അപ്പാനി ശരത്തിന്റെ മാസുമായി കോണ്ടസ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് കോണ്ടസ. ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. 85 ലധികം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഇഎസ് സുദീപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കോണ്ടസയില്‍ കരുത്തുറ്റൊരു നായക കഥാപാത്രമായിട്ടാണ് അപ്പാനി ശരത് എത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. തമിഴ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സിനിമയൊരുക്കിയതെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെങ്കിലും പ്രേക്ഷകരെ മുഴുവന്‍ സമയവും പിടിച്ചിരുത്താന്‍ കോണ്ടസയ്ക്ക് സാധിക്കുന്നില്ലെന്നും അഭിപ്രായങ്ങള്‍ വരുന്നു. മമ്മൂട്ടി ചിത്രം മംഗ്ലീഷിനു വേണ്ടി തിരക്കഥയൊരുക്കിയ റിയാസാണ് കോണ്ടസയ്ക്കു വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.
മനു,സുനില്‍ സുഗദ, മേഘനാഥന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് പിപ്പി ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











