For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതിയെ ചേര്‍ത്ത് പിടിച്ചൊരു ചുംബനം, പെണ്ണ് കാണലിന്റെ അന്ന് രാത്രി കാറില്‍ നിന്നും വീഡിയോയുമായി റോബിൻ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിച്ചെങ്കിലും റോബിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. ഷോ യില്‍ പങ്കെടുത്ത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് പുറത്തിറങ്ങിയെങ്കിലും എല്ലായിടത്തും റോബിന്‍ തരംഗമാണ്. ഏഴെട്ട് മാസം കഴിഞ്ഞെങ്കിലും റോബിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഇപ്പോഴും തരംഗമായി കൊണ്ടിരിക്കുന്നത്.

  ഇനി ആരതി പൊടിയുമായിട്ടുള്ള റോബിന്റെ വിവാഹക്കാര്യമാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. ജനുവരിയില്‍ വിവാഹനിശ്ചയം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ല. അതേ സമയം റോബിന്‍ ആരതിയെ പെണ്ണ് കാണാന്‍ പോയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

   arathi-robin-pics

  ഡിസംബര്‍ 21 തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് സൂചിപ്പിച്ച് കൊണ്ടൊരു പോസ്റ്റുമായിട്ടാണ് ആരതി എത്തിയിരിക്കുന്നത്. '21-12-2022 എന്ന ദിവസം ഞാന്‍ ഏറെ കാത്തിരുന്ന സന്തോഷത്തിന്റെ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ ആദ്യമായി കാണുകയാണ്. അത് എന്റെ ആദ്യത്തെ മികച്ച അനുഭവങ്ങളില്‍ ഒന്നായി മാറി.

  Also Read: കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ ആദ്യമെത്തിയപ്പോൾ ഞാൻ ക്രിസ്ത്യനാണെന്ന് അറിഞ്ഞില്ല; ബീന ആന്റണി

  വളരെ ആവേശഭരിതയായി നിന്ന നിമിഷമാണത്. എല്ലായിപ്പോഴും വിലമതിക്കപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടി എത്ര ധൈര്യവതിയും ശക്തയുമാണെന്ന് പറഞ്ഞാലും പ്രണയം എപ്പോഴും താഴ്ന്ന് നില്‍ക്കും. ഈ സ്‌നേഹവും സമാധാനവും എന്നും നിലനില്‍ക്കട്ടെ', എന്നുമാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ആരതി കുറിച്ചത്.

  Also Read: ഭാഗ്യമെല്ലാം കത്തിപ്പോയി! ആകെയുണ്ടായിരുന്ന വീടും നഷ്ടപ്പെട്ട് കനക, സൗഭാഗ്യങ്ങളിൽ നിന്നും നടിയ്ക്ക് സംഭവിച്ചത്

  മാത്രമല്ല ഇന്‍സറ്റാഗ്രാമിലൂടെ രസകരമായൊരു വീഡിയോയാണ് ആരതി പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയൊന്നിന് രാത്രി 1.30 ന് എടുത്ത വീഡിയോയാണ്. ഇരുവരും കാറിനുള്ളില്‍ ഇരിക്കുകയും റോബിന്‍ മുഖം പൊത്തി പിടിക്കുകയും ചെയ്തിരിക്കുകയാണ്. 'മകളെ നാളെ നമുക്ക് പെണ്ണ് കാണണ്ടേ, എന്ന് പറഞ്ഞ് പറഞ്ഞ് റോബിന്‍ ആരതിയെ കാറില്‍ നിന്നും ചുംബിക്കുന്നു. ശേഷം വീട്ടില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.

   arathi-robin-pics

  റോബിനും കുടുംബവും ആരതിയുടെ വീട്ടിലെത്തുകയും ഓദ്യോഗികമായി പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയിരിക്കുകയാണ്. വീഡിയോയില്‍ റോബിന്റെ അമ്മ ആരതിയുടെ കൈയ്യില്‍ വള ഇട്ട് കൊടുക്കുന്നതും കാണിച്ചിരുന്നു. അങ്ങനെ സന്തോഷത്തോടെ കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയും കൊടുത്തിരുന്നു. വീഡിയോയുടെ അവസാനത്തില്‍ മക്കളെ അച്ഛന്‍ ടൈം ട്രാവല്‍ ചെയ്ത് എത്തിയതാണെന്നും ഭാവിയില്‍ കാണാമെന്നും റോബിന്‍ പറയുകയാണ്.

  ഈ മനുഷ്യന്‍ ബിഗ് ബോസില്‍ കണ്ടതിനേക്കാള്‍ അടിപൊളിയാണ് റിയല്‍ ലൈഫില്‍ എന്ന് ഇത് കണ്ടാലറിയാം. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരുന്ന പെണ്ണ് കാണല്‍ ഇതാണെന്ന് വേണമെങ്കില്‍ പറയാം.

  ക്യൂട്ട് ഫാമിലി. പുരുഷന്റെ വാരിയെല്ല് ഏത് സ്ത്രീയില്‍ ആണോ അവരെ ഭാര്യയായി കിട്ടുമെന്നാണല്ലോ പറയുന്നത്. ഒരു ഇന്റര്‍വ്യൂ കാരണം അത് കൂട്ടി യോജിപ്പിക്കപ്പെട്ടു. അതും എല്ലാവരും സ്‌നേഹിക്കുന്ന ഒരാളുടെ കൂടെ. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റോബിന്റെയും ആരതിയുടെയും വീഡിയോയ്ക്ക് താഴെ വരുന്നത്.

   arathi-robin-pics

  ബിഗ് ബോസ് മത്സരത്തിന് ശേഷം റോബിനെ അഭിമുഖം ചെയ്യാനെത്തിയ പെണ്‍കുട്ടിയായിരുന്നു ആരതി പൊടി. അഭിമുഖം വൈറലായതിന് പിന്നാലെ റോബിനെയും ആരതിയെയും കുറിച്ചുള്ള സംസാരമായി. ഇരുവരും വളരെ പെട്ടെന്ന് അടുപ്പത്തിലായതോടെ വിവാഹം കഴിച്ചേക്കാം എന്ന പ്ലാനിലേക്ക് കടന്നു. അങ്ങനെ വീട്ടുകാരുമായി ആലോചിച്ചതോടെ ബന്ധം മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്കുമെത്തി.

  ആദ്യം ഫെബ്രുവരിയില്‍ വിവാഹം നടന്നേക്കുമെന്നാണ് റോബിന്‍ പറഞ്ഞത്. എന്നാല്‍ ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയിട്ട്, വിവാഹത്തിന് കുറച്ചൂടി ഇടവേള എടുക്കാമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആരതി സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. അഭിനയിച്ച മൂന്ന് സിനിമകളും റിലീസിനൊരുങ്ങുകയാണ്. റോബിനും കരിയറുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ വിവാഹം കുറച്ചൂടി വൈകുമെന്നാണ് അറിയുന്നത്.

  English summary
  Arati Podi Shares Her Pennu Kanal Video With Fiance Dr. Robin Radhakrishnan Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X