റോബിന്‍ തന്റെ വീടാണെന്ന് ആരതി! നിന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ് താരം, പുത്തന്‍ ചിത്രവുമായി ആരതി പൊടി
ഇനി മലയാളക്കര കാണാന്‍ കാത്തിരിക്കുന്നൊരു താരവിവാഹമാണ് ബിഗ് ബോസ് താരം റോബിന്റെയും ആരതി പൊടിയുടെയും. മലയാളം ബിഗ് ബോസ് നാലാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിട്ടാണ് റോബിന്‍ ശ്രദ്ധിക്കപ്പെടുന്നത്. വിജയസാധ്യത ഏറെ ഉണ്ടായിരുന്ന താരം മത്സരത്തില്‍ നിന്നും പുറത്തായതും അതിന് ശേഷം നടന്ന സ്വീകരണവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു.
അവിടുന്നിങ്ങോട്ടുള്ള റോബിന്റെ ജീവിതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. ഇടയ്ക്ക് റോബിനെ അഭിമുഖം ചെയ്യാനെത്തിയ പെണ്‍കുട്ടിയാണ് ആരതി പൊടി. വളരെ പെട്ടെന്ന് ഇഷ്ടത്തിലായ താരങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. ഇനി വിവാഹം വൈകാതെ ഉണ്ടായേക്കാം.

റോബിനും ആരതിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വൈറലാവാറുണ്ട്. ഏറ്റവും പുതിയതായി റോബിനൊപ്പമുള്ള ഫോട്ടോയുമായിട്ടാണ് ആരതി എത്തിയിരിക്കുന്നത്. 'അദ്ദേഹം എന്റെ വീടാണ്', എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് മറുപടിയുമായി റോബിനും എത്തിയിരുന്നു. 'നീ എന്റെ ചന്ദ്രനാണ്... ലവ് യൂ'.. എന്നായിരുന്നു റോബിന്‍ ആരതിയ്ക്ക് മറുപടിയായി പറഞ്ഞത്.
അതേ സമയം റോബിനും ആരതിയ്ക്കും പിന്തുണ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. 'ഇവരെ തമ്മില്‍ തെറ്റിച്ചു പിരിക്കാന്‍ നോക്കിയ ആ ''നല്ലവനായ'' ഫോട്ടോഗ്രാഫര്‍ ഇതൊക്കെ കണ്ടു കരഞ്ഞു നിലവിളിക്കുന്നുണ്ടാവും ഇപ്പോള്‍, ഡോക്ടറും പൊടിയും അവരുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലാണ്. സ്വന്തം പങ്കാൡയില്‍ നിന്നും റോബിന്‍ എന്താണോ പ്രതീക്ഷിച്ചത് അതിന്റെ ഇരട്ടിയാണ് പടച്ചോന്‍ അയാള്‍ക്ക് കൊടുത്തത്. എപ്പോഴും റോബിനെ ചിരിപ്പിച്ചു, സന്തോഷവാനാക്കുന്ന പൊടിയെ ഒരുപാടിഷ്ടം'.
രണ്ടുപേരുടെയും ജീവിതം സന്തോഷവും സമാധാനമായി മുന്നോട്ടു പോകു ദൈവം അനുഗ്രഹിക്കട്ടെ. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നൊക്കെ പറയുന്നത് നിങ്ങളെ പോലെയുള്ളവരെ കാണുമ്പോഴാണ്. നിങ്ങളുടെ തകര്‍ച്ച കാണാന്‍ കാത്തിരുന്ന ചൊറിച്ചിലുള്ള ആളുകള്‍ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ...

എങ്ങനെയൊക്കെ മോശക്കാരനാക്കി കാണിച്ചിട്ടും വീണ്ടും ആളുകള്‍ ഇഷ്ടപെടുന്നു എന്ന് കാണുമ്പോള്‍ ദുഷ്ടന്മാര്‍ക് കുരുപൊട്ടി വീണ്ടും ഡോക്ടറിന്റെ പുറകെ നടന്ന് കാര്യങ്ങള്‍ ചിക്കി ചികഞ്ഞ് ജീവിതം നശിപ്പിക്കാന്‍ നോക്കുന്നു. എല്ലാവരും ഒരു കൈ അകലം പാലിച്ചാല്‍ എന്നും നല്ലത്. ഒരാള്‍ ചിരിച്ചു കാണിക്കുമ്പോഴേക്ക് അയാളെ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക.. എന്ന് തുടങ്ങി റോബിനും ആരതിയ്ക്കും പിന്തുണയുമായി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ബിഗ് ബോസില്‍ നിന്നും എഴുപത് ദിവസം പൂര്‍ത്തിയായതിന് പിന്നാലെയാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. സഹമത്സരാര്‍ഥിയെ ഉപദ്രവിച്ചെന്ന് കാണിച്ച് റോബിനെ പുറത്താക്കിയെങ്കിലും ആരാധകരെല്ലാം റോബിനൊപ്പമാണ് നിന്നത്. അതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് ആരാധകര്‍ റോബിനെ കാണാന്‍ തടിച്ചു കൂടിയത്. അന്ന് മുതല്‍ കേരളത്തില്‍ പലയിടത്തും റോബിന്‍ പോവുകയും ആരാധകരെ കാണുകയും ചെയ്തിരുന്നു.
ഇടയ്ക്ക് റോബിന്റെ പേരില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ചിലര്‍ താരത്തെ മനപൂര്‍വ്വം ഡീഗ്രേഡിങ് നടത്തുകയും ചെയ്തു. അങ്ങനെ വ്യാപകമായ വിമര്‍ശനങ്ങളും ഇതിനിടയില്‍ നടന്നു. മാത്രമല്ല ആരതിയുമായിട്ടുള്ള പ്രണയബന്ധം തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നതായി താരം തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കെല്ലാം മുന്‍പില്‍ സന്തുഷ്ടനായി ജീവിച്ച് കാണിക്കുകയാണ് റോബിന്‍ രാധകൃഷ്ണന്‍.


Click it and Unblock the Notifications