'സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാൻ കഴിവില്ല, ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യാനെ അറിയൂ, നല്ല നടി മഞ്ജു വാര്യർ'

By Desk

ലാലേട്ടൻ ആറാടുകയാണ്... എന്ന ഡയലോ​ഗ് പറഞ്ഞശേഷം ട്രോളുകളിലൂടെയും ഇമോജികളിലൂടെയും സോഷ്യൽ മീഡിയയില്‍ നിറഞ്ഞയാളാണ് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. ഒറ്റ ഡയലോ​ഗിലൂടെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിലപ്പോഴൊക്കെ പെരുമാറ്റത്തിന്റെയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയും സന്തോഷ് വർക്കി വിവാദങ്ങളിൽ പെടുകയും ചർച്ചാ വിഷയമാവുകയും ചെയ്യാറുണ്ട്. അടുത്തിടെ നടി ഐശ്വര്യ ലക്ഷ്മിക്ക് ഷേയ്ക്ക് ഹാൻഡ് കൊടുക്കാൻ പോയ സന്തോഷ് വർക്കിയെ നടി ശ്രദ്ധിക്കാതെ നടന്നുപോയ വീഡിയോ വൈറലായിരുന്നു.

ശേഷം നിരവധി പരിഹാസങ്ങളും ട്രോളുകളും സന്തോഷ് വർക്കിക്ക് നേരെ വന്നു. കൂടാതെ ചില ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. എന്നാൽ നല്ല ഉദ്ദേശത്തോടെ മാത്രമാണ് താൻ ഐശ്വര്യ ലക്ഷ്മിക്ക് കൈ കൊടുത്തതെന്നാണ് സന്തോഷ് വർക്കി പിന്നീട് നൽകിയ വിശദീകരണം.

Honey Rose Santhosh Varkey

ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരായ സാനിയ അയ്യപ്പൻ, ഹണി റോസ് എന്നിവരെ കുറിച്ച് സന്തോഷ് വർക്കി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാൻ കഴിവില്ലെന്നാണ് സന്തോഷ് വർക്കി ബട്ടർഫ്ലൈ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മുമ്പൊരിക്കൽ സിനിമ കാണാൻ തിയേറ്ററിലെത്തിയ സാനിയയ്ക്ക് കൈ കൊടുത്ത് പരിചയപ്പെടാൻ സന്തോഷ് ചെന്നപ്പോൾ നടി ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്തത്. സാനിയ അഹങ്കാരിയാണെന്നും അഭിനയിക്കാൻ അറിയില്ലെന്നും സന്തോഷ് പറയുന്നു. സാനിയ അയ്യപ്പന് നല്ല അഹങ്കാരമുണ്ട്. നല്ല നടി പോലുമല്ല അവർ. ​ഗ്ലാമർ റോൾ ചെയ്യാൻ മാത്രം അറിയാം. എപ്പോഴും ബിക്കിനി ഫോട്ടോഷൂട്ട് എടുത്തുകൊണ്ടിരിക്കും.‍ ശരീരപ്രദർശനമാണ് ഫോട്ടോഷൂട്ടിൽ നടക്കുന്നത്.

സാനിയ അയ്യപ്പൻ ബിക്കിനി മാത്രമെ ഇടുന്നുള്ളു. വേറൊന്നും ചെയ്യുന്നില്ല. സാനിയ എന്ത് അഭിനയമാണ് കാണിച്ചിട്ടുള്ളത്?. അഭിനയിക്കാൻ വല്ല കഴിവുമുണ്ടോ?. പുള്ളിക്കാരി അറിയപ്പെടുന്നത് ഫോട്ടോഷൂട്ടിലൂടെയാണ്. എന്ത് സിനിമയാണ് അവർക്കുള്ളത്. സാനിയയ്ക്ക് അഭിനയിക്കാൻ കഴിവില്ല. ഹണി റോസിനും അഭിനയിക്കാനൊന്നും അറിയില്ല.

ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല അഭിനേത്രി മഞ്ജു വാര്യരാണ്. അവരുടേത് ഡീസന്റായ വസ്ത്രധാരണവുമാണ് സന്തോഷ് വർക്കി പറയുന്നു. സന്തോഷ് വർക്കി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ലൈം​ഗീകാതിക്രമക്കേസ് വന്നത് അടുത്തിടെ വാർത്തയായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ ചിറ്റൂർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Honey Rose Santhosh Varkey

എന്നാൽ സന്തോഷ് ആരോപണം നിഷേധിച്ചു. ഫോട്ടോ വെച്ച് ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നുവെന്നാണ് സന്തോഷ് വർക്കി പ്രതികരിച്ച് പറഞ്ഞത്. പരാതി ഉന്നയിച്ചയാളെ കണ്ടിട്ടില്ല. ബ്ലഡി നൈറ്റ് എന്ന സിനിമയിൽ രണ്ട് സീനിൽ അഭിനയിക്കാൻ പോയതാണ്. ഫോട്ടോ വെച്ചാണ് ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചേനെ. വ്യാജ പരാതിയാണെന്ന് തെളിഞ്ഞാൽ ഇവരെ ശിക്ഷിക്കണം.

അല്ലെങ്കിൽ ഒരാളുടെ പേരാണ് നഷ്ടപ്പെടുന്നത്. മാനനഷ്ടത്തിന് കേസ് കൊടുത്താലും എന്റെ പേര് മോശമായി. പീഡന വീരൻ എന്ന രീതിയിലാണ് അറിയപ്പെടുന്നത് എന്നാണ് സന്തോഷ് പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒമർ ലുലു സിനിമ ബാഡ് ബോയ്സിലും സന്തോഷ് അഭിനയിച്ചിരുന്നു.

Read more about: saniya iyappan honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X