ആ പഴയ ഞാനല്ല ഇപ്പോൾ, ഒരുപാട് അനുഭവിച്ചിട്ടുണ്ട്; ചിന്തിക്കാവുന്നതിലും അപ്പുറം; അപർണ പറയാൻ ശ്രമിച്ചത്

സീരിയൽ രം​ഗത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ മരണം. കഴിഞ്ഞ ദിവസമാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കരിമനം തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം. അടുത്തിടെയായി അപർണ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതിലും നിരാശയും ദുഖവും പ്രകടമായിരുന്നു.

നിരാശ കലർന്ന വാക്കുകളാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും ബാക്​ഗ്രൗണ്ടായി അപർണ നൽകിയത്. നടി കടുത്ത വിഷാദം നേരിട്ടിരുന്നെന്ന് ഇവയിൽ നിന്ന് വ്യക്തമാണ്. 'ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്'

 Aparna Nair

'ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,' ഒരു പോസ്റ്റിൽ പശ്ചാത്തല ശബ്ദമായി അപർണ പങ്കുവെച്ച വാക്കുകൾ ഇവയാണ്. ഇത്തരം ബാക്​ഗ്രൗണ്ട് ശബ്ദവുമായി നിരവധി പോസ്റ്റുകൾ അപർണ പങ്കുവെച്ചിട്ടുണ്ട്.

'ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,' മറ്റൊരു പോസ്റ്റിനൊപ്പം ചേർത്ത വാക്കുകളിങ്ങനെ.

Aparna Nair

'ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീർക്കണം എന്നേയുള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറത്ത്. അതൊക്കെ മറന്നിട്ടാണ് ചിരിക്കുന്നതും കളിക്കുന്നതുമൊക്കെ. അൽപം മനസാക്ഷിയുണ്ടായി പോയി. മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ പറ്റാത്ത മനസ്,' എന്ന വരികളിലും അപർണ അനുഭവിച്ച മാനസിക സംഘർഷങ്ങൾ പ്രകടമാണ്.

അതേസമയം കുടുംബം നടിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്. 'സംരക്ഷിക്കാൻ ആയിരം കൈകൾ ഉണ്ടായാലും ചേർത്ത് നിർത്താൻ അവളുടെ ഭർത്താവിന്റെ കൈകളോളം വരില്ല മറ്റാെന്നും. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശക്തിയും തണലും അവളുടെ ഭർത്താവാണ്,' ഭർത്താവിനാെപ്പമുള്ള ഫോട്ടോയ്ക്ക് അപർണ നൽകിയ വരികൾ. അപർണയുടെ അവസാന പോസ്റ്റ് മകളുടെ ഫോട്ടോയാണ്.

നിരവധി പേർ അപർണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അപർണ മേഘതീർത്ഥം, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.30 യ്ക്കാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാ​ഗമായി ബന്ധുക്കളിൽ നിന്നും മാെഴിയെടുത്തിട്ടുണ്ട്.

More from Filmibeat

Read more about: aparna nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X