For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവയെക്കുറിച്ച് അപര്‍ണ്ണ തോമസ്, കാമുകന്‍ ഭര്‍ത്താവായി, ഇപ്പോ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നു

  |

  സരിഗമപയെന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ സ്വന്തം അവതാരകനായി മാറിയതാണ് ജീവ ജോസഫ്. വ്യത്യസ്തമായ അവതരണമായിരുന്നു ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ അവസാനിച്ചതിന് ശേഷമായാണ് പുതിയ റിയാലിറ്റി ഷോയുമായി ജീവ എത്തിയത്. ഇത്തവണത്തെ വരവില്‍ ഭാര്യ അപര്‍ണ്ണ തോമസും ജീവയ്‌ക്കൊപ്പമുണ്ട്. മികച്ച പിന്തുണയുമായി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ 8 വൈറല്‍ കപ്പിള്‍സാണ് പരിപാടിയില്‍ അണിനിരന്നിട്ടുള്ളത്.

  ജീവയ്‌ക്കൊപ്പം പരിപാടി അവതരിപ്പിക്കാനെത്തിയതിനെക്കുറിച്ചും ജീവ നല്‍കുന്ന പിന്തുണയെക്കുറിച്ചുമെല്ലാം വാചാലയായെത്തിയിരിക്കുകയാണ് അപര്‍ണ്ണ തോമസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അപര്‍ണ്ണ വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ ആദ്യ പരിപാടിയാണ് ഇതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇതാദ്യമായാണ് റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത് എന്നത് ശരിയാണ്. കാബിന്‍ ക്രൂ ജോലിക്ക് മുന്‍പ് വിജെയായി തിളങ്ങിയിരുന്നു അപര്‍ണ്ണ.

   റിയാലിറ്റി ഷോയില്‍ ആദ്യമാണ്

  റിയാലിറ്റി ഷോയില്‍ ആദ്യമാണ്

  വിഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. സൈന്‍ ടോക്കീസിലൂടെയാണ് പരിപാടി അവതരിപ്പിച്ച് തുടങ്ങിയത്്. കാബിന്‍ ക്രൂ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിജെ ജീവിതം ആസ്വദിച്ചിരുന്നു. സൂര്യ മ്യൂസിക്കില്‍ പരിപാടി അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു ജീവയും അപര്‍ണ്ണയും പ്രണയത്തിലായത്. തുടക്കത്തിലൊക്കെ പരിഭ്രമമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  ജീവയ്‌ക്കൊപ്പം

  ജീവയ്‌ക്കൊപ്പം

  സഹ അവതാരകനായി ജീവയാണ് ഉള്ളതെന്ന് അറിഞ്ഞപ്പോള്‍ പേടിയുണ്ടായിരുന്നു. എനിക്ക് മുന്‍പേ മികച്ച അവതാരകനായി പേരെടുത്തയാളാണ് ജീവ. ജിപിയും ദിവ്യ പിള്ളയുമാണ് ജഡ്ജസായെത്തിയത്. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും ജീവ മികച്ച പിന്തുണയാണ് നല്‍കിയത്. അതോടെ ആത്മവിശ്വാസം കൂടുകയായിരുന്നു. തന്റെ അവതരണം നന്നായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്രഡിറ്റ് ജീവയ്ക്കാണെന്നും അപര്‍ണ്ണ പറയുന്നു.

  ജീവയുടെ പിന്തുണ

  ജീവയുടെ പിന്തുണ

  എല്ലായ്പ്പോഴും പ്രചോദനമേകി ജീവി ഒപ്പമുണ്ട്. ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ ചെയ്യാനാവുമോയെന്ന് അറിയില്ലെന്നായിരുന്നു ജീവയോട് പറഞ്ഞത്. ആ നിമിഷം മുതല്‍ അവസാന ഷെഡ്യൂള്‍ വരെ ശക്തമായ പിന്തുണയാണ് ജീവ നല്‍കിയത്. ഭാര്യയെന്ന നിലയിലും സഹ അവതാരകയെന്ന നിലയിലും ചാരിതാര്‍ത്ഥ്യമുണ്ട്. ജീവ അരികിലുള്ളപ്പോള്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. എന്റെ കൂടെയുണ്ടായിരുന്ന ആദ്യത്തെ കോ ആങ്കറായിരുന്നു ജീവ, പിന്നീട് ജീവിതപങ്കാളിയായി മാറി. ഇപ്പോഴിതാ ഒരുമിച്ച് ഷോ ചെയ്യുന്നു. ഈ മാജിക്കിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam
  ജിപിയുടെ മറുപടി

  ജിപിയുടെ മറുപടി

  പരിപാടിയില്‍ മത്സരിക്കുന്നവരെല്ലാം മികച്ച മത്സരാര്‍ത്ഥികളാണ്. അവരുടെ വീറും വാശിയും കാണുമ്പോള്‍ ആവേശം തോന്നാറുണ്ട്. അവര്‍ക്കാര്‍ക്കും സ്‌റ്റേജ് ബയമില്ല. ജിപിയാണ് പരിപാടിയുടെ നെടുംതൂണ്‍. ജീവയും ജിപിയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ഇഷ്ടമാണ്. കൊവിഡ് 19 നിബന്ധനകളുള്ളതിനാല്‍ സെറ്റില്‍ അധികം ആള്‍ക്കാരില്ല. സരിഗമപയുടെ ചിത്രീകരണം നടന്നിരുന്ന സമയത്ത് കുറേ പേരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികം പേരൊന്നുമില്ല. വൈകാതെ തന്നെ ഈ അവസ്ഥമാറുമെന്നാണ് കരുതുന്നതെന്നും അപര്‍ണ്ണ പറയുന്നു.

  Read more about: jeeva ജീവ
  English summary
  Aparna Thomas talks about her husband Jeeva Joseph's support in anchoring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X