണ ദാസ് പറയുന്നുണ്ട്.

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മനോഹരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയായിരുന്നു. തുടര്‍ന്ന് വിജയ് ചിത്രം ബീസ്റ്റില്‍ അഭിനയിച്ചു കൊണ്ട് തമിഴിലെത്തി. പ്രിയന്‍ ഓട്ടത്തിലാണ്, സീക്രട്ട് ഹോം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു ഡാഡ എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Aparna Das

ആദികേശവയിലൂടെയാണ് അപര്‍ണ തെലുങ്കിലെത്തുന്നത്. ആനന്ദ് ശ്രീബാലയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്ത സിനിമയില്‍ അര്‍ജുന്‍ അശോകന്‍, സംഗീത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അഭിലാഷ് പിള്ളയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

More from Filmibeat

Read more about: aparna das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X