സിനിമയിൽ നിന്നും മാറി നിന്നതിന് കാരണം, ഒരു ദിവസം ഞാൻ തീരുമാനിച്ചു; ഇന്നത്തെ പ്രൊഫഷൻ: അപർണ നായർ
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അപർണ നായർ. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെയാണ് അപർണ നായർ തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അപർണ ചെയ്തു. 2015 വരെ കരിയറിൽ സജീവമായിരുന്നു അപർണ. പിന്നീട് സിനിമകളിൽ നിന്നും അകന്നു. സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അപർണ നായരിപ്പോൾ. മാതൃഭൂമി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി. കരിയറിൽ നിന്നും മാറി നിന്നതിന് കാരണമുണ്ടെന്ന് അപർണ പറയുന്നു.
ട്വൽത്തിലെ റിസൽട്ട് കാത്തിരിക്കുന്ന സമയത്താണ് നിവേദ്യം ചെയ്യുന്നത്. എന്റെയും ഭാമയുടെയും റിസൽട്ട് സെറ്റിൽ വെച്ചാണ് വന്നത്. 24 വയസ് ഒക്കെ ആയപ്പോഴേക്കും എനിക്ക് മതിയായി. ഇനി ഞാനൊന്ന് മാറ്റിപ്പിടിക്കണമെന്ന് തോന്നി. ഒരു ദിവസം ഞാൻ അഭിനയം നിർത്തി. ഇനി കുറച്ച് കാലം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ചിലർ സോഷ്യൽ മീഡിയയിൽ ഫീൽഡ് ഔട്ട് ആയെന്ന് പറയും. അല്ലെങ്കിൽ വേറെന്തെങ്കിലും പറയും. അവനവന്റെ സന്തോഷത്തിന് അവരെന്ത് വേണമെങ്കിലും വിചാരിക്കട്ടെ.

രണ്ട് മൂന്ന് നല്ല സിനിമകളിൽ നിന്നും അവസരം വന്നിരുന്നു. പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞ് ഒഴിവാകും. നേ പറയുന്നത് റിസ്കാണെന്ന് ഞാൻ കരുതുന്നില്ല. ആരോഗ്യമുള്ളിടത്തോളം എന്ത് പണിയെടുത്തും ജീവിക്കാമെന്നാണ് ഞാൻ വിചാരിക്കുന്നത്. സിനിമ തീർന്നാൽ തീരുന്നതല്ല എന്റെ ജീവിതമെന്ന് വിശ്വസിച്ചിരുന്ന ആളാണ് താനെന്നും അപർണ നായർ വ്യക്തമാക്കി.
ചില ആരോഗ്യപ്രശ്നങ്ങളുള്ളത് കാരണവുമാണ് താൻ മാറി നിന്നതെന്നും അപർണ നായർ പറഞ്ഞു. ഗ്ലാമർ ഫീൽഡിൽ നിന്ന് വരുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ ബുദ്ധിമുട്ടാണ്. കൊവിഡ് സമയത്തായിരുന്നു. സുഹൃത്തുക്കൾ സാധാരണ പോലെ കണ്ടു. അത് കൊണ്ട് തനിക്ക് വലിയ ബുദ്ധിമുട്ടില്ലായിരുന്നെന്നും അപർണ നായർ വ്യക്തമാക്കി.
ഇന്ന് സ്റ്റെെലിസ്റ്റ് ആണ് അപർണ നായർ. ഇതേക്കുറിച്ചും അപർണ സംസാരിച്ചു. സ്റ്റെെലിംഗ് എന്നാൽ എല്ലാവരും കരുതുക കോസ്റ്റ്യൂം ഡിസൈനർ ആണെന്നാണ്. എന്നാൽ അങ്ങനെയല്ലെന്നും അപർണ നായർ വ്യക്തമാക്കി. സ്റ്റെെലിസ്റ്റ് വസ്ത്രം മാത്രമല്ല മുഴുവൻ ലുക്കും ഡിസൈൻ ചെയ്യും. ജേർണലിസ്റ്റുകൾക്കും കോർപറേറ്റുകൾക്കും താൻ സ്റ്റെെൽ ചെയ്തിട്ടുണ്ടെന്നും അപർണ നായർ വ്യക്തമാക്കി.


Click it and Unblock the Notifications











