നമ്മൾ കാണാതെ അവർ കരയുന്നുണ്ടാകാം; ഞാനാണെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങില്ല; റിയാസിനെക്കുറിച്ച് അപർണ

മിക്കപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുന്ന വ്യക്തിയാണ് റിയാസ് സലിം. ബി​ഗ് ബോസ് ഷോയിലൂടെ ജനശ്രദ്ധയിലേക്ക് വന്ന റിയാസ് സലിം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലെ താരമായി. മേക്കപ്പ് വീഡിയോകൾ ചെയ്യുന്ന റിയാസ് സലീമിന് നേരെ നിരന്തരം അധിക്ഷേപങ്ങൾ വരാറുണ്ട്. ഇതിന് മറുപടി നൽകാൻ റിയാസ് മടിക്കാറില്ല. റിയാസ് സലിം നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ്.

റിസ്വാൻ എന്ന സുഹൃത്തിനെക്കുറിച്ച് പറയവെയാണ് റിയാസിനെയും അപർണ പരാമർശിച്ചത്. റിസ്വാൻ എന്റെ വളരെ അടുത്ത ക്ലോസ് ഫ്രണ്ട് ആണ്. അവൻ ​ഗേ ആണ്. പബ്ലിക്കായി അവൻ പറഞ്ഞതുമാണ്. ​ഗേ ആയ ഒരാളുമായി ഞാൻ അടുത്ത് ഇടപഴകുന്നത് ആദ്യമായാണ്. അവർ കട‌ന്ന് പോകുന്ന ജീവിതം കഠിനകരമാണെന്ന് അപർണ പറയുന്നു. റിസ്വാനെ പോലെ റിയാസും എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴാണ് ഇവരുടെ ജീവിതം എന്താണെന്ന് എനിക്ക് മനസിലാകുന്നത്.

Aparna Thomas, Riyas Salim

കാരണം കുറച്ച് നാളുകൾക്ക് മുമ്പ് നമുക്ക് ആൺസുഹൃത്തുക്കളും പെൺസുഹൃത്തുക്കളുമേ ഉള്ളൂ. അവരുടെ ജീവിതമേ നമുക്ക് അറിയുമായിരുന്നുള്ളൂ. റിസ്വാൻ മേക്കപ്പ് ആർട്ടിസ്റ്റാണ്. അവൻ ഒരു ഫോട്ടോയോ വീഡിയോയെ ഇട്ടാൽ ആളുകൾ ആ രീതിയിലേ കാണൂ. ​ഗുഡ് വർക്ക്, മേക്കപ്പ് അടിപൊളി എന്നൊക്കെ പറയും. പക്ഷെ റിയാസിന് അങ്ങനെയല്ല.

അവന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ വളരെ മോശം തോന്നും. സോഷ്യൽ മീഡിയക്കപ്പുറം യഥാർത്ഥ ജീവിതത്തിൽ അവരെ ആളുകൾ അവരെ നോക്കുന്നതും മാറി നിന്ന് കളിയാക്കുന്നതും കാണാം. എനിക്ക് അതെടുക്കാൻ പറ്റില്ല. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങില്ല. നമുക്ക് എടുക്കാൻ പറ്റുന്ന ട്രോളുകൾക്ക് പരിമിതിയുണ്ട്.

Aparna Thomas, Riyas Salim

തമാശയ്ക്ക് പോലും ആളുകളെ കളിയാക്കാൻ തനിക്കിപ്പോൾ തോന്നാറില്ല. എനിക്ക് ഭയങ്കര സങ്കടം വന്നു. ഇതിലൂടെ കടന്ന് പോകേണ്ടി വരുന്നതിൽ റിസ്വാനോടും റിയാസിനോടും ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പക്ഷെ ദൈവം എവിടെ നിന്നാണ് അവർക്കത്രയും ശക്തി കൊടുത്തത് എന്നറിയില്ല. നിന്നെയൊക്കെ സമ്മതിക്കണം, ഭയങ്കര തൊലിക്ക‌ട്ടിയാ‌ടാ നിനക്കൊക്കെ എന്ന് ഞാൻ പറയും. തമാശയ്ക്ക് അങ്ങനെ പറയുമെങ്കിലും നമ്മൾ കാണാതെ അവർ കരയുന്നുണ്ടാകാം.

അവരും നമ്മലെ പോലെ മനുഷ്യരാണ്. മനുഷ്യരെ മനുഷര്യ പോലെ പരി​ഗണിക്കേണ്ടതുണ്ടെന്നും അപർണ തോമസ് വ്യക്തമാക്കി. തന്റെ ചിന്താ​ഗതികളെ മാറ്റിയ രണ്ട് പേരാണ് റിസ്വാനും റിയാസും. രണ്ട് പേരും തനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തികളാണെന്നും അപർണ തോമസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ റിയാസ് സലിം രം​ഗത്ത് വന്നത് വലിയ തോതിൽ വാർത്തയായിരുന്നു. കൃഷ്ണകുമാർ മുമ്പൊരിക്കൽ നടത്തിയ പരാമർശത്തിലെ ജാതീയതയെയാണ് റിയാസ് സലിം ചൂണ്ടിക്കാണിച്ചത്.

വിമർശനത്തോട് കൃഷ്ണകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൃഷ്ണകുമാറിന്റെ മകൾ ഹൻസിക ഹോമോഫോബിക് ആണെന്നും റിയാസ് സലിം ആരോപിച്ചു. ഹൻസികയുടെ സഹോദരിമാരായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും റിയാസിനെതിരെ രം​ഗത്ത് വരികയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഈ വിവാദം സംബന്ധിച്ചുള്ള ചർച്ചകൾ തു‌ടരുന്നുണ്ട്. റിയാസ് സലിം ഹൻസികയ്ക്കെതിരെ ഉന്നയിച്ച വിമർശനം തെറ്റാണെന്ന് വീഡിയോ സഹിതം ചിലർ ചൂണ്ടിക്കാണിച്ചിരുന്നു.

More from Filmibeat

Read more about: aparna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X