ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണെന്നാണ് ചിലര്‍ പറയുന്നത്! കെട്ടിയിട്ടാലേ കുഴപ്പമുള്ളുവെന്ന് ജീവയും

അവതാരകരായി വന്ന് ശ്രദ്ധേയരായി മാറിയ താരങ്ങളാണ് ജീവ ജോസഫും അപര്‍ണയും. വളരെ പെട്ടെന്ന് പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലടക്കം സജീവമാണ്. അതിലുപരി യൂട്യൂബ് ചാനലിലൂടെയും മറ്റുമായി പങ്കുവെക്കുന്ന വീഡിയോസിലൂടെയാണ് താരങ്ങൾ തരംഗമാവാറുള്ളത്.

വിവാഹം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായെങ്കിലും അന്നും ഇന്നും ഒരേ രീതിയില്‍ കഴിയുന്നതാണ് താരങ്ങളുടെ പ്രത്യേകത. മാത്രമല്ല തങ്ങളുടെ പ്രണയത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഏറ്റവും പുതിയതായി തങ്ങള്‍ക്കിടയിലെ പോസിറ്റിവിറ്റിയെ പറ്റി തുറന്ന് പറയുകയാണ് താരങ്ങളിപ്പോള്‍.

aparna-jeeva

വിവാഹം കഴിഞ്ഞിട്ട് സന്തോഷത്തോടെ ജീവിക്കുകയാണെന്ന് അറിയുമ്പോള്‍ ചിലര്‍ക്ക് അതൊരു പ്രശ്‌നമായിട്ട തോന്നുന്നുണ്ടെന്നാണ് ജീവ പറയുന്നത്. മാത്രമല്ല ഭാര്യയെ അഴിച്ച് വിട്ടേക്കുവാണെന്നടക്കമുള്ള കമന്റുകളും കേള്‍ക്കേണ്ടതായി വന്നതിനെ പറ്റിയും ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അപര്‍ണയും ജീവയും പറയുന്നു.

ഞങ്ങളുടെ ലവ് സ്റ്റോറി ഒക്കെ നാട്ടില്‍ പാട്ടാണ്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വീടിന്റെ ഉള്ളില്‍ ജീവയുടെ കോമഡി ഞാന്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് അപര്‍ണ പറയുന്നത്. വീടിന്റെ പുറത്തേക്ക് ഇറങ്ങാന്‍ കാത്തിരിക്കും എല്ലാവരെയും വിളിച്ച് ഈ തഗ്ഗുകളും ഡയലോഗുകളും ഒക്കെ പറയാനെന്നും തമാശരൂപേണ അപര്‍ണ പറയുന്നത്.

ജീവയുടെ കൂടെ ജീവിക്കുന്നത് കൊണ്ട് പോസിറ്റിവിറ്റിയ്ക്ക് കുറവൊന്നുമില്ല. അതുമാത്രമേയുള്ളു. എട്ടൊന്‍പത് വര്‍ഷമായിട്ട് അങ്ങനെ പോവുകയാണ്. ഈ പോസിറ്റിവിറ്റി വില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങളാണ് ഏറ്റവും വലിയ കോടീശ്വരന്മാര്‍.

ഇത്രയും വര്‍ഷമായിട്ടും തങ്ങളുടെ സ്പാര്‍ക്ക് നിലനിര്‍ത്തുന്നതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വര്‍ഷം ആയിട്ടും കുഴപ്പമില്ലാതെ പോകാന്‍ പറ്റുന്നത്. പറഞ്ഞ കഥകള്‍ മാത്രമേ പിന്നെയും ഞങ്ങള്‍ക്ക് പറയാനുള്ളു.

ചിലരൊക്കെ കരുതുന്നത് ഞങ്ങള്‍ അഭിനയിക്കുകയാണെന്നാണ്. പക്ഷേ റിയല്‍ ലൈഫിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ക്യാമറയുടെ മുന്നില്‍ ഞങ്ങള്‍ അഭിനയിക്കുന്നത് അല്ല. അങ്ങനെ അഭിനയിക്കാന്‍ അറിയുമായിരുന്നെങ്കില്‍ ഞങ്ങളിപ്പോള്‍ ആരായാനേ. നല്ല നല്ല സിനിമകളില്‍ അഭിനയിക്കുമായിരുന്നു. ഫേക്ക് ആണെങ്കില്‍ ഇത്രയും വര്‍ഷത്തിനുള്ളില്‍ എപ്പോഴെങ്കിലും അത് പുറത്ത് വരുമായിരുന്നു. ഫേക്ക് ഐറ്റം പൊളിഞ്ഞാല്‍ പിന്നെ അത് പാളിയെന്നാണ് ജീവ പറയുന്നത്.

aparna-jeeva

എനിക്ക് തരുന്ന സപ്പോര്‍ട്ടിനെ കുറിച്ച് കുറെ മോശം കമന്റുകള്‍ വന്നിട്ടുണ്ട്. ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്' എന്ന് അപര്‍ണ പറയുമ്പോള്‍ 'അഴിച്ച് വിടട്ടെ, കെട്ടി ഇട്ടേക്കുമ്പോള്‍ ആണ് കയര്‍ പൊട്ടിക്കാന്‍ തോന്നുന്നത്. പൊതുജനം പലവിധം എന്നല്ലേ, അവര്‍ പറയട്ടെ' എന്നായിരുന്നു ജീവയുടെ മറുപടി.

കല്യാണം കഴിഞ്ഞിട്ട് നന്നായിട്ടാണ് ജീവിക്കുന്നതെന്ന് അറിയുമ്പോള്‍ ആളുകള്‍ക്ക് ഒക്കെ എന്തോ പോലെയാണ്. അതുകൊണ്ട് എന്തേലും നമ്മള്‍ ഒന്ന് ഇട്ടുകൊടുത്താല്‍ മതി കത്തിക്കോളും. അവര്‍ ഇപ്പോള്‍ ഡിവോഴ്‌സ് ആകും എന്നാവും പിന്നെ ചര്‍ച്ച.

എനിക്ക് കല്യാണത്തിന് മുന്‍പ് അനിയന്‍ ആയിരുന്നു. ഇപ്പോള്‍ കല്യാണത്തിന് ശേഷം ഷിട്ടുവായി. കല്യാണത്തിന് മുന്‍പ് വര്‍ക്ക് ഒക്കെ കഴിഞ്ഞ് വീട്ടില്‍ പോയി ഡ്രസ്സ് ഒക്കെ അലക്കി തേച്ചു വയ്ക്കും. ഞാന്‍ തേച്ചുവയ്ക്കുന്ന ഡ്രസ്സ് അനിയന്‍ എടുത്തു കൊണ്ട് പോകും. എന്റെ ഡ്രസ്സ് ബഗോടെ എടുത്ത് അവന്‍ ശരിക്കും വീട്ടില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞപ്പോള്‍ ഇവളാണ്.

എന്റെ ഡ്രസ്സ് ഒന്നും ഇതുവരെ എടുത്ത് തുടങ്ങിയിട്ടില്ല. അതൊരു ഭാഗ്യമാണ്. ആകെ ജീവയുടെ ടീ ഷര്‍ട്ട് മാത്രമേ എടുക്കുകയുള്ളുവെന്നും അപര്‍ണ പറയുന്നു.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X