ഒരു മുറൈ വന്ത് പാർത്തായ! ചിത്രയ്ക്കൊപ്പം പാട്ട് പാടി അറബ് ഗായകൻ...

മലയാള സിനിമ സംഗീത പ്രേമികൾ എന്നും നെഞ്ചിലേറ്റുന്ന ഗാനമാണ് മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം . അന്നും ഇന്നും ജനങ്ങളുടെ ഇടയിൽ ഗാനം സൂപ്പർ ഹിറ്റാണ്. യേശുദാസും ചിത്രം ചേർന്ന് ആലപിച്ച ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. മലയാളത്തിൽ മിക്ക ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ള അറബ് ഗായകന്റെ ഒരു മുറൈ വന്ത് പാർത്തായ ആണ്. കെഎസ് ചിത്രയ്ക്കൊപ്പമാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ അനുപല്ലവിയാണ് ഇദ്ദേഹം ആലിപിക്കുന്നത്.

ks vhithra

സൗദിയിൽ നടന്ന സ്റ്റേജ് ഷോയിലാണ് ചിത്രയ്ക്കൊപ്പം അഹമ്മദ് സുൽത്താൻ അൽ മൽമാണി ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാടാൻ ഏറ്റവും പ്രയാസമുളള ഗാനമാണ് മണിച്ചിത്രത്താഴിലെ ഈ പാട്ട്. ഈ ഗാനമാണ് ഇദ്ദേഹം മനോഹരമായി ആലപിച്ചിരിക്കുന്നത്. നിരവധി പേരാണ് അഹമ്മദ് സുൽത്താൻ അൽ മൽമാണിയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രയും തന്റെ അഭിനന്ദനം അറിയിക്കാൻ മറന്നില്ല.

ഏറ്റവും പ്രായസകരമായ ഭാഷ മലയാളമാണ്. മലയാളം ഗാനങ്ങൾ ആലപിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അതിലും ബുദ്ധിമുട്ടേറിയ ഗാനമാണ് അറബ് ഗായകൻ ആലപിച്ചത്. അദ്ദേഹത്തിന്റെ ഈ ശ്രമത്തെ ചിത്ര അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ചിത്രയ്ക്കൊപ്പം ഒരു ഹിന്ദി ഗാനവും ആലപിച്ചതിനു ശേഷമാണ് ഗായകൻ വേദി വിട്ടത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.

https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fahlankeralam%2Fvideos%2F2346205335595657%2F&show_text=0&width=560"

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X