കുഞ്ഞനിയനെ കയ്യിൽ കിട്ടിയതും തിയ്യാമ്മയുടെ കണ്ണുകൾ നിറഞ്ഞു, രേഷ്മയ്ക്ക് കരുത്തായി ലേബർ റൂമിൽ അപ്പാനി ശരത്തും!

ഇക്കഴിഞ്ഞ ജനുവരി 24ന് ആണ് അപ്പാനി ശരത്തിന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ആൺകുഞ്ഞാണ് താരത്തിന് പിറന്നത്. വീണ്ടും ഒരു ആൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷ വാർത്ത ശരത്ത് സോഷ്യൽമീഡിയ വഴി അറിയിച്ചപ്പോൾ ആശംസ പ്രവാഹമായിരുന്നു. കുഞ്ഞിന്റെ കുഞ്ഞുവിരലുകളുടെ ചിത്രവും അന്ന് സന്തോഷം അറിയിച്ചപ്പോൾ ശരത്ത് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ ജനനത്തിന്റെ വീഡിയോ ഹൃദ്യമായ കുറിപ്പിനൊപ്പം ശരത്ത് സോഷ്യൽമീ‍ഡിയയിൽ പങ്കിട്ടു.

ഇത്തവണ ഭാര്യ രേഷ്മയ്ക്ക് കരുത്തേകാനായി ശരത്തും ലേബർ റൂമിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതൽ രേഷ്മയുടെ എല്ലാ കാര്യങ്ങളും നോക്കി ചെയ്തിരു‌ന്നതും ശുശ്രൂഷിച്ചിരുന്നതും ശരത്തായിരുന്നു. ലേബർ റൂമിൽ വേദനകൊണ്ട് പുളയുന്ന രേഷ്മയെ ശരത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

Appani Sarath

ഭാര്യ അനുഭവിക്കുന്ന വേദന നേരിട്ട് കണ്ടതോടെ ശരത്തും നിയന്ത്രണം വിട്ട് കരഞ്ഞു. അമ്മ രേഷ്മ കാണും മുമ്പ് ആദ്യം കുഞ്ഞിന്റെ മുഖം കണ്ടതും ശരത്താണ്. പ്രസവം കഴിഞ്ഞശേഷമുള്ള മയക്കത്തിലായിരുന്നു രേഷ്മ. തട്ടിവിളിച്ചാണ് കുഞ്ഞിനെ കാണിച്ച് കൊടുത്തത്. ലേബർ റൂമിൽ‌ നിന്നും പുറത്തേക്ക് വന്ന ശരത്ത് കുഞ്ഞുമായി നേരെ പോയത് തന്റെ മൂത്ത മക്കളുടെ അടുത്തേക്കാണ്.

കുഞ്ഞനിയനെ അച്ഛൻ മടിയിലേക്ക് വെച്ചപ്പോൾ തിയ്യാമ്മയുടേയും അദ്വിക്കിന്റെയും സന്തോഷം ആനന്ദകണ്ണീരായി പുറത്തേക്ക് ഒഴുകി. കുഞ്ഞുവാവയെ കണ്ടയുടൻ തിയ്യാമ്മയും അദ്വിക്കും അമ്മ ഓക്കെയാണോയെന്ന് നോക്കാനാണ് പോയത്. രേഷ്മയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന ഇരുവരേയും വീഡിയോയിൽ കാണാം. തിയ്യാമ്മയെന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് എട്ട് വയസാണ് പ്രായം.

2021ലാണ് രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരത്ത് ജനിച്ചത്. 2017ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ജീവിത യാത്രയിലെ ഓരോ കയറ്റിറക്കങ്ങളിലും നിഴലുപോലെ നീ കൂടെയുണ്ടായിരുന്നു. വെറുമൊരു ഭാര്യയായല്ല... എന്റെ കരുത്തായി, തളരുമ്പോൾ താങ്ങായി... നമ്മൾ നാലുപേരും ഏറെ പ്രാർത്ഥനകളോടെ കാത്തിരുന്ന ആ കൊച്ചു വിസ്മയം ഇന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുന്നു.

അവൻ ജനിച്ച ആ നിമിഷത്തിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു. പ്രസവമുറിയിലെ നിശബ്ദതയിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ അതിൽ നമ്മൾ പിന്നിട്ട കഷ്ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നു. എത്ര വലിയ പ്രതിസന്ധികളിലും മുന്നോട്ട് നടക്കാൻ ഈ കുഞ്ഞുജീവൻ എനിക്ക് പുതിയ ധൈര്യം നൽകുന്നുണ്ട്.

Appani Sarath

ഈ യാത്ര ഇത്ര സുന്ദരവും സുരക്ഷിതവുമാക്കിയ ഡോ.സോണിയയോടും സൺറൈസ് ഹോസ്പിറ്റൽ ടീമിനോടും ഉള്ള നന്ദി വാക്കുകൾകൊണ്ട് രേഖപ്പെടുത്താനാവുന്നതല്ല. ഇന്ന് ഞാൻ മൂന്ന് മക്കളുടെ അച്ഛനാണ്. ഉത്തരവാദിത്തങ്ങൾ കൂടിയിരിക്കുന്നു. എങ്കിലും അവർക്ക് വേണ്ടി ഒരു പാറപോലെ ഉറച്ച് നിൽക്കാൻ ദൈവം എനിക്ക് കരുത്ത് നൽകട്ടെ എന്നാണെന്റെ പ്രാർത്ഥന എന്നായിരുന്നു രേഷ്മയുടെ ഡെലിവറി വീ‍ഡിയോ പങ്കിട്ട് ശരത്ത് കുറിച്ചത്.

വീഡിയോ വൈറലായപ്പോൾ കുടുംബത്തിലെ പുതിയ രാജകുമാരന് ആശംസകളും പ്രാർത്ഥനകളും നേർന്ന് ശരത്തിന്റെ സിനിമാ മിനിസ്ക്രീൻ മേഖലയിലെ സുഹൃത്തുക്കളും ആരാധകരും എത്തി. അപ്പാനി ശരത്തും രേഷ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ശരത്ത് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു.

ശരത്ത് ഹൗസിലായിരുന്നപ്പോൾ രേഷ്മയ്ക്ക് ആറാം മാസമായിരുന്നു. ബിബിയിൽ നിന്നും ലഭിച്ച സുഹൃത്തുക്കളെ കൂടി വിളിച്ച് ചേർത്ത് ആഘോഷമായാണ് രേഷ്മയുടെ സീമന്തം താരം നടത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.

More from Filmibeat

Read more about: appani sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X