പഴയ ഞാൻ ഒരുപാട് മാറി; അവരെന്നോട് പറഞ്ഞിട്ടുണ്ട്; നിഖാബ് ധരിച്ചതിന് കേട്ട പരിഹാസങ്ങൾ; ഖദീജ റഹ്മാന്റെ വാക്കുകൾ

വിവാഹമോചിതനാകുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എആർ റഹ്മാന്റെ റഹ്മാന്റെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറയുകയാണ്. 29 വർഷം നീണ്ട വിവാഹ ബന്ധമാണ് റഹ്മാനും സൈറ ബാനുവും അവസാനിപ്പിച്ചത്. പരസ്പരം അ​ഗാധമായി ഇപ്പോഴും സ്നേ​ഹിക്കുന്നെങ്കിലും പ്രശ്നങ്ങൾ നികത്താൻ പറ്റാത്ത വിടവ് തങ്ങൾക്കിടയിലുണ്ടാക്കിയെന്ന് സൈറ ബാനുവിന്റെ പ്രസ്താവനയിൽ പറയുന്നു. 1995 ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു ഇത്.

മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റ​ഹീമ റഹ്മാൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മൂത്ത മകൾ ഖദീജ ഇന്ന് അറിയപ്പെടുന്ന സം​ഗീത സംവിധായികയാണ്. ഖദീജ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മതവിശ്വാസ പ്രകാരം ജീവിക്കുന്ന ഖദീജ നിഖാബ് ധരിച്ച് മാത്രമേ പൊതുവിടങ്ങളിൽ എത്താറുള്ളൂ. ആരാധകരാരും ഖദീജയുടെ മുഖം ഇതുവരെ കണ്ടിട്ടില്ല. ഒരിക്കൽ എആർ റഹ്മാനൊപ്പം പൊതുവേദി പങ്കിട്ടപ്പോഴാണ് ഖദീജ ജനശ്രദ്ധയിലേക്ക് വരുന്നത്.

Khatija Rahman

അന്ന് ഖദീജയ്ക്കും എആർ റഹ്മാനും നേരെ കടുത്ത സൈബർ ആക്രമണം വന്നു. മകളെ റഹ്മാൻ മതപപരമായ ചട്ടക്കൂളുകളിൽ തളച്ചിടുന്നു എന്ന് ആക്ഷേപം വന്നു. എന്നാൽ മകളുടെ തീരുമാനമാണ് ഇതെന്ന് റഹ്മാൻ വ്യക്തമാക്കി. ഖദീജയും ഇതേക്കുറിച്ച് ഒരിക്കൽ സംസാരിച്ചു. ഡസ്റ്റ്ബിൻ, കൂടാരം എന്നൊക്കെ എന്നെ ആളുകൾ കളിയാക്കി വിളിച്ചിട്ടുണ്ട്. അതെന്നെ ഏറെ ബാധിച്ചു. ഒരു കാരണവുമില്ലാതെ അച്ഛനെ ഇതിലേക്ക് വലിച്ചിഴച്ചു. ഇതെന്റെ വസ്ത്രമാണ്. മാതാപിതാക്കൾ തന്റെ ചോയ്സിനെ അം​ഗീകരിക്കുകയാണ് ചെയ്തതെന്നും അന്ന് ഖദീജ റഹ്മാൻ പറഞ്ഞു.

ഒരിക്കൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഖദീജ സംസാരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞാൻ ഒരു ബുള്ളിയായിരുന്നു. പിന്നീട് എന്താണെന്നറിയില്ല. ഞാൻ ആളാകെ മാറി. പഴയ പെൺകുട്ടിയായി വാ എന്ന് സഹോദരങ്ങൾ പറയാൻ തുടങ്ങി. പഴയ ആളായാൽ നന്നായേനെ എന്ന് തനിക്ക് അപ്പോൾ തോന്നിയിട്ടുണ്ട്. അന്ന് താനൊരു റൗഡി ആയിരുന്നെന്നും ഖദീജ റഹ്മാൻ ചിരിയോടെ പറഞ്ഞു.

Khatija Rahman
Photo Credit: https://www.instagram.com/khatija.rahman

ഓഡിയോ എഞ്ചിനീയർ റിയാസ്ദീൻ ശൈഖ് മുഹമ്മദാണ് ഖജീജ റഹ്മാന്റെ ഭർത്താവ്. ഖജീജയിൽ നിന്നും വ്യത്യസതയാണ് റഹ്മാന്റെ രണ്ടാമത്തെ മകൾ റഹീമ റഹ്മാൻ. നിഖാബ് ധരിക്കുന്നതിനോടോ തല മറയ്ക്കുന്നതിനോടോ റഹീമയ്ക്ക് താൽപര്യമില്ല. മക്കൾക്ക് അവർക്കിഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം റഹ്മാനും സൈറ ബാനുവും നൽകി.

സോഷ്യൽ മീഡിയയിൽ ഖദീജ മുഖം മറച്ച് കൊണ്ട് ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. ഖദീജയെ പോലെ മുൻനടിമാരായ സന ഖാൻ, സൈറ വസിം എന്നിവരും സോഷ്യൽ മീഡിയയിൽ ചർച്ചയായവരാണ്. അതേസമയം ഇവർ മതവിശ്വാസ പ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്ത ശേഷം സിനിമാ രം​ഗം വിട്ടു. സൈറ വസീം തന്റെ ഫോട്ടോകളെല്ലാം നീക്കം ചെയ്തു. സന ഖാൻ സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിക്കാറുണ്ട്.

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X