For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും സെക്‌സിയായിട്ടുള്ള വേഷം സാരിയാണ്, ദാമ്പത്യ ജീവിതത്തിലെ പ്രധാന ചോദ്യോത്തരങ്ങളുമായി ജീവയും അപര്‍ണയും

  |

  സെലിബ്രിറ്റി കപ്പിള്‍സാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ ഷോ യില്‍ അവതാരകരായിട്ടെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതാരായ താരങ്ങള്‍ ഓഗസ്റ്റില്‍ വീണ്ടും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

  വിവാഹ ദിവസത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇത്രയും പക്വതയോടെ ദാമ്പത്യം കൈകാര്യം ചെയ്യുന്ന യുവദമ്പതിമാര്‍ ഇല്ലെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.


  ജീവയും അപര്‍ണയും അവരുടെ ജീവിതം കൈകാര്യം ചെയ്യുന്ന രീതി എല്ലാവരെയും ആകര്‍ഷിക്കുന്ന വിധമാണ്. അതേ സമയം വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനോട് ചില ജ്യൂസി ചോദ്യങ്ങളുമായിട്ടെത്തിയ അപര്‍ണയുടെ വീഡിയോ ശ്രദ്ധേയമാവുകയാണ്. അധികമാരും ചോദിക്കാന്‍ സാധ്യതയില്ലാത്ത എന്നാല്‍ പ്രധാന്യമുള്ള കാര്യങ്ങളാണ് അപര്‍ണയുടെ ചോദ്യങ്ങളില്‍ ഉണ്ടായിരുന്നത്.

  Also Read: ആദ്യമായി സ്റ്റുഡിയോയില്‍ നിന്നും ഗെറ്റ് ഔട്ടാക്കി; ഇന്നും മനസില്‍ ആ ചമ്മലുണ്ടെന്ന് ജി വേണുഗോപാല്‍

  എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് പറയുന്ന ദമ്പതിമാരാണെന്ന് അപര്‍ണയും ജീവയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ വിജയവും അതൊക്കെ തന്നെയാണ്. എന്നാല്‍ ആളുകള്‍ പറയാന്‍ മടിക്കുന്ന അല്ലെങ്കില്‍ തുറന്ന് ചോദിക്കാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താരങ്ങളിപ്പോള്‍ പരസ്പരം പങ്കുവെക്കുന്നത്. ഈ വീഡിയോ യൂട്യൂബ് ചാനലിലെ ഒരു എപ്പിസോഡായിട്ടാണ് കാണിച്ചിരിക്കുന്നത്.

  Also Read: എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീല

  ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരിക്കേണ്ട പ്രധാനപ്പെട്ട ചില ചോദ്യങ്ങളാണ് അപര്‍ണ ജീവയോട് ചോദിച്ചത്. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ എവിടെയാണ് നോക്കുന്നത്, കെട്ടിപ്പിടിക്കുമ്പോള്‍ എന്ത് തോന്നും, ലൈംഗിക ജീവിതത്തെ കുറിച്ചടക്കം നിരവധി കാര്യങ്ങളെ പറ്റി അപര്‍ണ ചോദിക്കുകയും അതിനൊക്കെ വ്യക്തമായ മറുപടി ജീവ നല്‍കുകയും ചെയ്തു. തന്റെ കാഴ്ചപാടാണിതെന്ന് ഇടയ്ക്ക് ജീവ സൂചിപ്പിച്ചെങ്കിലും എല്ലാവര്‍ക്കും തിരിച്ചറിവിനുള്ള കാര്യങ്ങള്‍ ഇതിലുണ്ടെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

  Also Read: നീ മദ്യപിച്ചു, നിനക്ക് കാശിന്റെ അഹങ്കരമാണ്! ബച്ചന്റെ വാക്കുകള്‍ കേട്ട് പേടിച്ച് പോയെന്ന് ഷാരൂഖ്‌

  ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളുടെ കണ്ണുകളിലെ നോക്കാറുള്ളു. ബാക്കിയൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. പിന്നെ സുഹൃത്തുക്കളോ അല്ലാത്തവരോ ആയിട്ടുള്ളവരെ കെട്ടിപ്പിടിക്കുമ്പോള്‍ മറ്റൊരു അര്‍ഥവും അതിനുണ്ടാവാറില്ലെന്നും ജീവ പറയുന്നു. പെണ്‍കുട്ടികളെ മേക്കപ്പ് ഇല്ലാതെ കാണുന്നതാണ് ഏറ്റവും ഇഷ്ടം. എന്ന് കരുതി മേക്കപ്പ് ഇടുന്നവരെ ഇഷ്ടമല്ലെന്നല്ല. സ്ത്രീകള്‍ക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് തോന്ന വേഷം അത് സാരിയാണ്. സാരി ഉടുക്കുമ്പോഴാണ് ഏറ്റവും സെക്‌സിയായി തോന്നാറുള്ളതെന്നും അപര്‍ണയുടെ ചോദ്യത്തിന് മറുപടിയായി ജീവ വ്യക്തമാക്കി.

  അപര്‍ണ ക്ലാസ് ആയിട്ടാണ് ചോദ്യങ്ങള്‍ ഉണ്ടാക്കി കൊണ്ട് വന്നത്. അതേ രീതിയില്‍ അവതരിപ്പിക്കാനും സാധിച്ചു. എത്ര മനോഹരമായിട്ടാണ് ജീവ ഓരോ ചോദ്യത്തിനും ഉത്തരം പറയുന്നത്. പറയാനുള്ള കാര്യം അത്രയും തെളിമയോടെ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പലര്‍ക്കും ഇക്കാര്യങ്ങളിലുള്ള അറിവില്ലായ്മ പരിഹാരിക്കാന്‍ ഇതുപോലുള്ള സെക്ഷനുകള്‍ക്ക് സാധിക്കുമെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

  ജീവയുടെയും അപർണയുടെയും വീഡിയോ കാണാം

  Read more about: jeeva
  English summary
  Aparna Thomas Asking 'JUICY' Questions To Husband Jeeva Joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X