കണ്ണേറ് കിട്ടുന്നത് സത്യമാണ്; എന്തിനാണ് ഞങ്ങൾ വഴിക്കിടുന്നതെന്ന് തോന്നും; തുറന്ന് പറഞ്ഞ് അപർണ തോമസ്

സോഷ്യൽമീഡിയയിൽ എപ്പോഴും ശ്രദ്ധ പിടിച്ച് പറ്റുന്ന താര ദമ്പതികളാണ് അപർണ തോമസും ജീവയും. ടെലിവിഷൻ ഷോ അവതാരകരായി ലൈം ലൈറ്റിലേക്ക് കടന്ന് വന്ന ഇരുവരും ഒരുമിച്ച് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് അവതാരകയെന്നതിനപ്പുറം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അപർണ. ജീവ അഭിനയ രം​ഗത്തും സാന്നിധ്യം അറിയിക്കുന്നുണ്ട്. അപർണയും ജീവയും വിവാഹമോചിതരാകുന്നു എന്ന് നേരത്തെ പല തവണ ​ഗോസിപ്പുകൾ വന്നി‌ട്ടുണ്ട്. എന്നാൽ രണ്ട് പേരും ഈ വാർത്തകൾ നിഷേധിച്ച് കൊണ്ട് രം​ഗത്ത് വന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെന്ന നിലയുള്ള അനുഭവങ്ങളെക്കുറിച്ചും ജീവയ്ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് അപർണ തോമസ് ഇപ്പോൾ. അൺഫിൽട്ടേർ‍ഡ് ബൈ അപർണ എന്ന പോഡ്കാസ്റ്റിലാണ് അപർണ മനസ് തുറന്നത്. ആങ്കറിം​ഗിലും കൂടുതൽ ആസ്വദിക്കുന്നത് ഇപ്പോൾ ചെയ്യുന്ന ജോലിയാണ്. യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം കണ്ടന്റ് ചെയ്യുന്നതാണ് ആസ്വ​ദിക്കുന്നത്.

Aparna Thomas

പക്ഷെ ആങ്കറിം​ഗ് ചെയ്യുന്ന സമയത്ത് പുറത്ത് പോയി ഒത്തിരി ആളുകളെ കാണും. അപരിചിതരായ ആളുകളോട് സംസാരിക്കും. ഇപ്പോൾ അതിനുള്ള അവസരം ഇല്ല. ഇപ്പോൾ തന്റെ ഫ്രണ്ട്സ് സർക്കളുകളിലേക്ക് ചുരുങ്ങിയെന്ന് അപർണ പറയുന്നു. ലിപ് ഫില്ലേഴ്സിനെക്കുറിച്ച് വീഡിയോ ചെയ്യതിനെക്കുറിച്ച് അപർണ തോമസ് സംസാരിച്ചു.

അതേക്കുറിച്ച് വീഡിയോ ചെയ്യുമ്പോൾ ആളുകളെ സ്വാധീനിക്കാനല്ല ഞാൻ ശ്രമിക്കുന്നത്. ആ റീൽ കണ്ട അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ആ വ്യക്തിയോടാണ് ഞാൻ സംസാരിക്കുന്നത്. ഇതാണിതിന്റെ ​ ​ഗുണവും ദോഷവും, ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല എന്നാണ് പറയാൻ ശ്രമിച്ചത്. എത്രയോ പേർ എനിക്ക് മെസേജ് അയച്ചു. ആരും പബ്ലിക്കായി വന്ന് കമന്റുകളിട്ടില്ല. അവർക്ക് പബ്ലിക്കിൽ വന്ന് ചോദിക്കാനുള്ള മടിയാണ്.

Aparna Thomas

കാരണം ഈ രീതികളെല്ലാം പ്ലാസ്റ്റിക് ആയാണ് ആളുകൾ കാണുന്നതെന്നും അപർണ ചൂണ്ടിക്കാട്ടി. തനിക്കും ജീവയ്ക്കും കണ്ണ് കിട്ടുമോ എന്ന പേടി ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നും അപർണ പറയുന്നു. ചില സമയത്ത് ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഒരു ഈവിൾ ഐ വെറുതെ ഇട്ട് വെക്കും. കണ്ണ് കിട്ടലിൽ തനിക്ക് വിശ്വാസമുണ്ടെന്നും അപർണ വ്യക്തമാക്കി. പള്ളിയിലൊക്കെ പോയി പ്രാർത്ഥിക്കാമെന്ന് ചില സമയത്ത് ജീവയോട് പറയും.

ഞങ്ങൾ അത്ര റിലീജിയസ് അല്ല. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകാൻ പറ്റാറില്ല. ചിലപ്പോൾ ഉള്ളിൽ നിന്ന് വിളി വരും. ഒന്ന് പോയി പ്രാർത്ഥിക്കാം എന്ന് കരുതും. കണ്ണൊക്കെ കിട്ടുന്നുണ്ടെന്ന് തോന്നുന്നെന്ന് ഇടയ്ക്ക് ഞാൻ ജീവയോട് പറയും. വഴക്കടിക്കുമ്പോൾ എന്താണിതിന് കാരണം എന്ന് ചിന്തിക്കും. സന്തോഷകരമായ കാര്യങ്ങൾ ഇപ്പോൾ ആദ്യമേ എല്ലാവരോടും പറയാറില്ല.

ദീപിക പദുകോണിനൊപ്പമുള്ള ഷൂട്ടിന് പോയപ്പോൾ ആരോടും പറഞ്ഞില്ല. ഇതെങ്ങാനും കൈയിൽ നിന്ന് പോയിക്കഴിഞ്ഞാൽ എനിക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ ചാൻസ് ആണ് കളയാൻ പോകുന്നത്.

വളരെ അടുത്ത രണ്ട് പേരോട് ഞാൻ പറഞ്ഞു. ഇം​ഗ്ലീഷിൽ റീൽ വീഡിയോകൾ ചെയ്യുന്നതിനെക്കുറിച്ചും അപർണ തോമസ് സംസാരിച്ചു. ഇന്റഫ്ലുവൻസെറന്ന നിലയിൽ കുറേക്കൂടി വലിയ മാർക്കറ്റിൽ എന്നെ പ്ലേസ് ചെയ്യാനാണ് നോക്കുന്നത്. അതിന് മലയാളം തടസമാകരുതെന്നുണ്ടെന്നും അപർണ തോമസ് വ്യക്തമാക്കി.

More from Filmibeat

Read more about: aparna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X