twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    4 താരങ്ങളുടെ മരണം, കൊറോണ കാലത്ത് വിധി തട്ടിയെടുത്തവര്‍! ഒരു നോക്ക് കാണാന്‍ കഴിയാതെ ആരാധകരും

    |

    കൊറോണ വൈറസ് ഉണ്ടാക്കിയ വിപത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. എല്ലായിടത്തും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ആള്‍ക്കൂട്ടം കൂടുന്നത് കര്‍ശനമായി വിലക്കിയതോടെ പല നഷ്ടങ്ങളുമാണ് ചൂണ്ടി കാണിക്കാനുള്ളത്. അതില്‍ പ്രധാന കാരണം മരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുള്ളതാണ്.

    ഏപ്രില്‍ മാസം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടങ്ങള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. നാല് പ്രിയപ്പെട്ട താരങ്ങളെയാണ് ഈ മാസം മരണം തട്ടിയെടുത്തത്. ഇപ്പോഴിതാ നടന്‍ രവി വള്ളത്തോളിന്റെ മരണ വാര്‍ത്ത കേട്ട് പകച്ച് നില്‍ക്കുകയാണ് സിനിമാലോകം. ഇന്ന് താരം തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് മരിക്കുന്നത്.

     മരണം തട്ടിയെടുത്ത താരങ്ങള്‍

    കൊറോണ കാരണം ലോക് ഡൗണ്‍ അല്ലായിരുന്നെങ്കില്‍ പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ നൂറ് കണക്കിന് താരങ്ങളും ആരാധകരുമെല്ലാം എത്തുമായിരുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അത്തരത്തില്‍ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം ഒരുപോലെ വേദനപ്പിച്ച ചില മരണങ്ങളാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.

    മരണം തട്ടിയെടുത്ത താരങ്ങള്‍

    എം കെ അര്‍ജുനന്‍ മാസ്റ്ററുടെ മരണമായിരുന്നു ഏപ്രില്‍ മാസം ആദ്യം തന്നെ ഉണ്ടായത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അര്‍ജുനന്‍ മാസ്റ്റര്‍ കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് അന്തരിക്കുന്നത്. ഏപ്രില്‍ ആറിനായിരുന്നു മരണം. മലയാളത്തിന്റെ സംഗീത കുലപതി എന്ന വിശേഷണം സ്വന്തമാക്കിയ മാസ്റ്ററുടെ നിര്യായാണം സംഗീത ലോകത്തെയും സിനിമാലോകത്തെയും സങ്കടത്തിലാക്കിയിരുന്നു. അര്‍ജുനന്‍ മാപാടിന്റെ തൊട്ടടുത്ത ദിവസമാണ് നടന്‍ ശശി കല്ലിംഗ അന്തരിക്കുന്നത്.

    മരണം തട്ടിയെടുത്ത താരങ്ങള്‍

    ഏപ്രില്‍ ഏഴിനാണ് നടന്‍ ശശികലിംഗയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. കരള്‍ രോഗബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന താരം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദാരഞ്ജലികള്‍ അര്‍പ്പിക്കാന്‍ മാത്രമേ ബാക്കി താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. വളരെ കുറച്ച് ആളുകള്‍ ചേര്‍ന്നായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

     മരണം തട്ടിയെടുത്ത താരങ്ങള്‍

    കഴിഞ്ഞി ദിവസം മറ്റൊരു മരണ വാര്‍ത്ത കൂടി കേരളത്തില്‍ നെമ്പരമായി മാറി. മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ അപ്രതീക്ഷിത മരണമായിരുന്നു കുടുംബത്തെയും സഹപ്രവര്‍ത്തകരെയുമെല്ലാം വേദനയിലാക്കിയത്. 20 വര്‍ഷത്തോളം കലാരംഗത്ത് സജീവമായിരുന്ന ഷാബുരാജ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പാവപ്പെട്ട കുടുംബത്തില്‍ നിന്നും കലാരംഗത്തേക്ക് എത്തിയ താരത്തിന്റെ മരണം കുടുംബത്തിന് വലിയ പ്രതിസന്ധിയായെങ്കിലും അടിയന്തര സഹായവുമായി സര്‍ക്കാരും കലാരംഗത്തുള്ളവരുമെത്തി.

    മരണം തട്ടിയെടുത്ത താരങ്ങള്‍

    ഇപ്പോഴിതാ വീണ്ടുമൊരു മരണ വാര്‍ത്തയില്‍ പകച്ച് നില്‍ക്കുകയാണ് മലയാള സിനിമാലോകം. മലയാള ചലച്ചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രശസ്ത നാടകകൃത്ത് ടി എന്‍ ഗോപിനാഥന്‍ നായരുടെ മകനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തിരവനാണ് രവി വള്ളത്തോള്‍. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനാല്‍ ഏറെ കാലമായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു.

    Read more about: നടൻ actor death മരണം
    English summary
    April A Month Of Loss For Malayalam Film Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X