ഹെയർ കംഫര്‍ട്ടബിളാണ്, ഏഴ് മുതൽ എട്ട് വരെ സ്റ്റഡുകൾ, ലുക്കിന്‍റെ കാരണം വെളിപ്പെടുത്തി അപർണ്ണ

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപർണ്ണ ഗോപിനാഥ്. ദുൽഖർ സൽമാൻ ചിത്രമായ എബിസിഡിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുളളത്. ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ റിലവന്റായ ചിത്രങ്ങളിലാണ് താരം കൂടുതലും എത്താറുള്ളത്.

മലയാളത്തിലെ മുൻനി താരങ്ങളോടൊപ്പമായിരുന്നു അപർണ്ണയുടെ ഭൂരിഭാഗം ചിത്രങ്ങളും. ദുൽഖരിനോടൊപ്പം കരിയറ്‍ സ്റ്റാർട്ട് ചെയ്ത താരം മെഗസ്റ്റാർ മമ്മൂട്ടി, യുവതാരങ്ങളായ ജയസൂര്യ, ആസിഫ് അലി,നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്നിവരോടൊപ്പം മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ കഴിഞ്ഞിരുന്നു. താരത്തിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. ഇപ്പോഴിത തന് ബേയ്കട്ട് ഹെയർസ്റ്റൈലിനെ കുറിച്ചും വെളിപ്പെടുത്തുകയാണ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

 വ്യത്യസ്ത ഗെറ്റപ്പ്

അപർണ്ണയുടെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഏഴു മുതൽ എട്ടുവരെ സ്റ്റഡുകളാണ് താരത്തിന്റെ കാതുകളിൽ കാണാൻ സാധിക്കുന്നത് . ബോയ്ക്ക്ട്ട് ഹെയർസ്റ്റൈലാണ് മറ്റൊന്ന്. ഇപ്പോഴിത ഹെയർസ്റ്റൈലിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. മുടി വളർ‌ത്താത് നല്ലതല്ലേ എന്നാണ് താരം ചോദിക്കുന്നത്. ചൂടുളളപ്പോൾ വിയർക്കുന്നില്ല. നല്ല കംഫർട്ടബിളാണ്. വേണമെങ്കിൽ മുടി വെച്ചു പിടിപ്പിക്കുകയും ചെയ്യാമെന്നും അപർണ്ണ പറയുന്നു.

 സിനിമയിലെ ജയപരാജയങ്ങൾ

സിനിമയിൽ വരാൻ ഒരു പ്ലാനുമില്ലാതെ എത്തിയ ആളാണ് ഞാൻ. നാടകമാണ് തന്റെ പ്രധാന മേഖല. സിനിമയോട് പ്രത്യേക താൽപര്യമില്ല. അഭിനയമാണ് എല്ലാം. അത് നാടകമാണെങ്കിലും സിനിമയാണെങ്കിലും സ്വീകരിക്കും. സിനിമ ജയിച്ചാൽ വളരെ സന്തോഷമാണ് എന്നാൽ പരാജയപ്പെട്ടാൽ വിഷമമുണ്ടാകും എന്നതിലുപരി ഒരു പാഠം ഉൾക്കൊള്ളും. മലയാളത്തെ കൂടാതെ മറ്റ് ഭാഷകളിൽ നിന്നും അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷെ അതിലൊന്നും ചെയ്യാൻ തനിക്കൊന്നും തോന്നിയിട്ടില്ലെന്നും അപർണ്ണ പറഞ്ഞു.

 മമ്മൂട്ടിയും ദുൽഖറും

ദുൽഖറിനോടെപ്പം കരിയർ ആരംഭിച്ച അപർണ്ണ മെഗസ്റ്റാർ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എബിസിഡി, ചാർളി എന്നീ ചിത്രങ്ങളിലാണ് ഡിക്യൂവിനോടൊപ്പം എത്തിയത്. ഗ്യാങ്സ്റ്റർ, മുന്നറിയിപ്പ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും വേഷമിട്ടിരുന്ന. രണ്ട് ചിത്രത്തിലും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നെന്ന് അപർണ്ണ പറഞ്ഞു. നായിക എന്നതിവുപരി ചിത്രത്തിൽ തനിയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന റോളുണ്ടോ എന്ന് നോക്കിയിട്ടാണ് ചിത്രം തിരഞ്ഞെടുക്കുന്നതെന്നും അപർണ്ണ വ്യക്തമാക്കി.

 സെയ്ഫ്


അപർണ്ണയുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് സെയ്ഫ്. ഒരു സമൂഹിക അവബോധം നൽകുന്ന ചിത്രമാണിത്. പ്രദീപ് കാളിയപുരത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീ ,അപർണ്ണ ഗോപിനാഥ്, സിജു വിൽസൺ, ഹരിഷ് പേരടി, തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ എത്തുന്നത്. സിനിമയ്ക്കൊപ്പം സ്ത്രീ സുരക്ഷയ്ക്കായി 'സെയ്ഫ് ' എന്ന ആപ്പും പുറത്തിറങ്ങും. ചിത്രം എല്ലാവരും കാണണമെന്നും അപർണ്ണ അഭ്യർഥിക്കുന്നുണ്ട്.

More from Filmibeat

Read more about: aparna gopinath actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X