ഭര്‍ത്താവ് പോലും ഇതുവരെ ആവശ്യപ്പെടാത്ത കാര്യം; മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? തുറന്നടിച്ച് അപ്‌സര

By Desk

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര രത്‌നാകരന്‍. നായികയായും വില്ലത്തിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള താരം. സാന്ത്വനം പരമ്പരയിലെ ജയന്തിയായിട്ടാണ് മലയാളികള്‍ എന്നും അപ്‌സരയെ ഓര്‍ക്കുകയെന്ന് നിസ്സംശയം പറയാം. തന്നേക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തെ വളരെ മനോഹരമായിട്ടാണ് അപ്‌സര അവതരിപ്പിച്ചത്. അതുകൊണ്ട് ഇന്ന് മലയാളികള്‍ക്ക് അപ്‌സര ജയന്തിയാണ്.

സാന്ത്വനത്തിന് ശേഷം ബിഗ് ബോസിലും അപ്‌സരയെത്തി. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്തായി. ആരാധകരെ ഞെട്ടിച്ച പുറത്താകല്‍ ആയിരുന്നു അപ്‌സരയുടേത്. ഇപ്പോഴിതാ തന്റെ പേരിനെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അപ്‌സര.

apsara ratnakaran

തന്റെ പേര് എന്തുകൊണ്ടാണ് വിവാഹ ശേഷവും മാറ്റാതെ അപ്‌സര രത്‌നാകരന്‍ എന്ന് തന്നെ നിലനിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കാണ് അപസര മറുപടി നല്‍കുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മറുപടി നല്‍കിയത്. താന്‍ പേര് മാറ്റാത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം എന്നാണ് അപ്സര ചോദിക്കുന്നത്.

''എന്റെ പേര് അപ്‌സര എന്നാണ്. അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്‌നാകരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം?'' താരം ചോദിക്കുന്നു. എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്‍ബി ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ട് അപ്‌സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ടെന്നും അപ്‌സര പറയുന്നു.

ഇത്രയും വര്‍ഷം ആയിട്ട് എന്റെ പേരിന്റെ കൂടെ രത്‌നാകരന്‍ എന്ന അച്ഛന്റെ പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്നും അപ്‌സര തുറന്നടിച്ച് ചോദിക്കുന്നു. എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അപ്‌സര പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്സര. തുടക്കം മുതല്‍ കരുത്തുറ്റ സാന്നിധ്യമായിരുന്നു അപ്സര. താരം ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. അതിനാല്‍ അപ്സരയുടെ പുറത്താകല്‍ എല്ലാവര്‍ക്കും അപ്രതീക്ഷിതമായിരുന്നു. താരം തിരികെ വരുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അതേസമയം ഈയ്യടുത്ത് അപ്‌സരയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും പിരിഞ്ഞുവെന്ന് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു.

apsara ratnakaran

ഇതിനെതിരേയും ഈയ്യടുത്ത് അപ്‌സര രംഗത്തെത്തിയിരുന്നു. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര പ്രതികരിച്ചത്. ''ഞാനും എന്റെ ഭര്‍ത്താവും ഇതുവരേയും അതേക്കുറിച്ച് വന്ന് സംസാരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്.'' എന്നാണ് അപ്‌സര പറഞ്ഞത്.

ഞാന്‍ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലും, എന്റെ വളരെ പേഴ്സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ലെന്നും അപ്‌സര വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X