For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിൻ്റെ പെൺകൊച്ചിനെ കാണാൻ എന്ത് ഭംഗിയാണ്; ഭാര്യയെ കുറിച്ച് അഭിമാനം തോന്നിയ നിമിഷത്തെ പറ്റി ജീവ

  |

  ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. താരങ്ങളുടെ കരിയറിനെക്കാളും ഇവരുടെ വ്യക്തിജീവിതത്തിലെ സംഭവങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്. ഏഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാരിപ്പോള്‍.

  ഓഗസ്റ്റ് മാസത്തില്‍ ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ വരുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് യൂട്യൂബ് ചാനലിലൂടെ രസകരമായ ചില ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് അപര്‍ണ. ജീവയോട് ഇതെല്ലാം ചോദിച്ചതോടെ അതിലും മനോഹരമായിട്ടുള്ള ഉത്തരമാണ് താരം തിരികെ നല്‍കിയിരിക്കുന്നത്.

  ഇതെന്റെ ഭാര്യയാണെന്ന് അഭിമാനം തോന്നിയ നിമിഷമേതാണ്?

  ബോംബെയില്‍ പോയി കള്‍ച്ചറല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയത് വലിയ അഭിമാനമായിട്ടുള്ള നിമിഷമാണ്. അവളെന്റെ ഭാര്യയാണെന്ന സന്തോഷമായിരുന്നു. എവിടെ പോയാലും അപര്‍ണയുടെ വീഡിയോസ് കാണാറുണ്ട്, വളരെ മനോഹരമാണെന്ന് ഓരോരുത്തരും പറയുമ്പോള്‍ എന്നെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. പിന്നെ ഓരോരുത്തരും വന്ന് നിന്റെ പെണ്‍കൊച്ചിനെ കാണാന്‍ എന്ത് ഭംഗിയാണെന്ന് പറയുമ്പോഴും എനിക്ക് അഭിമാനം തോന്നും.

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  ഭാര്യയുടെ ജീവിതത്തില്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യമെന്താണ്?

  കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ചില സമയത്ത് നീ നിന്റെ ഭാഗത്ത് നിന്ന് മാത്രമേ ചിന്തിക്കാറുള്ളു. അതും എടുത്തും ചാട്ടവും ഒന്ന് മാറ്റണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജീവ പറയുന്നു. അപര്‍ണ സെല്‍ഫിഷ് ഒന്നുമല്ല. ഇടയ്ക്ക് ഇമോഷന്‍സ് പൊട്ടിത്തെറിച്ച് വരുമ്പോഴുണ്ടാവുന്നതാണ് എനിക്കറിയാം. ഇതൊക്കെ വര്‍ക്ക് റിലേറ്റഡാണ്. പേഴ്‌സണല്‍ അല്ല. പേഴ്‌സണല്‍ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കില്‍ സാധനങ്ങള്‍ എടുത്താല്‍ എടുത്തെടുത്ത് വെക്കണം, വീട് വൃത്തിയാക്കണം ഇതേയുള്ളു. എന്റെ പെണ്‍ക്കൊച്ച് ഇത്തിരി മടിച്ചിയാണെന്നും ജീവ പറയുന്നു.

  Also Read: 49 ദിവസം ജയിലില്‍ കിടന്നു; ഒരാഴ്ച ബുദ്ധിമുട്ടി, ജീവിതത്തില്‍ സംഭവിച്ച ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോന്‍

  ജനിക്കാന്‍ പോവുന്ന നമ്മുടെ കുഞ്ഞിന് എന്നില്‍ നിന്നും എന്തൊക്കെ പ്രത്യേകതകള്‍ കിട്ടും?

  ചുക്കുടാപ്പി പോലെയുള്ള കവിള്‍ എന്തായാലും ഉണ്ടാവും. അത് അപര്‍ണയ്ക്ക് മമ്മിയുടെ അടുത്ത് നിന്നും കിട്ടി. അതുപോലെ അവളുടെ കുഞ്ഞിന് അതെന്തായാലും കിട്ടിയേക്കുമെന്ന് ജീവ ഉറപ്പിച്ച് പറയുന്നു. അതേ സമയം ജീവയുടെ അതേ കണ്ണ് കുഞ്ഞിന് കിട്ടണമെന്നാണ് താനഗ്രഹിക്കുന്നതെന്ന് അപര്‍ണയും സൂചിപ്പിച്ചു. കാരണം അത്രയും മനോഹരമായ കണ്ണാണ് ജീവയുടേത്.

  Also Read: ഹൃത്വിക് ഇല്ലെങ്കില്‍ പിന്നെ ഞാനുമില്ലെന്ന് പറഞ്ഞ ഭാര്യയാണ്; ഇപ്പോള്‍ പുതിയ ബന്ധത്തിലെത്തിയ സുസന്നെ പറഞ്ഞത്

  ചെറിയ പ്രായത്തില്‍ തന്നെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. എപ്പോഴെങ്കിലും ഇത്ര ചെറുപ്പത്തില്‍ എന്നെ കാണേണ്ടിയിരുന്നില്ലെന്ന് കുറ്റബോധം തോന്നിയിട്ടുണ്ടോന്ന് അപര്‍ണ ചോദിക്കുന്നു..

  'ഒരിക്കലുമില്ല. നല്ല പാര്‍ട്‌നറെ കിട്ടുകയാണെങ്കില്‍ നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്ന് ഞാന്‍ എപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. നേരത്തെയാണെങ്കിലും താമസിച്ചാണെങ്കിലും വന്ന് കയറുന്ന പങ്കാളിയുടെ സ്വഭാവം പോലെയിരിക്കും നല്ലതും ചീത്തയും. ആ കാര്യത്തില്‍ എനിക്ക് കുറ്റബോധമില്ല. കാരണം വിവാഹശേഷമാണ് ഞാന്‍ നന്നായതെന്ന്' ജീവ പറയുന്നു.

  എന്നിലെ ഏത് സ്വഭാവമാണ് നിരാശപ്പെടുത്തുന്നത്?

  കൃത്യസമയത്ത് വീട്ടില്‍ നിന്നും ഇറങ്ങാത്തത്, കാര്യങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കുന്നത്. സാധനങ്ങള്‍ സൂക്ഷിക്കാത്തതും ഒക്കെയാണ് ആ കാര്യങ്ങള്‍. റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വാല്യൂ ചെയ്യുന്നത് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്ന ബഹുമാനവും വിശ്വാസവുമാണെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

  Read more about: jeeva
  English summary
  Aparna Thomas And Husband Jeeva Joseph Reveals About Their Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X